ജില്ലയിലെ ചികിത്സാ സംവിധാനങ്ങള്‍ താറുമാറാക്കരുത്
കാസര്‍കോട് ജില്ലയിലെ ആരോഗ്യമേഖലയുടെ അവസ്ഥ സമീപകാലത്തൊന്നുമുണ്ടാകാത്ത വിധം അതിദയനീയമായിരിക്കുകയാണ്. കാലങ്ങളായി ജില്ലയിലെ ആരോഗ്യരംഗം കടുത്ത അവഗണനയിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ഇത്രമാത്രം അധപതനം അടുത്ത കാലത്തൊന്നുണ്ടായിട്ടില്ല. ജില്ലയിലെ പാവപ്പെട്ട രോഗികളെ മനുഷ്യരായി പോലും പരിഗണിക്കാത്ത വിധത്തിലാണ് അധികാരികളുടെ സമീപനം. വിദഗ്ധ ചികില്‍സ ലഭ്യമാകുന്ന ഒരു സര്‍ക്കാര്‍ ആസ്പത്രിപോലും ജില്ലയിലില്ല. പേരിന് മാത്രം പ്രവര്‍ത്തിക്കുന്ന ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജ് ഇപ്പോഴും പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നിലവാരത്തിലാണ്. ഇതിനിടയിലാണ് സര്‍ക്കാര്‍ ആസ്പത്രികളിലെ പരിമിതമായ ചികിത്സാ സൗകര്യങ്ങളെ പോലും താറുമാറാക്കുന്ന നടപടികളുമായി ബന്ധപ്പെട്ട അധികാരികള്‍ മുന്നോട്ടുപോകുന്നത്. ജില്ലയിലെ […]

കാസര്‍കോട് ജില്ലയിലെ ആരോഗ്യമേഖലയുടെ അവസ്ഥ സമീപകാലത്തൊന്നുമുണ്ടാകാത്ത വിധം അതിദയനീയമായിരിക്കുകയാണ്. കാലങ്ങളായി ജില്ലയിലെ ആരോഗ്യരംഗം കടുത്ത അവഗണനയിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ഇത്രമാത്രം അധപതനം അടുത്ത കാലത്തൊന്നുണ്ടായിട്ടില്ല. ജില്ലയിലെ പാവപ്പെട്ട രോഗികളെ മനുഷ്യരായി പോലും പരിഗണിക്കാത്ത വിധത്തിലാണ് അധികാരികളുടെ സമീപനം. വിദഗ്ധ ചികില്‍സ ലഭ്യമാകുന്ന ഒരു സര്‍ക്കാര്‍ ആസ്പത്രിപോലും ജില്ലയിലില്ല. പേരിന് മാത്രം പ്രവര്‍ത്തിക്കുന്ന ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജ് ഇപ്പോഴും പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നിലവാരത്തിലാണ്. ഇതിനിടയിലാണ് സര്‍ക്കാര്‍ ആസ്പത്രികളിലെ പരിമിതമായ ചികിത്സാ സൗകര്യങ്ങളെ പോലും താറുമാറാക്കുന്ന നടപടികളുമായി ബന്ധപ്പെട്ട അധികാരികള്‍ മുന്നോട്ടുപോകുന്നത്. ജില്ലയിലെ നിര്‍ധനകുടുംബങ്ങളില്‍പ്പെട്ട രോഗികള്‍ പ്രധാനമായും ആശ്രയിക്കുന്ന ജില്ലാ ആസ്പത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ അവധിയില്‍ പോയിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ആസ്പത്രിയിലെ എട്ട് ഒ.പി വിഭാഗങ്ങള്‍ അടച്ചുപൂട്ടിയിരുന്നു.
അഞ്ച് വര്‍ഷങ്ങള്‍ക്കിടെ ചികിത്സാസംവിധാനങ്ങളും അടിസ്ഥാനസൗകര്യങ്ങളും കൊണ്ട് സംസ്ഥാനത്തെ മികച്ച ജില്ലാ ആസ്പത്രികളിലൊന്നായി മാറിയ ജില്ലാ ആസ്പത്രി കഴിഞ്ഞ മൂന്നുവര്‍ഷക്കാലം കൊണ്ട് ചികിത്സയുടെ കാര്യത്തില്‍ ഏറെ പിറകോട്ടുപോയിരിക്കുന്നു. ഡോക്ടര്‍മാരുടെ സ്ഥലം മാറ്റങ്ങളും കൂട്ട അവധികളും ജില്ലാ ആസ്പത്രിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയാണ്. ഇതോടെ ഇവിടത്തെ ചികിത്സാരീതികളെക്കുറിച്ചുള്ള പരാതികളും ശക്തമാണ്. കാസര്‍കോട് ജനറല്‍ ആസ്പത്രിയിലും ഡോക്ടര്‍മാരുടെസ്ഥലം മാറ്റങ്ങള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ജില്ലയിലെ മലയോരമേഖലയില്‍ രാത്രിയും പകലും പ്രവര്‍ത്തിക്കുന്ന ബേഡഡുക്ക താലൂക്ക് ആസ്പത്രിയില്‍ രാത്രിയില്‍ ഡോക്ടര്‍മാരും മറ്റ് അനുബന്ധ ജീവനക്കാരുമില്ലാത്തത് രോഗികളുടെ ദുരിതം ഇരട്ടിക്കാനിടവരുത്തിയിരിക്കുന്നു. ദിവസവും മുന്നൂറിലധികം പേര്‍ ആശ്രയിക്കുന്ന ആസ്പത്രിയിലാണ് ചികിത്സാസൗകര്യങ്ങള്‍ പാടെ അട്ടിമറിക്കപ്പെടുന്ന രീതിയില്‍ ഡോക്ടര്‍മാരുടെ അഭാവം പ്രകടമാകുന്നത്.
കഴിഞ്ഞ ഒരാഴ്ചയോളമായി ഈ ആസ്പത്രിയില്‍ രാത്രികാലത്ത് ഡോക്ടറുടെ സേവനം ലഭ്യമാകുന്നില്ല. 10 ഡോക്ടര്‍മാരുടെയെങ്കിലും സേവനം ലഭിച്ചാല്‍ മാത്രമേ ബേഡഡുക്ക താലൂക്ക് ആസ്പത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാവുകയുള്ളൂ. നിലവില്‍ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ ആറ് ഡോക്ടര്‍മാരുടെ സേവനം മാത്രമാണ് ലഭ്യമാകുന്നത്. ഇനി പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കുന്ന ദിവസങ്ങളില്‍ ഡോക്ടര്‍മാരുടെ എണ്ണം വീണ്ടും കുറയും. ജീവനക്കാരുടെ കുറവും ആസ്പത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ബേഡഡുക്ക ഭാഗത്തുള്ളവര്‍ക്ക് ചികിത്സക്കായി ജില്ലാ-ജനറല്‍ ആസ്പത്രികളെയും സ്വകാര്യാസ്പത്രികളെയും ആശ്രയിക്കേണ്ടിവരുന്നു. ഇവിടങ്ങളിലേക്ക് പോകണമെങ്കില്‍ 30 കിലോമീറ്റര്‍ അധികം സഞ്ചരിക്കേണ്ടിവരുന്നു. ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളുടെ ശോചനീയാവസ്ഥക്കെതിരെ മുമ്പൊക്കെ വിവിധ സംഘടനകള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇപ്പോള്‍ അത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്നില്ല. അധികാരികള്‍ നയം തിരുത്താതിരിക്കാന്‍ ഇതൊരു പ്രധാന കാരണമാണ്. ജില്ലയെ ആരോഗ്യ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന നിസംഗത അധികാരികള്‍ അവസാനിപ്പിക്കണം. ഇവിടെയുള്ളവരും മനുഷ്യരാണെന്ന സാമാന്യബോധമെങ്കിലും ഉണ്ടാകണം.