അപകടം വിതയ്ക്കുന്ന സ്ലാബുകള്‍
മൂടാതെ കിടക്കുന്നതും പൊട്ടിപ്പൊളിഞ്ഞതുമായ സ്ലാബുകള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും വലിയ ഭീഷണിയായി മാറുകയാണ്. കാസര്‍കോട് ജില്ലയിലെ നഗരഭാഗങ്ങളില്‍ ഇത്തരത്തിലുള്ള സ്ലാബുകള്‍ കാരണമുള്ള അപകടങ്ങള്‍ വര്‍ധിച്ചുവരികയാണ്. കാസര്‍കോട് നഗരത്തില്‍ പുതിയ ബസ്സ്റ്റാന്റ് മുതല്‍ പഴയ ബസ്സ്റ്റാന്റ് വരെയുള്ള സ്ലാബുകളില്‍ പലതും അപകടഭീഷണി ഉയര്‍ത്തുന്നവയാണ്. ചിലയിടങ്ങളില്‍ സ്ലാബില്ല. മറ്റ് ചിലയിടങ്ങളില്‍ സ്ലാബ് തകര്‍ന്നിരിക്കുന്നു. സ്ലാബിനിടയില്‍ വലിയ വിടവുകളും കാണപ്പെടുന്നുണ്ട്. ശ്രദ്ധിച്ച് നടന്നുപോയില്ലെങ്കില്‍ അപകടം സംഭവിക്കാനുള്ള സാധ്യതയേറെയാണ്. സ്ലാബില്‍ വീണും കാല്‍കുടുങ്ങിയും പരിക്കേറ്റവരുണ്ട്. രാത്രികാലങ്ങളിലാണ് ഏറെയും സൂക്ഷിക്കേണ്ടത്. തിടുക്കത്തില്‍ നടന്നുപോകുമ്പോള്‍ അപകടം പതിയിരിക്കുന്നത് […]

മൂടാതെ കിടക്കുന്നതും പൊട്ടിപ്പൊളിഞ്ഞതുമായ സ്ലാബുകള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും വലിയ ഭീഷണിയായി മാറുകയാണ്. കാസര്‍കോട് ജില്ലയിലെ നഗരഭാഗങ്ങളില്‍ ഇത്തരത്തിലുള്ള സ്ലാബുകള്‍ കാരണമുള്ള അപകടങ്ങള്‍ വര്‍ധിച്ചുവരികയാണ്. കാസര്‍കോട് നഗരത്തില്‍ പുതിയ ബസ്സ്റ്റാന്റ് മുതല്‍ പഴയ ബസ്സ്റ്റാന്റ് വരെയുള്ള സ്ലാബുകളില്‍ പലതും അപകടഭീഷണി ഉയര്‍ത്തുന്നവയാണ്. ചിലയിടങ്ങളില്‍ സ്ലാബില്ല. മറ്റ് ചിലയിടങ്ങളില്‍ സ്ലാബ് തകര്‍ന്നിരിക്കുന്നു. സ്ലാബിനിടയില്‍ വലിയ വിടവുകളും കാണപ്പെടുന്നുണ്ട്. ശ്രദ്ധിച്ച് നടന്നുപോയില്ലെങ്കില്‍ അപകടം സംഭവിക്കാനുള്ള സാധ്യതയേറെയാണ്. സ്ലാബില്‍ വീണും കാല്‍കുടുങ്ങിയും പരിക്കേറ്റവരുണ്ട്. രാത്രികാലങ്ങളിലാണ് ഏറെയും സൂക്ഷിക്കേണ്ടത്. തിടുക്കത്തില്‍ നടന്നുപോകുമ്പോള്‍ അപകടം പതിയിരിക്കുന്നത് കാണാന്‍ കഴിഞ്ഞെന്ന് വരില്ല. കാസര്‍കോട് നഗരത്തില്‍ മാത്രമല്ല കാഞ്ഞങ്ങാട്, നീലേശ്വരം നഗരങ്ങളിലും ചിലയിടങ്ങളില്‍ സ്ലാബുകള്‍ ഉയര്‍ന്ന് താഴ്ന്നുകിടക്കുന്ന സ്ഥിതിയാണുള്ളത്. ആളുകള്‍ നടന്നുപോകുമ്പോള്‍ സ്ലാബ് നിരപ്പല്ലാത്തതിനാല്‍ ശബ്ദം കേള്‍ക്കും. റോഡിനോട് ചേര്‍ന്നുള്ള സ്ലാബുകള്‍ കാല്‍നടയാത്രക്കാര്‍ക്ക് മാത്രമല്ല വാഹനയാത്രക്കാര്‍ക്കും ഭീഷണിയായി മാറുകയാണ്. ഏറെ തിരക്കേറിയ നഗരങ്ങളില്‍ വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോഴും മറ്റും അപകടം സംഭവിക്കാനിടയുണ്ട്. ഓവുചാല്‍ ക്രമീകരണത്തിന്റെ കാര്യത്തില്‍ അധികൃതര്‍ കാര്യമായ നടപടികളൊന്നുമെടുക്കുന്നില്ല.
സ്ലാബുകള്‍ സ്ഥാപിക്കുന്നത് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പോലെ തന്നെ പ്രധാനമാണ്. ഇത് അലക്ഷ്യമായി ചെയ്യേണ്ട ജോലിയല്ല. സ്ത്രീകളും കുട്ടികളും വയോധികരും രോഗികളും അടക്കമുള്ളവര്‍ സ്ലാബുകള്‍ക്ക് മുകളിലൂടെ നടന്നുപോകുന്നുണ്ട്. പെട്ടെന്ന് കാലിടറിയാല്‍ വലിയ അപകടം തന്നെ സംഭവിക്കും. മൂടാത്ത ഓവുചാലില്‍ വീണ് മരണം വരെ സംഭവിക്കാറുണ്ട്. ഓവുചാലിന്റെ പണിക്കായി സ്ലാബ് നീക്കി പിന്നീടത് പുനഃസ്ഥാപിക്കാന്‍ നേരിടുന്ന കാലതാമസവും അപകടങ്ങള്‍ക്കിടവരുത്തുന്നുണ്ട്. വാഹനങ്ങള്‍ കിട്ടാനും മറ്റുമായി വിദ്യാര്‍ത്ഥികള്‍ സ്ലാബുകള്‍ക്ക് മുകളിലൂടെ ഓടുന്നത് പതിവുകാഴ്ചയാണ്. ഈ സമയത്തും അപകടസാധ്യതയേറെയാണ്. നഗരങ്ങളിലെ സ്ലാബുകള്‍ മൂടി യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കാണ്. നഗരങ്ങളിലെ റോഡുകള്‍ നന്നാക്കുന്നതിനൊപ്പം സ്ലാബുകളും നന്നാക്കണം. എങ്കില്‍ മാത്രമേ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാകൂ. നഗരത്തിലെ വികസനപദ്ധതികളില്‍ സ്ലാബുകളുടെ സുരക്ഷ കൂടി പ്രധാനപ്പെട്ട ഘടകമാകണം. അപകടങ്ങളുണ്ടാകാതിരിക്കാന്‍ ഇക്കാര്യത്തില്‍ സത്വരമായ നടപടികള്‍ സ്വീകരിച്ചേ മതിയാകൂ. ബന്ധപ്പെട്ട അധികാരികള്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണണം.