വിട്ടുമാറാത്ത രോഗങ്ങളുടെ വ്യാപനത്തെ കരുതിയിരിക്കണം
കോവിഡ് വ്യാപിച്ചിരുന്ന കാലത്ത് ലോകത്ത് മരണപ്പെട്ടത് കോടിക്കണക്കിന് ആളുകളാണ്. കേരളത്തിലും നിരവധിപേരാണ് കോവിഡ് വൈറസ് രൂക്ഷമായി വ്യാപിച്ചിരുന്ന വര്‍ഷങ്ങളില്‍ മരണപ്പെട്ടത്. കോവിഡ് നിയന്ത്രണവിധേയമായെന്ന ആശ്വാസത്തിനിടയിലും ആശങ്കയുയര്‍ത്തും വിധത്തില്‍ സംസ്ഥാനത്ത് വിട്ടുമാറാത്ത രോഗങ്ങള്‍ വ്യാപിച്ചുകൊണ്ടേയിരിക്കുകയാണ്. രോഗങ്ങള്‍ പല രൂപത്തിലും വന്ന് മനുഷ്യജീവനുകള്‍ കവര്‍ന്നെടുക്കുന്നു. പനിമൂലവും ഹൃദയാഘാതവും കാരണം മരണപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. ഇത് കൂടാതെ പല തരത്തിലുള്ള മാരകരോഗങ്ങള്‍ ആരോഗ്യത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നു. നടന്നുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീണ് ആളുകള്‍ മരണപ്പെടുന്ന സംഭവങ്ങള്‍ ഏറെ ആശങ്കയുയര്‍ത്തുന്നതാണ്. കഠിനമായ ചുമ, തൊണ്ട വേദന, […]

കോവിഡ് വ്യാപിച്ചിരുന്ന കാലത്ത് ലോകത്ത് മരണപ്പെട്ടത് കോടിക്കണക്കിന് ആളുകളാണ്. കേരളത്തിലും നിരവധിപേരാണ് കോവിഡ് വൈറസ് രൂക്ഷമായി വ്യാപിച്ചിരുന്ന വര്‍ഷങ്ങളില്‍ മരണപ്പെട്ടത്. കോവിഡ് നിയന്ത്രണവിധേയമായെന്ന ആശ്വാസത്തിനിടയിലും ആശങ്കയുയര്‍ത്തും വിധത്തില്‍ സംസ്ഥാനത്ത് വിട്ടുമാറാത്ത രോഗങ്ങള്‍ വ്യാപിച്ചുകൊണ്ടേയിരിക്കുകയാണ്. രോഗങ്ങള്‍ പല രൂപത്തിലും വന്ന് മനുഷ്യജീവനുകള്‍ കവര്‍ന്നെടുക്കുന്നു. പനിമൂലവും ഹൃദയാഘാതവും കാരണം മരണപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. ഇത് കൂടാതെ പല തരത്തിലുള്ള മാരകരോഗങ്ങള്‍ ആരോഗ്യത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നു. നടന്നുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീണ് ആളുകള്‍ മരണപ്പെടുന്ന സംഭവങ്ങള്‍ ഏറെ ആശങ്കയുയര്‍ത്തുന്നതാണ്. കഠിനമായ ചുമ, തൊണ്ട വേദന, ശ്വാസം മുട്ടല്‍, ശബ്ദമടപ്പ് തുടങ്ങിയ അസുഖങ്ങള്‍ മുന്‍കാലങ്ങളേക്കാള്‍ ഇന്ന് കൂടിയിട്ടുണ്ട്. ശരിക്ക് ആഹാരം കഴിക്കാനും ജോലി ചെയ്യാനും കഴിയാത്ത സാഹചര്യമാണ് ഇതുമൂലമുണ്ടാകുന്നത്. വയോധികരില്‍ മാത്രമല്ല യുവതീയുവാക്കളില്‍ പോലും ഇത്തരം അസുഖങ്ങള്‍ വ്യാപിക്കുകയാണ്. അസുഖം ഭേദമാകാന്‍ ഒരുമാസത്തോളം സമയമെടുക്കുകയാണ്. ഒരിക്കല്‍ ഭേദമായാല്‍ പോലും പിന്നെയും ഇതേ അസുഖങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ആസ്തമയും സി.ഒ.പി.ഡിയും ഉള്ളവര്‍ക്കാണ് ഇത്തരം രോഗങ്ങള്‍ കൂടി വരുന്നതെങ്കില്‍ നില ഗുരുതരമായി മാറുകയാണ് ചെയ്യുന്നത്. കേരളത്തിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് കാസര്‍കോട്-കണ്ണൂര്‍ ജില്ലകളിലാണ് ഇത്തരം അസുഖങ്ങളുള്ളവര്‍ ഏറെയുമുള്ളത്. പ്രത്യേകതരം വൈറസുകളുടെ സാന്നിധ്യമാകാം ഇങ്ങനെയൊരവസ്ഥക്ക് കാരണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇന്‍ഫ്ളുവന്‍സ് വൈറസ്, റെസ്പിരേറ്ററി സിന്‍സീഷ്യല്‍ വൈറസ്, സാര്‍സ്- കോവ്- 2 വൈറസ് എന്നിവ കണ്ണൂര്‍ ജില്ലയിലെ പല ഭാഗങ്ങളിലും ആളുകള്‍ക്ക് വിട്ടുമാറാത്ത അസുഖങ്ങള്‍ക്ക് കാരണമാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം വൈറസുകളുടെ ആക്രമണം മൂലം കടുത്ത ശ്വാസകോശ രോഗങ്ങളുണ്ടാകുന്നു. യുവജനങ്ങള്‍ക്കിടയില്‍ പോലും ശ്വാസകോശരോഗം വര്‍ധിക്കുകയാണ്. റൈനോ വൈറസ്, പാര ഇന്‍ഫ്‌ളവന്‍സ് വൈറസ് തുടങ്ങിയവയുടെ വ്യാപനവും രോഗങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. ഒരേ സമയം ഒന്നിലധികം വൈറസ് ബാധ ഒരാളില്‍ ഉണ്ടാകുന്നത് ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാകാന്‍ ഇടവരുത്തുകയാണ്.
വൈറസ് ശ്വാസനാളികളില്‍ നീര്‍ക്കെട്ടിനും കഫക്കെട്ടിനും കാരണമാകുന്നുണ്ട്. ഷുഗര്‍, പ്രഷര്‍, കൊളസ്ട്രോള്‍ തുടങ്ങിയ ജീവിതശൈലീരോഗങ്ങളും വര്‍ധിച്ചുവരുന്നുണ്ട്. ആരോഗ്യമുള്ള ജനതയാണ് നാടിന്റെ സമ്പത്ത്. രോഗങ്ങള്‍ കീഴടക്കുന്ന ശരീരം തീരാദുരിതങ്ങളാണ് നല്‍കുക.
ജീവിക്കാനുള്ള ആഗ്രഹം പോലും രോഗത്തിന്റെ കാഠിന്യം മൂലം നഷ്ടമാകുന്നു. അതുകൊണ്ട് അസുഖങ്ങള്‍ വരാതെ ശ്രദ്ധ പുലര്‍ത്താനും വന്നാല്‍ യഥാസമയം ചികിത്സ നല്‍കാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും നമുക്ക് സാധിക്കണം. സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണമുള്ള മരുന്നും ചികിത്സയുമാണ് വേണ്ടത്.