ശാസ്ത്രീയമായ മാലിന്യസംസ്‌കരണം എല്ലായിടങ്ങളിലും വേണം

കാസര്‍കോട് ജില്ല നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളിലൊന്ന് മാലിന്യപ്രശ്നമാണ്. പൊതുസ്ഥലങ്ങളിലും സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിലും മാലിന്യങ്ങള്‍ തള്ളുന്ന പ്രവണത ജില്ലയില്‍ എല്ലായിടത്തുമുണ്ട്. മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തത് നമ്മുടെ നാട് നേരിടുന്ന വലിയ വെല്ലുവിളി തന്നെയാണ്. ജില്ലയിലെ നഗരസഭാ-പഞ്ചായത്ത് പരിധികളില്‍ മാലിന്യ സംസ്‌കരണത്തിനുള്ള കാര്യക്ഷമമായ സംവിധാനങ്ങളില്ലാത്തതുമൂലം പൊതുജനാരോഗ്യം തന്നെ തകിടം മറിയുകയാണ്. പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്നു. അതുപോലെ തന്നെ ചര്‍മരോഗങ്ങളും പടരുകയാണ്. ചിലയിടങ്ങളില്‍ പ്ലാസ്റ്റിക്കുകള്‍ അടക്കമുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് മൂലമുള്ള പുക ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കും ഇടവരുത്തുന്നുണ്ട്. സംസ്‌കരിക്കാനുള്ള സജ്ജീകരണങ്ങളില്ലാത്തതിനാല്‍ […]

കാസര്‍കോട് ജില്ല നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളിലൊന്ന് മാലിന്യപ്രശ്നമാണ്. പൊതുസ്ഥലങ്ങളിലും സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിലും മാലിന്യങ്ങള്‍ തള്ളുന്ന പ്രവണത ജില്ലയില്‍ എല്ലായിടത്തുമുണ്ട്. മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തത് നമ്മുടെ നാട് നേരിടുന്ന വലിയ വെല്ലുവിളി തന്നെയാണ്. ജില്ലയിലെ നഗരസഭാ-പഞ്ചായത്ത് പരിധികളില്‍ മാലിന്യ സംസ്‌കരണത്തിനുള്ള കാര്യക്ഷമമായ സംവിധാനങ്ങളില്ലാത്തതുമൂലം പൊതുജനാരോഗ്യം തന്നെ തകിടം മറിയുകയാണ്. പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്നു. അതുപോലെ തന്നെ ചര്‍മരോഗങ്ങളും പടരുകയാണ്. ചിലയിടങ്ങളില്‍ പ്ലാസ്റ്റിക്കുകള്‍ അടക്കമുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് മൂലമുള്ള പുക ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കും ഇടവരുത്തുന്നുണ്ട്. സംസ്‌കരിക്കാനുള്ള സജ്ജീകരണങ്ങളില്ലാത്തതിനാല്‍ ജനവാസകേന്ദ്രങ്ങളില്‍ പോലും മാലിന്യം തള്ളുന്ന സ്ഥിതി നിലനില്‍ക്കുകയാണ്. റോഡുകളും പാലങ്ങളും കെട്ടിടങ്ങളും നിര്‍മിച്ച് വികസനരംഗത്ത് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമ്പോഴും ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഭീഷണിയായ മാലിന്യപ്രശ്നത്തിന് പരിഹാരമില്ലാതെ പോകുകയാണ്. കുടിവെള്ളത്തില്‍ പോലും മാലിന്യം കലരുന്നു. പൊതുസ്ഥലങ്ങളിലെല്ലാം മാലിന്യങ്ങള്‍ നിറയുന്നത് കാരണം ജില്ലയെ രോഗാതുരമായ അന്തരീക്ഷം വിട്ടുമാറുന്നതേയില്ല. മാരകരോഗങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണം ജില്ലയില്‍ പെരുകാന്‍ പ്രധാനകാരണങ്ങളിലൊന്ന് മാലിന്യപ്രശ്നം തന്നെയാണ്. ശാസ്ത്രീയമായി മാലിന്യശേഖരണവും സംസ്‌കരണവും നടപ്പിലാക്കാന്‍ ഉദുമ പഞ്ചായത്ത് ആവിഷ്‌കരിച്ചിരിക്കുന്ന സമഗ്രപദ്ധതി സ്വാഗതാര്‍ഹമാണ്. അജൈവമാലിന്യസംസ്‌കരണത്തിലൂടെ ഉദുമയെ മാലിന്യമുക്ത പഞ്ചായത്താക്കി മാറ്റുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം. മാലിന്യസംസ്‌കരണരംഗത്ത് ഊര്‍ജിതമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വേംസ് ഇക്കോ സൊല്യൂഷന്‍സ് എന്ന സ്ഥാപനവുമായി സഹകരിച്ചുകൊണ്ടാണ് ഉദുമ പഞ്ചായത്തില്‍ സമഗ്രമാലിന്യനിര്‍മാര്‍ജന പദ്ധതി നടപ്പില്‍ വരുത്തുന്നത്. ഒരു വാര്‍ഡില്‍ ഒരു ദിവസം എന്ന രീതിയിലാണ് മാലിന്യശേഖരണം നടത്തുക. ഹരിതകര്‍മസേനാംഗങ്ങള്‍ വീടുകളില്‍ നിന്ന് ഒന്നരമാസത്തിലൊരിക്കലും സ്ഥാപനങ്ങള്‍, കടകള്‍ എന്നിവിടങ്ങളില്‍ നിന്ന് മാസത്തിലൊരിക്കലും നിശ്ചിത തുക ഈടാക്കി മാലിന്യം ശേഖരിക്കുകയെന്നതാണ് ഉദ്ദേശിക്കുന്നത്. ബയോമെഡിക്കല്‍, സാനിറ്ററി നാപ്കിന്‍, ഡയപ്പര്‍ എന്നിവ ഒഴികെയുള്ള മുഴുവന്‍ അജൈവ മാലിന്യങ്ങളും ശേഖരിച്ച് സംസ്‌കരിക്കും. ഈ രീതി ജില്ലയിലെ മറ്റ് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലും പ്രാവര്‍ത്തികമാക്കാവുന്നതാണ്. കാസര്‍കോട് ജില്ലയെ മാലിന്യമുക്ത ജില്ലയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ നാളിതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളൊന്നും ലക്ഷ്യത്തോടടുത്തിട്ടില്ല. മാലിന്യങ്ങള്‍ നീക്കുന്ന സ്ഥലത്ത്പിന്നെയും മാലിന്യം തള്ളുന്നു. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെ പിടികൂടിയാല്‍ തന്നെയും പെറ്റിക്കേസ് രജിസ്റ്റര്‍ ചെയ്യുന്നു. ചെറിയ പിഴയടച്ച് കേസില്‍ നിന്ന് തടിയൂരാം. ഈഅവസ്ഥ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് തടയുന്നതിന് ഒരുവിധത്തിലും പ്രയോജനപ്പെടുന്നില്ല. മാലിന്യം പൊതുനിരത്തുകളിലും ജലാശയങ്ങളിലും തള്ളുന്നവരില്‍ നിന്ന് പഞ്ചായത്തീരാജ് നിയമപ്രകാരം 25000 രൂപ വരെ പിഴയീടാക്കാനാണ് ഉദുമ പഞ്ചായത്ത് യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്. ഒരുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന വകുപ്പും ഉള്‍പ്പെടുത്തും. മാലിന്യങ്ങള്‍ ഏത് ഭാഗത്തും തള്ളുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ തന്നെ വേണം. അതോടൊപ്പം മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും നടപടി വേണം.

Related Articles
Next Story
Share it