കൊടും ചൂടിനെ അതിജീവിച്ചേ മതിയാകൂ
കേരളം ചുട്ടുപൊള്ളുകയാണ്. മുമ്പ് ചില ജില്ലകളിലായിരുന്നെങ്കില്‍ ഇപ്പോള്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കൊടുംചൂട് അനുഭവപ്പെടുകയാണ്. മറ്റ് ജില്ലകളെ അപേക്ഷിച്ച് താരതമ്യേന ചൂട് കുറഞ്ഞിരുന്ന കാസര്‍കോട് ജില്ലയില്‍ പോലും സ്ഥിതി മാറുകയാണ്. കാസര്‍കോട്ടെ താപനില ഇപ്പോള്‍ 37 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നിരിക്കുന്നു. ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഇത് 40നും അതിന് മുകളിലുമാകാമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.ഏറ്റവും കഠിനമായ ചൂട് പാലക്കാട് ജില്ലയിലാണ്. അവിടെ ചൂട് 41 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുന്നു. തൃശൂര്‍, കൊല്ലം ജില്ലകളാണ് രണ്ടാം സ്ഥാനത്ത്. രണ്ട് […]
കേരളം ചുട്ടുപൊള്ളുകയാണ്. മുമ്പ് ചില ജില്ലകളിലായിരുന്നെങ്കില്‍ ഇപ്പോള്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കൊടുംചൂട് അനുഭവപ്പെടുകയാണ്. മറ്റ് ജില്ലകളെ അപേക്ഷിച്ച് താരതമ്യേന ചൂട് കുറഞ്ഞിരുന്ന കാസര്‍കോട് ജില്ലയില്‍ പോലും സ്ഥിതി മാറുകയാണ്. കാസര്‍കോട്ടെ താപനില ഇപ്പോള്‍ 37 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നിരിക്കുന്നു. ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഇത് 40നും അതിന് മുകളിലുമാകാമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.ഏറ്റവും കഠിനമായ ചൂട് പാലക്കാട് ജില്ലയിലാണ്. അവിടെ ചൂട് 41 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുന്നു. തൃശൂര്‍, കൊല്ലം ജില്ലകളാണ് രണ്ടാം സ്ഥാനത്ത്. രണ്ട് […]
കേരളം ചുട്ടുപൊള്ളുകയാണ്. മുമ്പ് ചില ജില്ലകളിലായിരുന്നെങ്കില്‍ ഇപ്പോള്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കൊടുംചൂട് അനുഭവപ്പെടുകയാണ്. മറ്റ് ജില്ലകളെ അപേക്ഷിച്ച് താരതമ്യേന ചൂട് കുറഞ്ഞിരുന്ന കാസര്‍കോട് ജില്ലയില്‍ പോലും സ്ഥിതി മാറുകയാണ്. കാസര്‍കോട്ടെ താപനില ഇപ്പോള്‍ 37 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നിരിക്കുന്നു. ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഇത് 40നും അതിന് മുകളിലുമാകാമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഏറ്റവും കഠിനമായ ചൂട് പാലക്കാട് ജില്ലയിലാണ്. അവിടെ ചൂട് 41 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുന്നു. തൃശൂര്‍, കൊല്ലം ജില്ലകളാണ് രണ്ടാം സ്ഥാനത്ത്. രണ്ട് ജില്ലകളിലും ചൂട് 40 ഡിഗ്രി സെല്‍ഷ്യസാണ്. പത്തനം തിട്ട, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് അനുഭവപ്പെടുന്നുണ്ട്. ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് ചൂട് 37 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിനില്‍ക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസാണ്. ഇടുക്കി, വയനാട് ജില്ലകളില്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച് ചൂട് കുറവാണ്. കടുത്ത ചൂട് വരള്‍ച്ച രൂക്ഷമാകാന്‍ ഇടവരുത്തുന്നു. കുടിവെള്ളക്ഷാമം വ്യാപകമാണ്. കാര്‍ഷികവിളകള്‍ വ്യാപകമായി കരിഞ്ഞുണങ്ങുന്നു. പലയിടങ്ങളിലും കുഴല്‍ക്കിണറുകള്‍ പോലും വറ്റുകയാണ്. സഹിക്കാനാകാത്ത ചൂട് കാരണം ആളുകള്‍ വീടിന് വെളിയിലിറങ്ങാന്‍ പോലും മടികാണിക്കുന്ന സ്ഥിതിയാണുള്ളത്. സംസ്ഥാനത്തെ പല ഭാഗങ്ങളിലും ഉഷ്ണതരംഗം നിലനില്‍ക്കുന്നതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണ്. സൂര്യാഘാതം മൂലം സംസ്ഥാനത്ത് കുഴഞ്ഞുവീണ് മരണപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. കായികാധ്വാനമുള്ള ജോലികള്‍ ചെയ്യുന്നവര്‍ ഉച്ചസമയത്ത് തണലിലേക്ക് മാറി ചൂടിന്റെ കാഠിന്യം കുറയുന്നത് വരെ വിശ്രമിക്കണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും പലയിടങ്ങളിലും ഇത് പാലിക്കപ്പെടുന്നില്ല. വെയിലത്ത് ജോലി ചെയ്യുന്നവരെ നട്ടുച്ചക്ക് പോലും പണിയെടുപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നവരുണ്ട്. നിര്‍ബന്ധിച്ചില്ലെങ്കില്‍ പോലും കത്തുന്ന വെയിലില്‍ പണിയെടുക്കുന്നവരുമുണ്ട്. ഇത് അങ്ങേയറ്റം അപകടകരമാണ്. സൂര്യാഘാതമേറ്റ് തളര്‍ന്നുവീഴാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ പണിയെടുക്കുന്നവരും എടുപ്പിക്കുന്നവരും ഏറെ ശ്രദ്ധ പുലര്‍ത്തണം. ചൂടിന്റെ തീവ്രത കുറയുന്നത് വരെ ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാ പുറംജോലികളും കായിക വിനോദങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും നിര്‍ത്തിവെക്കുന്നതായിരിക്കും ഉചിതം. കൊടും ചൂട് നിര്‍ജലീകരണത്തിന് കാരണമാകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ധാരാളം വെള്ളം കുടിക്കുന്ന പ്രക്രിയ തുടരുകയെന്നതാണ് നിര്‍ജലീകരണം തടയയുന്നതിനുള്ള പ്രധാനമാര്‍ഗം. മദ്യവും കാര്‍ബണേറ്റ് പാനീയങ്ങളും ചായ, കാപ്പി തുടങ്ങിയവയും കഴിയുന്നതും പകല്‍ സമയത്ത് ഒഴിവാക്കുന്നത് ഉത്തമമായിരിക്കും. കൊടും വെയില്‍ ഏല്‍ക്കാതിരിക്കാന്‍ വീടിന് പുറത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കണം. കുട്ടികളുടെ കാര്യത്തിലാണ് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടത്. കൊടുംചൂടിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് ധാരണയില്ലാത്തതിനാല്‍ രക്ഷിതാക്കളുടെ ശ്രദ്ധയും കരുതലും ഇവരുടെ കാര്യത്തിലുണ്ടാകണം. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ ചൂടിനെ അതിജീവിക്കാന്‍ സാധിക്കും.