സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം സാധാരണക്കാരില്‍ ചുമത്തുമ്പോള്‍

കേരളം ഇപ്പോള്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ ഇതിന്റെയൊക്കെ ഭാരം ചുമക്കേണ്ടിവരുന്നത് സംസ്ഥാനത്തെ തൊഴിലാളികളും കര്‍ഷകരും അടക്കമുള്ള സാധാരണക്കാരായ ജനവിഭാഗങ്ങളും ഇടത്തരക്കാരുമാണ്. അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അര്‍ഹതപ്പെട്ട സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ മുടങ്ങുന്നു. ആയിരങ്ങളും ലക്ഷങ്ങളും ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ ജാഗ്രത കാണിക്കുന്ന സര്‍ക്കാര്‍ അടിസ്ഥാനജനവിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരായ ജനവിഭാഗങ്ങളോട് കാണിക്കാത്തത് നിര്‍ഭാഗ്യകരമാണ്. ഇവര്‍ക്ക് കിട്ടേണ്ട ക്ഷേമപെന്‍ഷന്‍ പോലും നല്‍കാത്തതിനാല്‍ ഈ വിഭാഗങ്ങള്‍ അനുഭവിക്കുന്നത് കടുത്ത ബുദ്ധിമുട്ടുകളാണ്. സംസ്ഥാനത്ത് 59 ലക്ഷം […]

കേരളം ഇപ്പോള്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ ഇതിന്റെയൊക്കെ ഭാരം ചുമക്കേണ്ടിവരുന്നത് സംസ്ഥാനത്തെ തൊഴിലാളികളും കര്‍ഷകരും അടക്കമുള്ള സാധാരണക്കാരായ ജനവിഭാഗങ്ങളും ഇടത്തരക്കാരുമാണ്. അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അര്‍ഹതപ്പെട്ട സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ മുടങ്ങുന്നു. ആയിരങ്ങളും ലക്ഷങ്ങളും ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ ജാഗ്രത കാണിക്കുന്ന സര്‍ക്കാര്‍ അടിസ്ഥാനജനവിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരായ ജനവിഭാഗങ്ങളോട് കാണിക്കാത്തത് നിര്‍ഭാഗ്യകരമാണ്. ഇവര്‍ക്ക് കിട്ടേണ്ട ക്ഷേമപെന്‍ഷന്‍ പോലും നല്‍കാത്തതിനാല്‍ ഈ വിഭാഗങ്ങള്‍ അനുഭവിക്കുന്നത് കടുത്ത ബുദ്ധിമുട്ടുകളാണ്. സംസ്ഥാനത്ത് 59 ലക്ഷം പേര്‍ക്ക് ലഭിക്കേണ്ട ക്ഷേമപെന്‍ഷന്‍ കഴിഞ്ഞ മാസം മുടങ്ങിയിരുന്നു. ഈ മാസവും പെന്‍ഷന്‍ മുടങ്ങുമെന്നാണ് അറിയുന്നത്. സാമ്പത്തികപ്രതിസന്ധി കാരണം ഈ മാസവും പെന്‍ഷന്‍ വിതരണം ചെയ്യാന്‍ സാധ്യതയില്ലെന്നാണ് അധികാരകേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. സാധാരണയായി 20-ാം തീയതിയോടെയാണ് അതാത് മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ തീരുമാനമെടുക്കാറുള്ളത്. ഈ മാസവും പെന്‍ഷന്‍ സംബന്ധിച്ച് തീരുമാനമൊന്നുണ്ടായിട്ടില്ല. ഒക്ടോബര്‍ മാസത്തെ പെന്‍ഷനും മുടങ്ങിയിരുന്നു. ആദ്യപിണറായി സര്‍ക്കാറിന്റെ കാലത്ത് ക്ഷേമപെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്തിരുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പെന്‍ഷന്‍ മാസങ്ങളോളം മുടങ്ങിയ സ്ഥിതിയുണ്ടായിരുന്നു. ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുന്നതില്‍ യു.ഡി.എഫിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അലംഭാവവും ഇക്കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ കാണിച്ച കാര്യക്ഷമതയും താരതമ്യപ്പെടുത്തിയാണ് എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് വേളകളില്‍ ജനങ്ങളെ സമീപിച്ചിരുന്നത്. ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുന്നതിലെ കണിശത എല്‍.ഡി.എഫിന് വീണ്ടും അധികാരത്തില്‍ വരാന്‍ ഒരു പ്രധാനഘടകം തന്നെയായിരുന്നു. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സമീപകാലത്ത് ഇതാദ്യമായാണ് രണ്ടുമാസമായി ക്ഷേമപെന്‍ഷന്‍ മുടങ്ങുന്ന സ്ഥിതി ഉണ്ടായിരിക്കുന്നത്. പെന്‍ഷന്‍ മുടങ്ങുന്ന സാഹചര്യം ഭരണകക്ഷിയായ സി.പി.എമ്മിനകത്തുതന്നെ ഗൗരവതരമായ ചര്‍ച്ചക്ക് വഴിയൊരുക്കിയിട്ടുണ്ട്. പെന്‍ഷന്‍ വിതരണത്തില്‍ വരുന്ന ചെറിയ വീഴ്ച പോലും സര്‍ക്കാരിനെതിരായ വികാരമായി മാറാന്‍ സാധ്യതയുണ്ടെന്നാണ് സി.പി.എമ്മില്‍ ഉയര്‍ന്നുവന്നിരിക്കുന്ന അഭിപ്രായം. ഈ പ്രശ്നത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ ജനങ്ങളില്‍ വളര്‍ന്നുവരുന്ന അതൃപ്തി രാഷ്ട്രീയമായി ഏറെ ദോഷം ചെയ്യുമെന്നും സി.പി.എം വിലയിരുത്തുന്നു. ക്ഷേമപെന്‍ഷന്‍ 1600 രൂപയാക്കി ഉയര്‍ത്തിയ നടപടി ജനങ്ങള്‍ക്കിടയില്‍ എല്‍.ഡി.എഫിന് വലിയ സ്വീകാര്യതയാണ് നേടിക്കൊടുത്തത്. വയോജനങ്ങളിലെ നല്ലൊരു വിഭാഗത്തിനും മരുന്ന് വാങ്ങാനും മറ്റും ഈ പണം ഏറെ പ്രയോജനപ്പെട്ടിരുന്നു. ഈ സാമ്പത്തികവര്‍ഷം മുതലാണ് പെന്‍ഷന്‍വിതരണത്തില്‍ പ്രതിന്ധിക്ക് തുടക്കമായത്. പ്രത്യേകം വായ്പയെടുക്കുന്നതിന് കേന്ദ്രം തടസം നില്‍ക്കുന്നത് മറ്റൊരു വെല്ലുവിളിയാണ്. സാമ്പത്തികപ്രതിസന്ധി സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട പെന്‍ഷനുകളെ മാത്രം ബാധിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം പ്രസക്തമാണ്. അവരുടെ ജീവിതമാര്‍ഗത്തില്‍ പ്രതിസന്ധിയുണ്ടാക്കുന്ന തരത്തിലുള്ള സമീപനം തിരുത്തപ്പെടണം.

Related Articles
Next Story
Share it