നിര്‍മാണത്തൊഴിലാളികളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കരുത്

കേരളത്തില്‍ അധ്വാനിക്കുന്ന ജനവിഭാഗങ്ങളില്‍ നിര്‍മാണതൊഴിലാളികള്‍ക്കുള്ള സ്ഥാനം പരമപ്രധാനമാണ്. നിര്‍മാണമേഖല നാടിന്റെ വികസനത്തിന്റെ ചാലകശക്തി കൂടിയാണ്. നിര്‍മാണമേഖലയ്ക്ക് തടസം വന്നാല്‍ അത് നാടിന്റെ വികസനപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. നിര്‍മാണതൊഴിലാളികളുടെ സേവനം സര്‍ക്കാരിനും സ്വകാര്യമേഖലകള്‍ക്കും ഒരു പോലെ ആവശ്യമാണ്. വീട് നിര്‍മാണം തുടങ്ങി വന്‍കെട്ടിടങ്ങളും പാലങ്ങളും മറ്റും നിര്‍മിക്കാന്‍ നിര്‍മാണതൊഴിലാളികള്‍ കൂടിയേ തീരൂ. എന്നാല്‍ നിര്‍മാണതൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ആറുമാസമായി നിര്‍മാണതൊഴിലാളികളുടെ പെന്‍ഷന്‍ മുടങ്ങിക്കിടക്കുന്നു. കാസര്‍കോട് ജില്ലയില്‍ മാത്രം 12000 നിര്‍മാണതൊഴിലാളികള്‍ക്ക് ആറുമാസമായിട്ടും പെന്‍ഷന്‍ […]

കേരളത്തില്‍ അധ്വാനിക്കുന്ന ജനവിഭാഗങ്ങളില്‍ നിര്‍മാണതൊഴിലാളികള്‍ക്കുള്ള സ്ഥാനം പരമപ്രധാനമാണ്. നിര്‍മാണമേഖല നാടിന്റെ വികസനത്തിന്റെ ചാലകശക്തി കൂടിയാണ്. നിര്‍മാണമേഖലയ്ക്ക് തടസം വന്നാല്‍ അത് നാടിന്റെ വികസനപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. നിര്‍മാണതൊഴിലാളികളുടെ സേവനം സര്‍ക്കാരിനും സ്വകാര്യമേഖലകള്‍ക്കും ഒരു പോലെ ആവശ്യമാണ്. വീട് നിര്‍മാണം തുടങ്ങി വന്‍കെട്ടിടങ്ങളും പാലങ്ങളും മറ്റും നിര്‍മിക്കാന്‍ നിര്‍മാണതൊഴിലാളികള്‍ കൂടിയേ തീരൂ. എന്നാല്‍ നിര്‍മാണതൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ആറുമാസമായി നിര്‍മാണതൊഴിലാളികളുടെ പെന്‍ഷന്‍ മുടങ്ങിക്കിടക്കുന്നു. കാസര്‍കോട് ജില്ലയില്‍ മാത്രം 12000 നിര്‍മാണതൊഴിലാളികള്‍ക്ക് ആറുമാസമായിട്ടും പെന്‍ഷന്‍ ലഭിച്ചിട്ടില്ല. അവസാനമായി ഏപ്രില്‍, മെയ് മാസങ്ങളിലെ പെന്‍ഷനാണ് ലഭിച്ചത്. ഈ പെന്‍ഷനാകട്ടെ വൈകി ഓണക്കാലത്താണ് ലഭിച്ചത്. അംശാദായവും ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള വിവാഹ ധനസഹായവും മുടങ്ങിയിട്ട് മാസങ്ങളായി. നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡാണ് പെന്‍ഷന്‍ നല്‍കിവരുന്നത്. അറുപത് വയസ് പ്രായം പിന്നിട്ട നിര്‍മാണതൊഴിലാളികള്‍ക്ക് 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുന്നത്. അസുഖബാധിതരായ തൊഴിലാളികള്‍ക്ക് മരുന്ന് വാങ്ങാനും മറ്റ് അത്യാവശ്യ ചിലവുകള്‍ക്കും തുച്ഛമാണെങ്കില്‍ പോലും ഈ തുക ഉപകരിച്ചിരുന്നു. ഇതും കൂടി മുടങ്ങുന്ന സ്ഥിതിയുണ്ടായതോടെ രോഗികളായ തൊഴിലാളികളടക്കം കടുത്ത ബുദ്ധിമുട്ട് നേരിടുകയാണ്. നിര്‍ധനകുടുംബങ്ങളിലെ നിര്‍മാണതൊഴിലാളികള്‍ മരുന്ന് വാങ്ങാന്‍ പോലും മറ്റുള്ളവരോട് കടംവാങ്ങേണ്ട ഗതികേടിലാണ്. ഇക്കാരണത്തില്‍ നിരവധി പേര്‍ കടക്കെണിയെയും അഭിമുഖീകരിക്കുന്നുണ്ട്. നിര്‍മാണ തൊഴിലാളികളുടെ പെന്‍ഷന്‍ രണ്ടായിരം രൂപയായി വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ലഭ്യമായിക്കൊണ്ടിരുന്ന പെന്‍ഷന്‍ കൂടി കിട്ടാത്ത സ്ഥിതി വന്നിരിക്കുന്നത്. നിര്‍മാണതൊഴിലാളികള്‍ക്ക് പെന്‍ഷനായി ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപ സര്‍ക്കാര്‍ വകമാറി ചെലവഴിക്കുന്നതിനാലാണ് പെന്‍ഷന്‍ മുടങ്ങുന്നതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. പെന്‍ഷന്‍ നല്‍കാനുള്ള സാമ്പത്തികസ്ഥിതി ബോര്‍ഡിനുണ്ടെന്നിരിക്കെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ ബാധ്യതകളൊന്നുമില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ക്ഷേമനിധി വിഹിതം തൊഴിലാളികള്‍ കൃത്യമായി അടക്കുന്നുണ്ട്. എന്നിട്ടുപോലും പെന്‍ഷന്‍ മാസങ്ങളോളം മുടക്കുന്ന സമീപനം തൊഴിലാളികളോടുള്ള കൊടിയ അനീതിയാണ്. നിര്‍മാണതൊഴിലാളികളെ പ്രതിനിധീകരിച്ച് നിരവധി സംഘടനകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പെന്‍ഷന്‍ യഥാസമയം തന്നെ തൊഴിലാളികള്‍ക്ക് ലഭ്യമാകാന്‍ ഈ സംഘടനകള്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം. പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.

Related Articles
Next Story
Share it