എന്തിനാണ് നമുക്ക് ഇങ്ങനെയൊരു മെഡിക്കല്‍ കോളേജ്?
കാസര്‍കോട് ജില്ലക്ക് മെഡിക്കല്‍ കോളേജ് വേണമെന്ന് അധികാരകേന്ദ്രങ്ങളോട് ശക്തമായി ആവശ്യപ്പെട്ടിരുന്ന ജില്ലക്കാര്‍ക്ക് മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമായപ്പോള്‍ വലിയ സന്തോഷവും ആശ്വാസവുമായിരുന്നു. വിദഗ്ധ ചികിത്സക്ക് ഇനി മംഗളൂരുവിലെ ആസ്പത്രികളേയോ പരിയാരം മെഡിക്കല്‍ കോളേജിനേയോ ആശ്രയിക്കേണ്ടിവരില്ലെന്നും അവിടങ്ങളില്‍ ലഭിക്കുന്ന വിദഗ്ധ ചികിത്സകള്‍ ഇനി ഈ മെഡിക്കല്‍ കോളേജില്‍ ലഭ്യമാകുമെന്നുമായിരുന്നു ഇവിടത്തെ ജനങ്ങള്‍ വിശ്വസിച്ചിരുന്നത്. നിര്‍ധനകുടുംബങ്ങളിലെ മാരകരോഗം ബാധിച്ചവര്‍ക്ക് കാസര്‍കോട് ഉക്കിനടുക്കയിലുള്ള ഗവ. മെഡിക്കല്‍ കോളേജിനെ മെച്ചപ്പെട്ട ചികിത്സക്ക് ആശ്രയിക്കാമെന്ന് ജില്ലയിലെ ജനങ്ങള്‍ കണക്കുകൂട്ടിയിരുന്നു. എന്നാല്‍ തങ്ങള്‍ എത്ര സമര്‍ത്ഥമായാണ് കബളിപ്പിക്കപ്പെട്ടിരിക്കുന്നതെന്ന് […]

കാസര്‍കോട് ജില്ലക്ക് മെഡിക്കല്‍ കോളേജ് വേണമെന്ന് അധികാരകേന്ദ്രങ്ങളോട് ശക്തമായി ആവശ്യപ്പെട്ടിരുന്ന ജില്ലക്കാര്‍ക്ക് മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമായപ്പോള്‍ വലിയ സന്തോഷവും ആശ്വാസവുമായിരുന്നു. വിദഗ്ധ ചികിത്സക്ക് ഇനി മംഗളൂരുവിലെ ആസ്പത്രികളേയോ പരിയാരം മെഡിക്കല്‍ കോളേജിനേയോ ആശ്രയിക്കേണ്ടിവരില്ലെന്നും അവിടങ്ങളില്‍ ലഭിക്കുന്ന വിദഗ്ധ ചികിത്സകള്‍ ഇനി ഈ മെഡിക്കല്‍ കോളേജില്‍ ലഭ്യമാകുമെന്നുമായിരുന്നു ഇവിടത്തെ ജനങ്ങള്‍ വിശ്വസിച്ചിരുന്നത്. നിര്‍ധനകുടുംബങ്ങളിലെ മാരകരോഗം ബാധിച്ചവര്‍ക്ക് കാസര്‍കോട് ഉക്കിനടുക്കയിലുള്ള ഗവ. മെഡിക്കല്‍ കോളേജിനെ മെച്ചപ്പെട്ട ചികിത്സക്ക് ആശ്രയിക്കാമെന്ന് ജില്ലയിലെ ജനങ്ങള്‍ കണക്കുകൂട്ടിയിരുന്നു. എന്നാല്‍ തങ്ങള്‍ എത്ര സമര്‍ത്ഥമായാണ് കബളിപ്പിക്കപ്പെട്ടിരിക്കുന്നതെന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ മനസിലാക്കിയിരിക്കുന്നു. ഒരു സാധാരണ സര്‍ക്കാര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ മാത്രം നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളേജുകൊണ്ട് പ്രത്യേകിച്ച് ജില്ലയിലെ ജനങ്ങള്‍ക്ക് പ്രയോജനമൊന്നുമില്ല. ജില്ലയിലെ അനവധി പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ക്കിടയില്‍ ഒരു പ്രാഥമികാരോഗ്യകേന്ദ്രം. അത്രമാത്രം. ഇനി ഈ മെഡിക്കല്‍ കോളേജ് ഇല്ലെങ്കില്‍ കൂടി അടുത്ത് വേറെ പ്രാഥമികാരോഗ്യകേന്ദ്രമുണ്ട്. പനി പോലുള്ള അസുഖങ്ങള്‍ വന്നാല്‍ അവിടെ നിന്ന് മരുന്ന് ലഭിക്കും. അതുകൊണ്ട് ഹൃദയത്തില്‍ തട്ടി കാസര്‍കോട് ജില്ലക്കാര്‍ അധികാരികളോട് ഇപ്പോള്‍ ചോദിക്കുകയാണ്, 'ഞങ്ങള്‍ക്ക് എന്തിനാണ് ഇങ്ങനെയൊരു മെഡിക്കല്‍ കോളേജ്' എന്ന്. പേരിന് മാത്രമായി ഇവിടത്തെ ജനങ്ങള്‍ക്ക് മെഡിക്കല്‍ കോളേജിന്റെ ആവശ്യകതയെന്താണ്. കാസര്‍കോട് ജില്ലക്കും മെഡിക്കല്‍ കോളേജ് അനുവദിച്ചു എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ വേണ്ടി മാത്രം ഒരുപ്രതീകം. അതിനപ്പുറം ഒന്നുമല്ല. 2013 നവംബര്‍ 30നാണ് കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ടത്. ഉക്കിനടുക്കയിലെ 63 ഏക്കര്‍ സ്ഥലത്ത് മെഡിക്കല്‍ കോളേജിന് വേണ്ട അത്യാധുനികവും മികവുറ്റതുമായ ഒരു ചികിത്സാസംവിധാനവുമില്ലാതെ ആ കെട്ടിടം തലയുയര്‍ത്തി നില്‍ക്കുകയാണ്. ഈ മെഡിക്കല്‍ കോളേജില്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് മാത്രമാണ് ഇതിനകം പൂര്‍ത്തിയായിരിക്കുന്നത്. ഏതാനും സ്പെഷ്യലൈസ്ഡ് ഒ.പി മാത്രം ഇവിടെ പ്രവര്‍ത്തിക്കുന്നു. ഏതാനും ദിവസം ഉച്ചവരെ മാത്രമാണ് ഒ.പികളുടെ പ്രവര്‍ത്തനം. ആസ്പത്രികെട്ടിടത്തിന്റെ വിപുലീകരണവും ലാബ്, ഫാര്‍മസി തുടങ്ങിയവയുടെ നിര്‍മാണവും തുടങ്ങിയിട്ടില്ല. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ വിഭാഗങ്ങളില്‍ അത്യാവശ്യജീവനക്കാര്‍ എന്നിവരെ നിയമിക്കുന്ന നടപടികളും ഇഴഞ്ഞുനീങ്ങുകയാണ്. മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് കോഴ്സ് തുടങ്ങണമെങ്കില്‍ രണ്ടുവര്‍ഷമെങ്കിലും കിടത്തിചികിത്സ നടത്തണമെന്നാണ് ദേശീയ മെഡിക്കല്‍ കൗണ്‍സിലിന്റെ തീരുമാനം. ഈ സാഹചര്യത്തില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് കോഴ്സ് ഉടനെ ആരംഭിക്കാന്‍ യാതൊരു സാധ്യതയും കാണുന്നില്ല.
ഒരേ വര്‍ഷമാണ് കാസര്‍കോട് മെഡിക്കല്‍ കോളേജിനും ഇടുക്കി മെഡിക്കല്‍ കോളേജിനും തറക്കല്ലിട്ടത്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പണി പൂര്‍ത്തിയാക്കി എം.ബി.ബി.എസ് കോഴ്സും ആരംഭിച്ചിരിക്കുകയാണ്. എന്നിട്ടും കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിനോടുള്ള അവഗണന തുടരുകയാണ്. ജനിതകവൈകല്യങ്ങളും മാരകരോഗങ്ങളും മൂലം ദുരിതമനുഭവിക്കുന്ന എന്‍ഡോസള്‍ഫാന്‍ ഇരകള്‍ കൂടുതലുള്ള കാസര്‍കോട് ജില്ലയോട് കാണിക്കുന്ന ഈ വിവേചനം ക്രൂരതയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം.