പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത വേണം
കാലവര്‍ഷം കനത്തതോടെ കാസര്‍കോട് ജില്ലയില്‍ പകര്‍ച്ചവ്യാധികളും വ്യാപകമായിരിക്കുകയാണ്. സര്‍ക്കാര്‍ ആസ്പത്രികളും സ്വകാര്യാസ്പത്രികളും പനിബാധിതരെ കൊണ്ട് നിറയുന്നു. പത്ത് ദിവസത്തിനുള്ളില്‍ കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളില്‍ 3,773 പനിബാധിതരാണ് ചികിത്സ തേടിയതെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 51 പേരെ പനി മൂര്‍ഛിച്ച് വിദഗ്ധ ചികിത്സക്കായി വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 13 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 68 പേര്‍ക്ക് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുണ്ട്. ഒരാള്‍ എലിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നു. രണ്ടുപേര്‍ക്ക് എലിപ്പനി ബാധിച്ചതായി സംശയമുണ്ട്. മലമ്പനി ബാധിച്ചും […]

കാലവര്‍ഷം കനത്തതോടെ കാസര്‍കോട് ജില്ലയില്‍ പകര്‍ച്ചവ്യാധികളും വ്യാപകമായിരിക്കുകയാണ്. സര്‍ക്കാര്‍ ആസ്പത്രികളും സ്വകാര്യാസ്പത്രികളും പനിബാധിതരെ കൊണ്ട് നിറയുന്നു. പത്ത് ദിവസത്തിനുള്ളില്‍ കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളില്‍ 3,773 പനിബാധിതരാണ് ചികിത്സ തേടിയതെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 51 പേരെ പനി മൂര്‍ഛിച്ച് വിദഗ്ധ ചികിത്സക്കായി വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 13 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 68 പേര്‍ക്ക് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുണ്ട്. ഒരാള്‍ എലിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നു. രണ്ടുപേര്‍ക്ക് എലിപ്പനി ബാധിച്ചതായി സംശയമുണ്ട്. മലമ്പനി ബാധിച്ചും ചികിത്സ തേടിയെത്തുന്നുണ്ട്. ഡെങ്കിപ്പനിയും എലിപ്പനിയും മൂര്‍ഛിച്ചാല്‍ ജീവന്‍ തന്നെ അപകടത്തിലാകും. സാധാരണ പനി പോലും പിന്നീട് ഗുരുതരമാകുന്ന സ്ഥിതിയുണ്ട്. അതുകൊണ്ട് തന്നെ പനി ബാധിച്ചാല്‍ ഉടന്‍ തന്നെ ആസ്പത്രികളിലെത്തി പരിശോധന നടത്തേണ്ടതും ചികിത്സ തേടേണ്ടതും അനിവാര്യമാണ്. പരിശോധനയില്‍ മാത്രമേ ഏത് തരം പനിയാണെന്ന് നിര്‍ണ്ണയിക്കാനാകൂ. ഏത് പനിയെയും നിസ്സാരമായി കാണാനാകില്ല. സ്വയം ചികിത്സ അപകടം മാത്രമേ വരുത്തിവെക്കൂവെന്ന തിരിച്ചറിവ് വേണം. പനിബാധിതര്‍ ചികിത്സ തേടുന്നതിനൊപ്പം ജാഗ്രതയും അത്യാവശ്യമാണ്. ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള മാരക സാംക്രമിക രോഗങ്ങള്‍ക്ക് കാരണം കൊതുകുകളുടെ വ്യാപനമാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് കൊതുകുകള്‍ എല്ലാ ഭാഗങ്ങളിലും പെരുകിയിട്ടുണ്ട്. കാലവര്‍ഷമായതിനാല്‍ ജില്ലയിലെ പല ഭാഗങ്ങളിലും രൂപപ്പെട്ട വെള്ളക്കെട്ടുകള്‍ കൊതുക് വളര്‍ത്തുകേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. തെങ്ങിന്‍തോപ്പുകളിലും കവുങ്ങിന്‍ തോപ്പുകളിലും വാഴത്തോപ്പുകളിലും ഒക്കെയുള്ള വെള്ളക്കെട്ടുകളില്‍ കൊതുകുകള്‍ മുട്ടയിട്ട് പെരുകുകയാണ്. ജില്ലയില്‍ മത്സ്യമാര്‍ക്കറ്റുകളുടെ പരിസരങ്ങളിലും മലിനജലം ഒഴുകുന്ന ഭാഗങ്ങളിലുമൊക്കെ കൊതുകുകളും കൂത്താടികളും നിറഞ്ഞിരിക്കുന്നു. ദേശീയപാത വികസനപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ രൂപപ്പെട്ട കുഴികളും ചാലുകളും വെള്ളം നിറഞ്ഞ് കൊതുകുകള്‍ക്ക് വളരാനുള്ള സാഹചര്യമുണ്ടാക്കുകയാണ്. വീടുകളിലും പരിസരങ്ങളിലുമുള്ള വെള്ളക്കെട്ടുകള്‍ ഒഴിവാക്കേണ്ടത് അതാത് കുടുംബങ്ങളുടെ ഉത്തരവാദിത്വമാണ്. ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ ഇടപെടുകയും വെള്ളക്കെട്ടുകള്‍ ഇല്ലാതാക്കാനും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്താനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വേണം. മഴക്കാല ശുചീകരണം സംബന്ധിച്ച ബോധവല്‍ക്കരണങ്ങളും അനിവാര്യമാണ്. പൊതുസ്ഥലങ്ങളിലെ വെള്ളക്കെട്ടുകള്‍ ഇല്ലാതാക്കേണ്ടത് അധികാരികളുടെ ഉത്തരവാദിത്വമാണ്. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. പൊതുജനങ്ങളും ജനപ്രതിനിധികളും ആരോഗ്യപ്രവര്‍ത്തകരും കൂട്ടുത്തരവാദിത്തത്തോടെ ഇതിനായി മുന്നിട്ടിറങ്ങണം.