ജീവന്‍ അപകടത്തിലാണ്; നിസ്സംഗത വെടിയണം
കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ ഓരോദിവസവും തള്ളിനീക്കുന്നത് തികഞ്ഞ ഭയാശങ്കയോടെയാണ്. മുളിയാര്‍, കാറഡുക്ക പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമാണ്. ഈ ഭാഗങ്ങളില്‍ പുലികള്‍ സൈ്വരവിഹാരം നടത്തുകയാണെന്ന് വ്യക്തമായിട്ടും ബന്ധപ്പെട്ട അധികാരികള്‍ നിസ്സംഗത തുടരുകയാണ്. പയസ്വിനിപ്പുഴയോട് ചേര്‍ന്ന ഭാഗങ്ങളിലാണ് പുലിശല്യം രൂക്ഷമായിരിക്കുന്നത്. വളര്‍ത്തുനായകളെ പുലി കടിച്ചുകൊണ്ടുപോകുന്നത് പതിവായിരിക്കുന്നു. പലരും രാത്രിയിലും പകലുമായി പുലിയെ നേരില്‍ കണ്ടതായി പറയുന്നുണ്ട്. എത്ര പുലികളുണ്ടെന്നത് സംബന്ധിച്ച് കൃത്യമായ വിവരമൊന്നും വനംവകുപ്പധികൃതര്‍ക്ക് ലഭിച്ചിട്ടില്ല. പലയിടങ്ങളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും […]

കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ ഓരോദിവസവും തള്ളിനീക്കുന്നത് തികഞ്ഞ ഭയാശങ്കയോടെയാണ്. മുളിയാര്‍, കാറഡുക്ക പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമാണ്. ഈ ഭാഗങ്ങളില്‍ പുലികള്‍ സൈ്വരവിഹാരം നടത്തുകയാണെന്ന് വ്യക്തമായിട്ടും ബന്ധപ്പെട്ട അധികാരികള്‍ നിസ്സംഗത തുടരുകയാണ്. പയസ്വിനിപ്പുഴയോട് ചേര്‍ന്ന ഭാഗങ്ങളിലാണ് പുലിശല്യം രൂക്ഷമായിരിക്കുന്നത്. വളര്‍ത്തുനായകളെ പുലി കടിച്ചുകൊണ്ടുപോകുന്നത് പതിവായിരിക്കുന്നു. പലരും രാത്രിയിലും പകലുമായി പുലിയെ നേരില്‍ കണ്ടതായി പറയുന്നുണ്ട്. എത്ര പുലികളുണ്ടെന്നത് സംബന്ധിച്ച് കൃത്യമായ വിവരമൊന്നും വനംവകുപ്പധികൃതര്‍ക്ക് ലഭിച്ചിട്ടില്ല. പലയിടങ്ങളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പുലികള്‍ ഇതിലൊന്നും കുടുങ്ങിയിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. പുലിയോട് സാദൃശ്യമുള്ള ജീവികളാണ് നാട്ടിലിറങ്ങിയതെന്ന് പറഞ്ഞ് ബന്ധപ്പെട്ടവര്‍ ഇതിനെ നിസ്സാരവല്‍ക്കരിച്ചതിന് പിറകെയാണ് ബന്തടുക്ക ഭാഗത്ത് ഒരു പുലി പന്നിക്കെണിയില്‍ അകപ്പെട്ട് ചത്തത്. ഇതോടെ പുലികളുടെ സാന്നിധ്യം അതിര്‍ത്തി പ്രദേശങ്ങളിലുണ്ടെന്ന് വ്യക്തമായിരുന്നു. എന്നിട്ടുപോലും പുലികളെ കണ്ടെത്താനുള്ള ആത്മാര്‍ത്ഥമായ ശ്രമം അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം കാനത്തൂര്‍ മൂടം വയലിലെ വി. രാജീവന്റെ വളര്‍ത്തുനായയെ വീട്ടുമുറ്റത്തുനിന്ന് പുലി കടിച്ചുകൊണ്ടുപോയ സംഭവം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനകം നിരവധി വളര്‍ത്തുനായ്ക്കളെ പുലി കടിച്ചുകൊണ്ടുപോയിട്ടുണ്ട്. ഏത് സമയവും മനുഷ്യജീവന്‍ പോലും അപകടത്തിലാകുന്ന സാഹചര്യമാണ് ഗ്രാമപ്രദേശങ്ങളിലുള്ളത്. വനാതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് സ്‌കൂളുകളിലേക്ക് പോകുന്ന കുട്ടികളെയോര്‍ത്ത് രക്ഷിതാക്കള്‍ ആശങ്കാകുലരാണ്. കുട്ടികളെ എങ്ങനെ ധൈര്യത്തോടെ സ്‌കൂളിലേക്ക് പറഞ്ഞയക്കുമെന്ന ചോദ്യമാണ് രക്ഷിതാക്കള്‍ ഉയര്‍ത്തുന്നത്. കാട്ടാനകളുടെ ശല്യമുണ്ടെങ്കിലും പുലിയെ പോലെ മനുഷ്യജീവന് ഇത് ഭീഷണിയല്ല. ആനകള്‍ രാത്രികാലങ്ങളിലാണ് ഇറങ്ങാറുള്ളത്. എന്നാല്‍ പകല്‍ സമയത്ത് പോലും പുലികള്‍ ഇറങ്ങുന്നു. പുലികളുടെ മുന്നില്‍പെട്ടാല്‍ കുട്ടികളുടെ അവസ്ഥ എന്താകുമെന്ന് ചിന്തിക്കാന്‍ പോലുമുള്ള ശക്തി രക്ഷിതാക്കള്‍ക്കില്ല. പുലികളുടെ സാന്നിധ്യമുണ്ടെന്ന് സംശയിക്കപ്പെടുന്ന സ്ഥലങ്ങളിലെല്ലാം വനംവകുപ്പ് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഒരു പുലിയെ പോലും കുടുക്കാനായിട്ടില്ല. പുലിയുടെ സഞ്ചാരമാര്‍ഗം കൃത്യമായി മനസ്സിലാക്കാതെയാണ് കൂടുകള്‍ സ്ഥാപിച്ചതെന്ന വിമര്‍ശനമുയരുന്നുണ്ട്. ഇനിയും നിസംഗത തുടരാതെ വനംവകുപ്പധികൃതര്‍ കാര്യഗൗരവത്തോടെ പ്രവര്‍ത്തിക്കണം. കാരണം ഇത് മനുഷ്യജീവന്റെ കൂടി പ്രശ്‌നമാണ്.