നീണ്ടുപോകുന്ന വൈദ്യുതി മുടക്കങ്ങള്‍

കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നത് വസ്തുതയാണ്. ഇതിനെ അതിജീവിക്കാന്‍ വൈദ്യുതി ബോര്‍ഡ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ തെറ്റ് പറയാനാകില്ല. എന്നാല്‍ ഏറെ നേരം നീണ്ടുനില്‍ക്കുന്ന വൈദ്യുതി മുടക്കങ്ങള്‍ ഉപഭോക്താക്കളെ വല്ലാതെ ബുദ്ധിമുട്ടിലാഴ്ത്തുകയാണ്. രാത്രിയില്‍ വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരുന്നതെങ്കിലും ഇപ്പോള്‍ പകല്‍ പോലും മണിക്കൂറുകളോളമാണ് വൈദ്യുതിമുടക്കം അനുഭവപ്പെടുന്നത്. ഇതുകാരണം ജനങ്ങളുടെ ദൈനംദിന ജീവിതം ദുരിതത്തിലാഴ്ത്തുകയാണ്.കടുത്തചൂട് അനുഭവപ്പെടുന്ന സമയത്ത് ഇങ്ങനെ വൈദ്യുതി മുടങ്ങുന്നതും അത് മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്നതും ജനജീവിതം അതീവ ദുസഹമാകാന്‍ ഇടവരുത്തുന്നു. വീടുകളിലായാലും സ്ഥാപനങ്ങളിലായാലും വൈദ്യുതി ഇന്ന് […]

കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നത് വസ്തുതയാണ്. ഇതിനെ അതിജീവിക്കാന്‍ വൈദ്യുതി ബോര്‍ഡ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ തെറ്റ് പറയാനാകില്ല. എന്നാല്‍ ഏറെ നേരം നീണ്ടുനില്‍ക്കുന്ന വൈദ്യുതി മുടക്കങ്ങള്‍ ഉപഭോക്താക്കളെ വല്ലാതെ ബുദ്ധിമുട്ടിലാഴ്ത്തുകയാണ്. രാത്രിയില്‍ വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരുന്നതെങ്കിലും ഇപ്പോള്‍ പകല്‍ പോലും മണിക്കൂറുകളോളമാണ് വൈദ്യുതിമുടക്കം അനുഭവപ്പെടുന്നത്. ഇതുകാരണം ജനങ്ങളുടെ ദൈനംദിന ജീവിതം ദുരിതത്തിലാഴ്ത്തുകയാണ്.
കടുത്തചൂട് അനുഭവപ്പെടുന്ന സമയത്ത് ഇങ്ങനെ വൈദ്യുതി മുടങ്ങുന്നതും അത് മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്നതും ജനജീവിതം അതീവ ദുസഹമാകാന്‍ ഇടവരുത്തുന്നു. വീടുകളിലായാലും സ്ഥാപനങ്ങളിലായാലും വൈദ്യുതി ഇന്ന് അത്യാവശ്യഘടകം തന്നെയാണ്. ആഹാരം പാചകം ചെയ്യുന്നതിനും കുടിവെള്ള വിതരണം സുഗമമാക്കുന്നതിനും വൈദ്യുതി ആവശ്യമാണ്. തൊഴില്‍മേഖലകള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ വൈദ്യുതി വേണം. ഹോട്ടലുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും ആസ്പത്രികളുടെയും മറ്റ് സ്ഥാപനങ്ങളുടെയും ഒക്കെ പ്രവര്‍ത്തനങ്ങള്‍ വൈദ്യുതിയെ ആശ്രയിച്ചാണ്. വൈദ്യുതി നിലച്ചാല്‍ ജനറേറ്റര്‍ അടക്കമുള്ള ബദല്‍ സംവിധാനങ്ങള്‍ ആസ്പത്രികളിലും ചില സ്ഥാപനങ്ങളിലും ഉണ്ടാകാം. എന്നാല്‍ ഭൂരിഭാഗം സ്ഥാപനങ്ങളിലും വീടുകളിലും വൈദ്യുതി നിലച്ചാല്‍ ബദല്‍ മാര്‍ഗങ്ങളില്ല.
കൃഷിക്ക് വേണ്ട ജലസേചനത്തെയും വൈദ്യുതി വിതരണതടസം പ്രതികൂലമായി ബാധിക്കുകയാണ് ചെയ്യുന്നത്. ആശ്വാസമായി വേനല്‍മഴ പെയ്തതിനാല്‍ ചൂടിന്റെ കാഠിന്യം അല്‍പ്പം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ വൈദ്യുതി തടസം ഏറെനേരം നീണ്ടുനില്‍ക്കുന്നത് ചൂട് സഹിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കുന്നു. മഴ പെയ്യുമ്പോള്‍ തന്നെ വൈദ്യുതി നിലക്കുന്നത് സാധാരണയാണ്. മഴ പോയാലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കപ്പെടാന്‍ ഏറെ സമയം വേണ്ടിവരുന്നു. മഴക്കാലത്ത് ശക്തമായ കാറ്റ് കൂടിയുണ്ടാകുന്നതിനാല്‍ അതിന്റെ കെടുതികള്‍ കാരണം വൈദ്യുതിബന്ധം താറുമാറാകുന്നത് സാധാരണമാണ്. അറ്റകുറ്റപ്പണികള്‍ നടത്തി പുനഃസ്ഥാപിക്കപ്പെടാന്‍ സമയം വേണ്ടിവരുന്നു. എന്നാല്‍ വേനല്‍ മഴയും വൈദ്യുതി മുടക്കം നീണ്ടുപോകാന്‍ കാരണമാകുമ്പോള്‍ അത് ജനങ്ങളിലുണ്ടാക്കുന്ന പ്രയാസങ്ങള്‍ വലുതാണ്.
രാത്രി കാലങ്ങളില്‍ വൈദ്യുതി തടസം അധികസമയം തുടരുന്നത് കുട്ടികളുടെ പഠനത്തെയും ഉറക്കത്തെയും ബാധിക്കുന്ന പ്രശ്‌നം കൂടിയാണ്. ചില ദിവസങ്ങളില്‍ ഒന്നോ രണ്ടോ മിനുട്ട് സമയം വന്നും പോയുമിരിക്കുന്നു. ഇതിനിടയില്‍ വോള്‍ട്ടേജ് പ്രശ്നവും ഉപഭോക്താക്കളെ വട്ടംകറക്കുകയാണ്. ഗൃഹോപകരണങ്ങളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും കത്തിനശിക്കാന്‍ കാരണം വോള്‍ട്ടേജ് കൂടുന്നതാണ്. കുറയുമ്പോള്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുകയുമില്ല. വൈദ്യുതി നിയന്ത്രണം അനിവാര്യമാണെങ്കിലും അത് നീണ്ടുപോകുന്ന വിധത്തിലുള്ള തടസങ്ങള്‍ ഒഴിവാക്കി ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കുറയ്ക്കാന്‍ അധികൃതര്‍ തയ്യാറാകണം.

Related Articles
Next Story
Share it