തെരുവ്നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെയും ഇതുമൂലം മരണപ്പെടുന്നവരുടെയും എണ്ണം കേരളത്തില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തെരുവ് നായ്ക്കളുടെ വന്ധ്യംകരണം എന്ന ആശയം വീണ്ടും സജീവമാകുകയാണ്. നായ്ക്കളെ കൊല്ലാന്‍ ഇന്നത്തെ സാഹചര്യത്തില്‍ നിയമം അനുവദിക്കുന്നില്ല. പകരം നായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ മൃഗസംരക്ഷണവകുപ്പ് തീരുമാനമെടുത്തിരിക്കുകയാണ്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, കൊല്ലം ജില്ലകളിലാണ് തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള പ്രവര്‍ത്തനം ഇതിനകം നടന്നിരുന്നത്. 18,800 നായ്ക്കളെ കഴിഞ്ഞ വര്‍ഷം വന്ധ്യംകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കാസര്‍കോട് അടക്കമുള്ള ജില്ലകളില്‍ ഇതിനുവേണ്ട നടപടികളില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തിയിട്ടില്ല. തെരുവ് നായ്ക്കളുടെ വന്ധ്യംകരണം നടപ്പാക്കിയ ജില്ലകളെ അപേക്ഷിച്ച് തെരുവ് നായ്ക്കളുടെ അക്രമണങ്ങള്‍ കാസര്‍കോട് ജില്ലയില്‍ വളരെ കൂടുതലാണ്. ജില്ലയില്‍ സമീപകാലത്തായി സ്കൂള്‍കുട്ടികളടക്കം നായ്ക്കളുടെ അക്രമണത്തിന് ഇരകളാകുകയും ആസ്പത്രികളില്‍ ചികിത്സയിലാവുകയും ചെയ്യുന്നുണ്ട്. പല ഭാഗങ്ങളിലും പേപ്പട്ടിശല്യവുമുണ്ട്. അതുകൊണ്ട് തന്നെ നായ്ക്കളുടെ കടിയേല്‍ക്കുന്നവര്‍ക്ക് പേവിഷബാധയേല്‍ക്കുന്ന സാഹചര്യവുമുണ്ട്. കേരളത്തില്‍ മൊത്തം മൂന്ന് ലക്ഷത്തോളം തെരുവ് നായ്ക്കളുണ്ടെന്നാണ് റിപ്പോര്‍ട്ട്. പഞ്ചായത്തുകളുടെ സഹായത്തോടെ നായ്ക്കളുടെ വന്ധ്യംകരണം നടപ്പാക്കുകയെന്നതാണ് മൃഗസംരക്ഷണവകുപ്പിന്റെ ലക്ഷ്യം. ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ചാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. നായ്ക്കളുടെ എണ്ണം കുറച്ചുകൊണ്ടുവന്ന് അവസാനം തെരുവ് നായ്ക്കളുടെ വംശം തന്നെ ഇല്ലാതാകുന്ന സാഹചര്യത്തിലേക്ക് നാടിനെ എത്തിക്കാമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. സ്കൂളുകളിലും മദ്രസകളിലും പോകുന്ന കുട്ടികളെ വരെ തെരുവ്നായ്ക്കള്‍ കടിച്ചുകീറുന്ന ഭയാനകമായ സ്ഥിതിവിശേഷമാണ് ഇന്ന് നിലനില്‍ക്കുന്നത്. സ്ത്രീകള്‍ അടക്കമുള്ള മുതിര്‍ന്നവരും അക്രമിക്കപ്പെടുകയാണ്. പേവിഷബാധയേറ്റാല്‍ ഉടന്‍ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കുന്നു. മറ്റ് ജില്ലകളിലെന്നതുപോലെ ഇതേ അവസ്ഥ തന്നെയാണ് കാസര്‍കോട് ജില്ലയിലുമുള്ളത്. നായ്ക്കളുടെ വന്ധ്യംകരണം തദ്ദേശസ്ഥാപനങ്ങള്‍ നേരിട്ടാണ് നടപ്പാക്കുന്നതെങ്കില്‍ ഓരോ പ്രദേശത്തെയും നായ്ക്കളുടെ എണ്ണമനുസരിച്ച് രണ്ട് ബ്ലോക്കുകള്‍ക്ക് ഒരെണ്ണം എന്ന നിലയില്‍ ഓപ്പറേഷന് തിയേറ്റര്‍, നായ്ക്കളെ താമസിപ്പിക്കാനുള്ള ഷെല്‍ട്ടര്‍, മറ്റ് സൗകര്യങ്ങള്‍ തുടങ്ങിയവ ഒരുക്കേണ്ടിവരും. പത്ത് നായ്ക്കളുടെ ശസ്ത്രക്രിയക്ക് 50 കൂടുകള്‍ എന്ന ക്രമത്തിലാണ് ഷെല്‍ട്ടര്‍ സൗകര്യമൊരുക്കേണ്ടതെന്നാണ് കമ്മിറ്റിയുടെ നിര്‍ദ്ദേശം. വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് വാക്സിനേഷന് ഉറപ്പാക്കാനും ലൈസന്‍സ് നിര്‍ബന്ധമാക്കാനും നടപടികളുണ്ടാകുമെന്നും പറയുന്നു. കാസര്‍കോട് ജില്ലയില്‍ ഇതുസംബന്ധിച്ച നടപടികള്‍ ഫലപ്രദമായാല്‍ മാത്രമാണ് ആശ്വസിക്കാനുള്ള വകയുണ്ടാകുക.
തെരുവ്നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെയും ഇതുമൂലം മരണപ്പെടുന്നവരുടെയും എണ്ണം കേരളത്തില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തെരുവ് നായ്ക്കളുടെ വന്ധ്യംകരണം എന്ന ആശയം വീണ്ടും സജീവമാകുകയാണ്. നായ്ക്കളെ കൊല്ലാന്‍ ഇന്നത്തെ സാഹചര്യത്തില്‍ നിയമം അനുവദിക്കുന്നില്ല. പകരം നായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ മൃഗസംരക്ഷണവകുപ്പ് തീരുമാനമെടുത്തിരിക്കുകയാണ്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, കൊല്ലം ജില്ലകളിലാണ് തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള പ്രവര്‍ത്തനം ഇതിനകം നടന്നിരുന്നത്. 18,800 നായ്ക്കളെ കഴിഞ്ഞ വര്‍ഷം വന്ധ്യംകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കാസര്‍കോട് അടക്കമുള്ള ജില്ലകളില്‍ ഇതിനുവേണ്ട നടപടികളില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തിയിട്ടില്ല. തെരുവ് നായ്ക്കളുടെ വന്ധ്യംകരണം നടപ്പാക്കിയ ജില്ലകളെ അപേക്ഷിച്ച് തെരുവ് നായ്ക്കളുടെ അക്രമണങ്ങള്‍ കാസര്‍കോട് ജില്ലയില്‍ വളരെ കൂടുതലാണ്. ജില്ലയില്‍ സമീപകാലത്തായി സ്കൂള്‍കുട്ടികളടക്കം നായ്ക്കളുടെ അക്രമണത്തിന് ഇരകളാകുകയും ആസ്പത്രികളില്‍ ചികിത്സയിലാവുകയും ചെയ്യുന്നുണ്ട്. പല ഭാഗങ്ങളിലും പേപ്പട്ടിശല്യവുമുണ്ട്. അതുകൊണ്ട് തന്നെ നായ്ക്കളുടെ കടിയേല്‍ക്കുന്നവര്‍ക്ക് പേവിഷബാധയേല്‍ക്കുന്ന സാഹചര്യവുമുണ്ട്. കേരളത്തില്‍ മൊത്തം മൂന്ന് ലക്ഷത്തോളം തെരുവ് നായ്ക്കളുണ്ടെന്നാണ് റിപ്പോര്‍ട്ട്. പഞ്ചായത്തുകളുടെ സഹായത്തോടെ നായ്ക്കളുടെ വന്ധ്യംകരണം നടപ്പാക്കുകയെന്നതാണ് മൃഗസംരക്ഷണവകുപ്പിന്റെ ലക്ഷ്യം. ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ചാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. നായ്ക്കളുടെ എണ്ണം കുറച്ചുകൊണ്ടുവന്ന് അവസാനം തെരുവ് നായ്ക്കളുടെ വംശം തന്നെ ഇല്ലാതാകുന്ന സാഹചര്യത്തിലേക്ക് നാടിനെ എത്തിക്കാമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. സ്കൂളുകളിലും മദ്രസകളിലും പോകുന്ന കുട്ടികളെ വരെ തെരുവ്നായ്ക്കള്‍ കടിച്ചുകീറുന്ന ഭയാനകമായ സ്ഥിതിവിശേഷമാണ് ഇന്ന് നിലനില്‍ക്കുന്നത്. സ്ത്രീകള്‍ അടക്കമുള്ള മുതിര്‍ന്നവരും അക്രമിക്കപ്പെടുകയാണ്. പേവിഷബാധയേറ്റാല്‍ ഉടന്‍ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കുന്നു. മറ്റ് ജില്ലകളിലെന്നതുപോലെ ഇതേ അവസ്ഥ തന്നെയാണ് കാസര്‍കോട് ജില്ലയിലുമുള്ളത്. നായ്ക്കളുടെ വന്ധ്യംകരണം തദ്ദേശസ്ഥാപനങ്ങള്‍ നേരിട്ടാണ് നടപ്പാക്കുന്നതെങ്കില്‍ ഓരോ പ്രദേശത്തെയും നായ്ക്കളുടെ എണ്ണമനുസരിച്ച് രണ്ട് ബ്ലോക്കുകള്‍ക്ക് ഒരെണ്ണം എന്ന നിലയില്‍ ഓപ്പറേഷന് തിയേറ്റര്‍, നായ്ക്കളെ താമസിപ്പിക്കാനുള്ള ഷെല്‍ട്ടര്‍, മറ്റ് സൗകര്യങ്ങള്‍ തുടങ്ങിയവ ഒരുക്കേണ്ടിവരും. പത്ത് നായ്ക്കളുടെ ശസ്ത്രക്രിയക്ക് 50 കൂടുകള്‍ എന്ന ക്രമത്തിലാണ് ഷെല്‍ട്ടര്‍ സൗകര്യമൊരുക്കേണ്ടതെന്നാണ് കമ്മിറ്റിയുടെ നിര്‍ദ്ദേശം. വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് വാക്സിനേഷന് ഉറപ്പാക്കാനും ലൈസന്‍സ് നിര്‍ബന്ധമാക്കാനും നടപടികളുണ്ടാകുമെന്നും പറയുന്നു. കാസര്‍കോട് ജില്ലയില്‍ ഇതുസംബന്ധിച്ച നടപടികള്‍ ഫലപ്രദമായാല്‍ മാത്രമാണ് ആശ്വസിക്കാനുള്ള വകയുണ്ടാകുക. ം മദ്രസകളിലും പോകുന്ന കുട്ടികളെ വരെ തെരുവ്നായ്ക്കള്‍ കടിച്ചുകീറുന്ന ഭയാനകമായ സ്ഥിതിവിശേഷമാണ് ഇന്ന് നിലനില്‍ക്കുന്നത്. സ്ത്രീകള്‍ അടക്കമുള്ള മുതിര്‍ന്നവരും അക്രമിക്കപ്പെടുകയാണ്. പേവിഷബാധയേറ്റാല്‍ ഉടന്‍ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കുന്നു. മറ്റ് ജില്ലകളിലെന്നതുപോലെ ഇതേ അവസ്ഥ തന്നെയാണ് കാസര്‍കോട് ജില്ലയിലുമുള്ളത്. നായ്ക്കളുടെ വന്ധ്യംകരണം തദ്ദേശസ്ഥാപനങ്ങള്‍ നേരിട്ടാണ് നടപ്പാക്കുന്നതെങ്കില്‍ ഓരോ പ്രദേശത്തെയും നായ്ക്കളുടെ എണ്ണമനുസരിച്ച് രണ്ട് ബ്ലോക്കുകള്‍ക്ക് ഒരെണ്ണം എന്ന നിലയില്‍ ഓപ്പറേഷന് തിയേറ്റര്‍, നായ്ക്കളെ താമസിപ്പിക്കാനുള്ള ഷെല്‍ട്ടര്‍, മറ്റ് സൗകര്യങ്ങള്‍ തുടങ്ങിയവ ഒരുക്കേണ്ടിവരും. പത്ത് നായ്ക്കളുടെ ശസ്ത്രക്രിയക്ക് 50 കൂടുകള്‍ എന്ന ക്രമത്തിലാണ് ഷെല്‍ട്ടര്‍ സൗകര്യമൊരുക്കേണ്ടതെന്നാണ് കമ്മിറ്റിയുടെ നിര്‍ദ്ദേശം. വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് വാക്സിനേഷന് ഉറപ്പാക്കാനും ലൈസന്‍സ് നിര്‍ബന്ധമാക്കാനും നടപടികളുണ്ടാകുമെന്നും പറയുന്നു. കാസര്‍കോട് ജില്ലയില്‍ ഇതുസംബന്ധിച്ച നടപടികള്‍ ഫലപ്രദമായാല്‍ മാത്രമാണ് ആശ്വസിക്കാനുള്ള വകയുണ്ടാകുക.