തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചനകള്‍
രാജ്യം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനവിധി എന്താണെന്ന് ഇന്നലെ വ്യക്തമായതോടെ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച സമഗ്രമായ വിലയിരുത്തലുകള്‍ എല്ലാ കേന്ദ്രങ്ങളിലും നടക്കുകയാണ്. 291 സീറ്റുകളോടെ എന്‍.ഡി.എക്കാണ് മേല്‍ക്കൈയെങ്കിലും കോണ്‍ഗ്രസും ഇടതുപക്ഷവും പ്രാദേശിക പാര്‍ട്ടികളും ഉള്‍പ്പെടുന്ന ഇന്ത്യാമുന്നണി എന്‍.ഡി.എയെ വിറപ്പിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് നടത്തിയത്. ഇന്ത്യയില്‍ വീണ്ടും ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ തന്നെ അധികാരത്തില്‍ വരുമെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ 234 സീറ്റ് ലഭിച്ച ഇന്ത്യാമുന്നണി പുറത്തുള്ള ബി.ജെ.പി ഇതര കക്ഷികളുടെ സഹായത്തോടെ ഭരണം നടത്തുന്നതിനുള്ള സാധ്യതകള്‍ […]
രാജ്യം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനവിധി എന്താണെന്ന് ഇന്നലെ വ്യക്തമായതോടെ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച സമഗ്രമായ വിലയിരുത്തലുകള്‍ എല്ലാ കേന്ദ്രങ്ങളിലും നടക്കുകയാണ്. 291 സീറ്റുകളോടെ എന്‍.ഡി.എക്കാണ് മേല്‍ക്കൈയെങ്കിലും കോണ്‍ഗ്രസും ഇടതുപക്ഷവും പ്രാദേശിക പാര്‍ട്ടികളും ഉള്‍പ്പെടുന്ന ഇന്ത്യാമുന്നണി എന്‍.ഡി.എയെ വിറപ്പിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് നടത്തിയത്. ഇന്ത്യയില്‍ വീണ്ടും ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ തന്നെ അധികാരത്തില്‍ വരുമെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ 234 സീറ്റ് ലഭിച്ച ഇന്ത്യാമുന്നണി പുറത്തുള്ള ബി.ജെ.പി ഇതര കക്ഷികളുടെ സഹായത്തോടെ ഭരണം നടത്തുന്നതിനുള്ള സാധ്യതകള്‍ […]
രാജ്യം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനവിധി എന്താണെന്ന് ഇന്നലെ വ്യക്തമായതോടെ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച സമഗ്രമായ വിലയിരുത്തലുകള്‍ എല്ലാ കേന്ദ്രങ്ങളിലും നടക്കുകയാണ്. 291 സീറ്റുകളോടെ എന്‍.ഡി.എക്കാണ് മേല്‍ക്കൈയെങ്കിലും കോണ്‍ഗ്രസും ഇടതുപക്ഷവും പ്രാദേശിക പാര്‍ട്ടികളും ഉള്‍പ്പെടുന്ന ഇന്ത്യാമുന്നണി എന്‍.ഡി.എയെ വിറപ്പിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് നടത്തിയത്. ഇന്ത്യയില്‍ വീണ്ടും ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ തന്നെ അധികാരത്തില്‍ വരുമെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ 234 സീറ്റ് ലഭിച്ച ഇന്ത്യാമുന്നണി പുറത്തുള്ള ബി.ജെ.പി ഇതര കക്ഷികളുടെ സഹായത്തോടെ ഭരണം നടത്തുന്നതിനുള്ള സാധ്യതകള്‍ ആരായുന്നുണ്ട്.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയിരുന്ന ബി.ജെ.പിക്ക് അതിനായില്ലെന്ന് മാത്രമല്ല ഒറ്റക്ക് കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ ഭരണം കിട്ടിയാലും ഏകപക്ഷീയ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സാധിക്കുകയുമില്ല. പാര്‍ട്ടിക്ക് നല്ല വോട്ടുബാങ്കുള്ള ഉത്തര്‍പ്രദേശില്‍ കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. കഴിഞ്ഞ രണ്ടുതവണത്തെ പോലെ എന്‍.ഡി.എക്ക് ഇക്കുറി വിജയം എളുപ്പമായില്ലെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇന്ത്യാസഖ്യം കൂടുതല്‍ കരുത്താര്‍ജ്ജിച്ചിരിക്കുന്നുവെന്നത് വരും നാളുകളില്‍ എന്‍.ഡി.എക്ക് വലിയൊരു വെല്ലുവിളിയായി തന്നെ നിലനില്‍ക്കുമെന്നതാണ് യാഥാര്‍ത്ഥ്യം. കുറച്ചുസീറ്റുകള്‍ക്ക് മാത്രമാണ് ഇന്ത്യാസഖ്യം പിന്നിലായിപ്പോയത്. എന്നാല്‍ ഇന്ത്യാസഖ്യം ശക്തമായ ബദല്‍ ശക്തിയായി മാറിയത് രാജ്യത്തെ രാഷ്ട്രീയസ്ഥിതിഗതികളില്‍ ഈ സഖ്യത്തിന് ശക്തമായ സ്വാധീനവും ഇടപെടലും നടത്താനുള്ള കരുത്താണ് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പ് നാളുകളില്‍ പ്രകടമാകാതിരുന്ന ഐക്യം ദേശീയരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷ കക്ഷികളും സമാനചിന്താഗതിയുള്ള മറ്റ് കക്ഷികളും പ്രകടമാക്കിയിരുന്നു. ഇതേ രീതിയില്‍ കൂടുതല്‍ ഉത്തരവാദിത്വബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ അടുത്ത തവണയെങ്കിലും മുന്നിലെത്താന്‍ ഇന്ത്യാസഖ്യത്തിന് സാധിക്കുമെന്ന് ഈ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ പോലും ശക്തമായ പ്രതിപക്ഷമായും തിരുത്തല്‍ ശക്തിയായും മാറാന്‍ എന്തുതന്നെയായാലും ഇന്ത്യാമുന്നണിക്ക് കഴിയും. കഴിഞ്ഞ രണ്ടുതവണയും പ്രതിപക്ഷസ്ഥാനത്തിരിക്കാന്‍ പര്യാപ്തമായ ഭൂരിപക്ഷം കോണ്‍ഗ്രസിനുണ്ടായിരുന്നില്ല. ഇത്തവണ 99 സീറ്റുകള്‍ കോണ്‍ഗ്രസിന് മാത്രമായി ഉണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് അതിന്റെ ശക്തി വീണ്ടെടുത്തു തുടങ്ങിയിരിക്കുന്നുവെന്നതിന്റെ സൂചനയാണിത്. ജനാധിപത്യത്തിനും മതേതരത്വത്തിനും ഭരണഘടനയ്ക്കും പോറലേല്‍പ്പിക്കുന്ന വിധത്തിലുള്ള നയങ്ങളും ജനങ്ങളില്‍ വിഭാഗീയ ചിന്താഗതി വളര്‍ത്തുന്ന വിധത്തിലുള്ള വിദ്വേഷ പ്രസ്താവനകളും ഇടപെടലുകളും ബി.ജെ.പിയുടെ വിജയത്തിന്റെ തിളക്കം കുറയ്ക്കുന്ന ഘടകങ്ങളായി മാറുകയായിരുന്നു. രാജ്യത്തെ എല്ലാ ജനങ്ങളെയും ഉള്‍ക്കൊള്ളുകയും ബഹുസ്വരതയെ അംഗീകരിക്കുകയും ജനാധിപത്യത്തിനും മതേതരത്വത്തിനും ഭരണഘടനയ്ക്കും വില കല്‍പ്പിക്കും ചെയ്യുന്ന രീതിയിലാണ് ഭരണം നടത്തേണ്ടതെന്ന് ഈ ജനവിധി എന്‍.ഡി.എയെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. മുമ്പ് ഇരട്ടിയിലേറെ ഭൂരിപക്ഷം നേടിയിരുന്ന മോദിയുടെ ഭൂരിപക്ഷത്തിലുണ്ടായ വലിയ തോതിലുള്ള ഇടിവും വ്യക്തമായ സന്ദേശം തന്നെയാണുള്ളത്. രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നതിന് അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെതിരായ ജനവികാരവും തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുകയുണ്ടായി. മണിപ്പൂര്‍ കലാപം, കര്‍ഷക സമരങ്ങളെ അടിച്ചമര്‍ത്തല്‍, രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍, ഇലക്ടറല്‍ ബോണ്ട് അഴിമതി ഇതൊക്കെ ഈ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് എതിരായി പ്രവര്‍ത്തിച്ച ഘടകങ്ങളാണ്. എന്‍.ഡി.എയോ ഇന്ത്യാസഖ്യമോ എന്ന നിലയില്‍ തിരഞ്ഞെടുപ്പിന്റെ ലീഡ് നില മാറിമറിയുകയും ഒടുവില്‍ എന്‍.ഡി.എയുടെ വിജയം ഉറപ്പാക്കുകയുമായിരുന്നു. ഭരണത്തിലേറുന്നത് ആരായാലും രാജ്യത്തെ എല്ലാവിഭാഗം ജനങ്ങള്‍ക്കും തുല്യനീതി ഉറപ്പാക്കുന്ന ഭരണം നടത്താന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു.