ക്ഷേമനിധിയുടെ വിശ്വാസ്യത നിലനിര്‍ത്തണം

ക്ഷേമനിധി നിയമത്തിലെ അപാകതകളും ക്ഷേമനിധി വിതരണത്തിലെ കാലതാമസവും ഈ സംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യംചെയ്യുന്ന പ്രശ്‌നങ്ങളായി മാറിയിരിക്കുകയാണ്. ക്ഷേമനിധി അംഗങ്ങളുടെയും ക്ഷേമനിധി ബോര്‍ഡിന്റെയും വിഹിതങ്ങള്‍ ചേര്‍ത്തുകൊണ്ടുള്ള ഈ പദ്ധതിയെക്കുറിച്ച് കഴിഞ്ഞ കുറച്ചുനാളുകളായി വലിയ പരാതികളാണ് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. അറുപത് വയസ് പൂര്‍ത്തിയാകുമ്പോള്‍ അംഗങ്ങള്‍ക്ക് ക്ഷേമനിധിയിലുള്ള മുഴുവന്‍ തുകയും ലഭ്യമാകുന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണമെങ്കിലും അറുപത് വയസ് പിന്നിട്ട് എഴുപത് വയസ് കഴിഞ്ഞിട്ടും ക്ഷേമനിധി ലഭിക്കാത്ത അംഗങ്ങള്‍ ഏറെയാണ്. അസംഘടിത മേഖലകളിലുള്ളവരെയെല്ലാം ക്ഷേമനിധിയില്‍ അംഗങ്ങളാക്കിക്കൊണ്ടുള്ള ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ […]

ക്ഷേമനിധി നിയമത്തിലെ അപാകതകളും ക്ഷേമനിധി വിതരണത്തിലെ കാലതാമസവും ഈ സംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യംചെയ്യുന്ന പ്രശ്‌നങ്ങളായി മാറിയിരിക്കുകയാണ്. ക്ഷേമനിധി അംഗങ്ങളുടെയും ക്ഷേമനിധി ബോര്‍ഡിന്റെയും വിഹിതങ്ങള്‍ ചേര്‍ത്തുകൊണ്ടുള്ള ഈ പദ്ധതിയെക്കുറിച്ച് കഴിഞ്ഞ കുറച്ചുനാളുകളായി വലിയ പരാതികളാണ് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. അറുപത് വയസ് പൂര്‍ത്തിയാകുമ്പോള്‍ അംഗങ്ങള്‍ക്ക് ക്ഷേമനിധിയിലുള്ള മുഴുവന്‍ തുകയും ലഭ്യമാകുന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണമെങ്കിലും അറുപത് വയസ് പിന്നിട്ട് എഴുപത് വയസ് കഴിഞ്ഞിട്ടും ക്ഷേമനിധി ലഭിക്കാത്ത അംഗങ്ങള്‍ ഏറെയാണ്. അസംഘടിത മേഖലകളിലുള്ളവരെയെല്ലാം ക്ഷേമനിധിയില്‍ അംഗങ്ങളാക്കിക്കൊണ്ടുള്ള ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഈ സംവിധാനത്തിലെ പോരായ്മകള്‍ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. 60 വയസ് കഴിഞ്ഞാലും ക്ഷേമനിധിയില്‍ അടച്ച തുക ലഭിക്കുന്നില്ലെന്ന അവസ്ഥ ഈ പദ്ധതിയില്‍ നിന്നും അകലാന്‍ ജനങ്ങളെ പ്രേരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധിയാണ് ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നത്. സര്‍ക്കാരിന് എത്രയൊക്കെ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായാലും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങാറില്ല. എന്നാല്‍ നിര്‍ധനരും നിരാലംബരും തൊഴിലാളികളും അടക്കമുള്ളവര്‍ അംഗങ്ങളായ ക്ഷേമനിധിയുടെ കാര്യത്തില്‍ അനിശ്ചിതാവസ്ഥ തുടരുമ്പോള്‍ അത് ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ തന്നെയാണ് പ്രതികൂലമായി ബാധിക്കുന്നതെന്ന് മനസിലാക്കണം.
വിവിധ മേഖലകളിലുള്ളവര്‍ക്കായി ക്ഷേമനിധി ബോര്‍ഡുകളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് . 1975ലെ കേരള തൊഴിലാളി ക്ഷേമനിധി നിയമ പ്രകാരമാണ് ഇത് സ്ഥാപിതമായത്. ക്ഷേമനിധി നിയമത്തിന്റെ പരിധിയില്‍ 1948ലെ ഫാകടറീസ് നിയമം സെക്ഷന്‍ 2ല്‍ എം.എല്‍ പറയുന്ന തൊഴിലാളികളും സെക്ഷന്‍ 85ല്‍ സബ്‌സെക്ഷന്‍ രണ്ടില്‍ പറയുന്ന തൊഴിലാളികളും 1960ലെ ഷോപ്പ്‌സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം സെക്ഷന്‍ 2 ക്ലോസ് 4 1994ലെ കേരള തൊഴിലാളി ക്ഷേമനിധി നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ അനുസരിച്ച് രണ്ടും അതിലധികവും തൊഴിലാളികളുള്ള കടകളിലേയും വാണിജ്യ സ്ഥാപനങ്ങളിലെയും തൊഴിലാളികള്‍, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്സ് നിയമത്തില്‍ സെക്ഷന്‍ 2 ക്ലോസ് (ജി) യില്‍ വരുന്ന തൊഴിലാളികള്‍, 1951ലെ പ്ലാന്റേഷന്‍ നിയമം സെക്ഷന്‍ 2 ക്ലോസ് (എഫ്)ല്‍ വരുന്ന തൊഴിലാളികള്‍, 1960 ലെ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ നിയമത്തില്‍ ഇരുപതോ അതില്‍ കൂടുതലോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തൊഴിലാളികള്‍ എന്നിവരെല്ലാം ഇതിന്റെ പരിധിയില്‍ വരുന്നവരാണ്.
മാധ്യമരംഗത്തെ തൊഴിലാളികളും ക്ഷേമനിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അപാകതകളെല്ലാം പരിഹരിച്ച് ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം.

Related Articles
Next Story
Share it