ടാറ്റാ ആസ്പത്രി നിലനിര്‍ത്തണം
കോവിഡ് രൂക്ഷമായിരുന്ന സമയത്ത് കോവിഡ് ചികിത്സക്കായി സര്‍ക്കാരുമായി സഹകരിച്ചുകൊണ്ട് ടാറ്റാ ഗ്രൂപ്പ് നിര്‍മിച്ച ആസ്പത്രി അടച്ചുപൂട്ടാനുള്ള ഒരുക്കത്തിലാണ് അധികാരികള്‍. തെക്കിലില്‍ സ്ഥിതി ചെയ്യുന്ന ഈ ആസ്പത്രി കോവിഡ് ചികിത്സക്ക് ഏറെ പ്രയോജനപ്പെട്ടിരുന്നു. കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയും കാസര്‍കോട് ജനറല്‍ ആസ്പത്രിയും അടക്കമുള്ള സര്‍ക്കാര്‍ ആതുരാലയങ്ങള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരുന്ന കാലത്താണ് കോവിഡ് ബാധിതര്‍ക്ക് പ്രത്യേകമായി വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി തെക്കിലില്‍ ടാറ്റ ഗ്രൂപ്പ് മുന്‍കൈയെടുത്ത് സര്‍ക്കാര്‍ സഹായത്തോടെ ആസ്പത്രി നിര്‍മിച്ചത്. കോവിഡിന്റെ പേരില്‍ കര്‍ണാടക അതിര്‍ത്തി അടക്കുകയും […]
കോവിഡ് രൂക്ഷമായിരുന്ന സമയത്ത് കോവിഡ് ചികിത്സക്കായി സര്‍ക്കാരുമായി സഹകരിച്ചുകൊണ്ട് ടാറ്റാ ഗ്രൂപ്പ് നിര്‍മിച്ച ആസ്പത്രി അടച്ചുപൂട്ടാനുള്ള ഒരുക്കത്തിലാണ് അധികാരികള്‍. തെക്കിലില്‍ സ്ഥിതി ചെയ്യുന്ന ഈ ആസ്പത്രി കോവിഡ് ചികിത്സക്ക് ഏറെ പ്രയോജനപ്പെട്ടിരുന്നു. കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയും കാസര്‍കോട് ജനറല്‍ ആസ്പത്രിയും അടക്കമുള്ള സര്‍ക്കാര്‍ ആതുരാലയങ്ങള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരുന്ന കാലത്താണ് കോവിഡ് ബാധിതര്‍ക്ക് പ്രത്യേകമായി വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി തെക്കിലില്‍ ടാറ്റ ഗ്രൂപ്പ് മുന്‍കൈയെടുത്ത് സര്‍ക്കാര്‍ സഹായത്തോടെ ആസ്പത്രി നിര്‍മിച്ചത്. കോവിഡിന്റെ പേരില്‍ കര്‍ണാടക അതിര്‍ത്തി അടക്കുകയും […]
കോവിഡ് രൂക്ഷമായിരുന്ന സമയത്ത് കോവിഡ് ചികിത്സക്കായി സര്‍ക്കാരുമായി സഹകരിച്ചുകൊണ്ട് ടാറ്റാ ഗ്രൂപ്പ് നിര്‍മിച്ച ആസ്പത്രി അടച്ചുപൂട്ടാനുള്ള ഒരുക്കത്തിലാണ് അധികാരികള്‍. തെക്കിലില്‍ സ്ഥിതി ചെയ്യുന്ന ഈ ആസ്പത്രി കോവിഡ് ചികിത്സക്ക് ഏറെ പ്രയോജനപ്പെട്ടിരുന്നു. കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയും കാസര്‍കോട് ജനറല്‍ ആസ്പത്രിയും അടക്കമുള്ള സര്‍ക്കാര്‍ ആതുരാലയങ്ങള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരുന്ന കാലത്താണ് കോവിഡ് ബാധിതര്‍ക്ക് പ്രത്യേകമായി വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി തെക്കിലില്‍ ടാറ്റ ഗ്രൂപ്പ് മുന്‍കൈയെടുത്ത് സര്‍ക്കാര്‍ സഹായത്തോടെ ആസ്പത്രി നിര്‍മിച്ചത്. കോവിഡിന്റെ പേരില്‍ കര്‍ണാടക അതിര്‍ത്തി അടക്കുകയും ഇതേ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ നിന്ന് മംഗളൂരു ആസ്പത്രിയിലേക്ക് വിദഗ്ധ ചികിത്സക്ക് കൊണ്ടുപോകാന്‍ കഴിയാതിരുന്നതോടെ രോഗികള്‍ മരണപ്പെടുകയും ചെയ്തിരുന്നു. ഇതോടെ ജില്ലയില്‍ തന്നെ കോവിഡ് രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ലഭിക്കുന്നതിനായി ആസ്പത്രി നിര്‍മിക്കുകയായിരുന്നു. ടാറ്റാ ഗവ. ആസ്പത്രി എന്ന് അറിയപ്പെടുന്ന ഈ ആതുരാലയമാണ് നഷ്ടത്തിന്റെ പേരില്‍ അടച്ചുപൂട്ടാനൊരുങ്ങുന്നത്. ആഴ്ചകളായി ഒരു രോഗി പോലും ടാറ്റാ ആസ്പത്രിയില്‍ ചികിത്സക്കെത്തുന്നില്ലെന്നതാണ് ഇതിനായി കണ്ടെത്തുന്ന കാരണം. ആസ്പത്രിയിലെ പ്രധാന ഉപകരണങ്ങളെല്ലാം ഇതിനകം ജില്ലയിലെ മറ്റ് ആരോഗ്യകേന്ദ്രങ്ങളിലേക്ക് മാറ്റിക്കഴിഞ്ഞു. ടാറ്റാ ആസ്പത്രിയില്‍ ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുകയാണെന്നും ഇത് ഒഴിവാക്കാനാണ് മാറ്റിയതെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വിശദീകരണം.
ടാറ്റാ ഗവ. ആസ്പത്രിയില്‍ സജ്ജീകരിച്ച ഓക്സിജന്‍ പ്ലാന്റ് ഇതുവരെയായിട്ടും ഉപയോഗിച്ചിട്ടില്ല. ഈ പ്ലാന്റ് തുരുമ്പെടുത്ത് നശിക്കുകയാണ്. ദേശീയപാത അതോറിറ്റിയുടെ പൊതു നന്മ ഫണ്ടില്‍ നിന്ന് 1.40 കോടി രൂപ ചെലവഴിച്ചാണ് ഓക്സിജന്‍ പ്ലാന്റ് ആസ്പത്രി വളപ്പില്‍ സ്ഥാപിച്ചിരുന്നത്. ഒരു വര്‍ഷക്കാലമായി ഇത് ഉപയോഗ ശൂന്യമായി കിടക്കുകയാണ്. സിലിണ്ടറുകളിലേക്ക് ഓക്സിജന്‍ നിറക്കാനുള്ള സംവിധാനം പ്ലാന്റിലില്ല. ആസ്പത്രിയിലെ 150 കിടക്കകളിലേക്ക് കുഴല്‍വഴി പ്രാണവായു എത്തുന്ന ക്രമീകരണം മാത്രമാണ് ഇതില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാല്‍വ് അടച്ച് കിടക്കകളിലേക്കുള്ള പ്രാണവായു വിതരണം ക്രമീകരിക്കാനുള്ള സൗകര്യം ഇതിലുണ്ട്
രണ്ടാം കോവിഡ് തരംഗത്തിനിടെ ജില്ലയിലെ ആസ്പത്രികളില്‍ പ്രാണവായു ക്ഷാമം രൂക്ഷമായിരുന്ന സാഹചര്യത്തിലാണ് കോവിഡ് ആസ്പത്രിക്ക് പ്രത്യേകമായി ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനമുണ്ടായത്. എന്‍.എച്ച്.എ.ഐ സാമൂഹികപ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച് ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള ചുമതല ഏറ്റെടുക്കുകയായിരുന്നു. പ്ലാന്റ് സ്ഥാപിച്ചെങ്കിലും അത് ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടായില്ല. കോവിഡ് അപ്പോഴേക്കും വളരെ കുറഞ്ഞിരുന്നു. നൂറിലധികം രോഗികള്‍ ഒരിക്കല്‍ പോലും പിന്നീട് ടാറ്റാ ആസ്പത്രിയില്‍ എത്തിയിരുന്നില്ല. പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതിക്ക് വന്‍തുക ചിലവഴിക്കേണ്ടിവരുമെന്നതിനാല്‍ ഇത് ഉപയോഗിക്കാന്‍ അധികൃതര്‍ മടിക്കുകയായിരുന്നു.
വെന്റിലേറ്റര്‍ അത്യാവശ്യമുള്ള രോഗികള്‍ക്ക് ഓക്സിജന്‍ സിലിണ്ടറുകള്‍ പുറമെ നിന്ന് എത്തിച്ചാണ് പരിഹാരം കണ്ടത്. എട്ട് വെന്റിലേറ്ററുകളാണ് ടാറ്റ ആസ്പത്രിയിലുണ്ടായിരുന്നത്. കോവിഡ് രൂക്ഷമായിരുന്ന ഘട്ടത്തില്‍ പ്രതിമാസം ആറും എട്ടും ലക്ഷം രൂപയുടെ പ്രാണവായുവാണ് പുറമെ നിന്ന് വാങ്ങിയിരുന്നത്. ടാറ്റ ആസ്പത്രി നഷ്ടത്തിന്റെ പേര് പറഞ്ഞ് അടച്ചുപൂട്ടുന്നതിന് പകരം മെച്ചപ്പെട്ട ചികിത്സാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി നിലനിര്‍ത്തിയാല്‍ ജില്ലയിലെ ആരോഗ്യമേഖലയില്‍ അത് വലിയൊരു മുതല്‍ക്കൂട്ടാകും. അതോടൊപ്പം ജില്ലാ ആസ്പത്രിയിലേക്കും മെഡിക്കല്‍ കോളേജിലേക്കും ഉള്‍പ്പെടെ ജില്ലയിലെ മൊത്തം സര്‍ക്കാര്‍ ആസ്പത്രികളിലേക്കും ടാറ്റാ ആസ്പത്രി വഴി പ്രാണവായു എത്തിക്കാനാകും. അതുകൊണ്ട് ടാറ്റാ ആസ്പത്രി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ കാസര്‍കോട്ടെ പൊതുസമൂഹത്തിന്റെ ഇടപെടലും അനിവാര്യമാണ്.