ദിശ തെറ്റിയോടുന്ന വാഹനങ്ങള്‍ വരുത്തുന്ന അപകടങ്ങള്‍
കാസര്‍കോട് ജില്ലയില്‍ നിരവധിപേരുടെ വിലപ്പെട്ട ജീവനുകള്‍ കവര്‍ന്നുകൊണ്ടുള്ള അപകടങ്ങള്‍ തുടരുകയാണ്. ഏറ്റവുമൊടുവില്‍ കൂട്ടമരണത്തിന് ഇടയാക്കിയ വലിയ അപകടം തന്നെ കഴിഞ്ഞ ദിവസം നടന്നു. മഞ്ചേശ്വരം കുഞ്ചത്തൂരില്‍ കാറും ആംബുലന്‍സും കൂട്ടിയിടിച്ച് അച്ഛനും രണ്ടും മക്കളുമാണ് മരണപ്പെട്ടത്. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ ശിവകുമാര്‍, മക്കളായ ശരത്, സൗരവ് എന്നിവരാണ് അതിദാരുണമായി മരണപ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് നിന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു. കാര്‍ ആകട്ടെ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലായിരുന്നു.കൊല്ലൂര്‍ മൂകാംബിക ക്ഷേത്രദര്‍ശനം കഴിഞ്ഞ് കാറില്‍ മടങ്ങുമ്പോഴാണ് ഇവരുടെ ജീവന്‍ […]

കാസര്‍കോട് ജില്ലയില്‍ നിരവധിപേരുടെ വിലപ്പെട്ട ജീവനുകള്‍ കവര്‍ന്നുകൊണ്ടുള്ള അപകടങ്ങള്‍ തുടരുകയാണ്. ഏറ്റവുമൊടുവില്‍ കൂട്ടമരണത്തിന് ഇടയാക്കിയ വലിയ അപകടം തന്നെ കഴിഞ്ഞ ദിവസം നടന്നു. മഞ്ചേശ്വരം കുഞ്ചത്തൂരില്‍ കാറും ആംബുലന്‍സും കൂട്ടിയിടിച്ച് അച്ഛനും രണ്ടും മക്കളുമാണ് മരണപ്പെട്ടത്. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ ശിവകുമാര്‍, മക്കളായ ശരത്, സൗരവ് എന്നിവരാണ് അതിദാരുണമായി മരണപ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് നിന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു. കാര്‍ ആകട്ടെ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലായിരുന്നു.
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രദര്‍ശനം കഴിഞ്ഞ് കാറില്‍ മടങ്ങുമ്പോഴാണ് ഇവരുടെ ജീവന്‍ കവര്‍ന്ന അപകടമുണ്ടായത്. ദിശ മാറിവന്ന ആംബുലന്‍സ് കാറിലിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ പരിക്കേറ്റ സ്ത്രീയെയും കൊണ്ട് മംഗളൂരു ആസ്പത്രിയിലേക്ക് പോകുകയായിരുന്നു ആംബുലന്‍സ്. അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കും നേരത്തെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ സ്ത്രീക്കും ആസ്പത്രി ജീവനക്കാരനും പരിക്കേല്‍ക്കുകയുണ്ടായി.
വാഹനങ്ങള്‍ ദിശ തെറ്റിച്ചോടുന്നത് ഇത് ആദ്യത്തെ സംഭവമല്ല. ഇക്കാരണത്താല്‍ നിരവധി അപകടങ്ങളും അപകടമരണങ്ങളും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സംഭവിച്ചിട്ടുണ്ട്. ഇരുവശത്തേക്കും പോകുന്നതിന് മിക്ക ഭാഗങ്ങളിലും വെവ്വേറെ ലൈനുകള്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ എളുപ്പവഴിയെന്ന നിലയില്‍ ദിശ തെറ്റിച്ചോടുകയാണ് പല വാഹനങ്ങളും. ഗതാഗത നിയമം പാലിച്ചുകൊണ്ട് പോകുന്ന വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ഏതെങ്കിലുമൊരു വാഹനം ദിശ തെറ്റിച്ച് ഓടിച്ചുവരുമെന്ന് കരുതില്ല. അപ്രതീക്ഷിതമായി ദിശതെറ്റി വരുന്ന വാഹനങ്ങള്‍ ഇതോടെ അപകടം വരുത്തിവെക്കുകയും ചെയ്യുന്നു. കൂടുതല്‍ ദൂരം സഞ്ചരിക്കുന്ന വാഹനങ്ങള്‍ യു ടേണ്‍ എടുക്കാനുള്ള മടി മൂലം ദിശതെറ്റി വെട്ടിക്കുമ്പോള്‍ അപകടങ്ങള്‍ സംഭവിക്കുകയാണ് ചെയ്യുന്നത്. കുഞ്ചത്തൂരില്‍ മൂന്നുപേര്‍ മരണപ്പെടാന്‍ ഇടവന്നതും ഇത്തരമൊരു സാഹചര്യത്തിലാണ്.
ഇതേ ദിവസം തന്നെയാണ് വിദ്യാനഗര്‍-മുണ്ട്യത്തടുക്ക റോഡിലെ ദേവര്‍ക്കരയില്‍ പിക്കപ്പ് വാനിടിച്ച് എണ്‍പതുവയസുകാരനായ ചിത്താരി മുഹമ്മദ് മരണപ്പെട്ടത്. പിക്കപ്പ് വാനിന്റെ അമിതവേഗതയാണ് മുഹമ്മദ് അപകടത്തില്‍ മരണപ്പെടാന്‍ ഇടവരുത്തിയത്.
റോഡ് നവീകരണം നടന്നതിന് ശേഷം വാഹനങ്ങള്‍ അമിത വേഗതയില്‍ പോകുന്നതാണ് അപകടങ്ങള്‍ക്കിടയാകുന്നത്. ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ റൂട്ട് തിരിക്കുന്നതും ദിശാസൂചകവും അശാസ്ത്രീയമാണെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാത്തവിധം ടേണിങ്ങുകളും സിഗ്‌നലുകളും സ്ഥാപിക്കുന്നത് അപകടങ്ങള്‍ക്ക് ഇടവരുത്തുന്നു. പലയിടങ്ങളിലും ദിശാ സൂചകങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് വ്യക്തമായി കാണാന്‍ കഴിയുന്നത് അടുത്തെത്തുമ്പോള്‍ മാത്രമായിരിക്കും. ഈ സമയത്ത് ധൃതിയില്‍ വാഹനങ്ങള്‍ വെട്ടിക്കുന്നത് പിറകെ വരുന്ന വാഹനം ഇടിക്കാന്‍ ഇടവരുത്തുന്നു. സമയവും ഇന്ധനവും ലാഭിക്കാന്‍ ദിശതെറ്റിക്കല്‍ പതിവാക്കിയ വാഹനങ്ങളുമുണ്ട്. ഈ സ്ഥിതി തുടരുന്നത് ആപല്‍ക്കരമാണ്. ഇക്കാര്യത്തില്‍ ബോധവല്‍ക്കരണവും നടപടികളും അനിവാര്യമാകുകയാണ്.