തൊഴില്‍ രഹിതര്‍ വര്‍ധിക്കുമ്പോള്‍
ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുകയാണെന്ന് അവകാശപ്പെടുമ്പോഴും രാജ്യത്ത് തൊഴില്‍ രഹിതരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ തൊഴില്‍ രഹിതരില്‍ 83 ശതമാനവും യുവാക്കളാണെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ ഡവലപ്മെന്റിന്റെയും സംയുക്ത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലെ വിദ്യാസമ്പന്നരായ യുവാക്കള്‍ക്കിടയിലാണ് തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്നത്. 2000ത്തില്‍ അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതരുടെ എണ്ണം 54.2 ശതമാനമായിരുന്നു. 2022ല്‍ ഇത് 65.7 ശതമാനമായി ഉയര്‍ന്നു. തൊഴില്‍ രഹിതരുടെ എണ്ണത്തിന്റെ കാര്യത്തില്‍ കേരളം രണ്ടാംസ്ഥാനത്തും വിദ്യാസമ്പന്നരായ തൊഴില്‍ രഹിതരായ […]

ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുകയാണെന്ന് അവകാശപ്പെടുമ്പോഴും രാജ്യത്ത് തൊഴില്‍ രഹിതരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ തൊഴില്‍ രഹിതരില്‍ 83 ശതമാനവും യുവാക്കളാണെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ ഡവലപ്മെന്റിന്റെയും സംയുക്ത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലെ വിദ്യാസമ്പന്നരായ യുവാക്കള്‍ക്കിടയിലാണ് തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്നത്. 2000ത്തില്‍ അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതരുടെ എണ്ണം 54.2 ശതമാനമായിരുന്നു. 2022ല്‍ ഇത് 65.7 ശതമാനമായി ഉയര്‍ന്നു. തൊഴില്‍ രഹിതരുടെ എണ്ണത്തിന്റെ കാര്യത്തില്‍ കേരളം രണ്ടാംസ്ഥാനത്തും വിദ്യാസമ്പന്നരായ തൊഴില്‍ രഹിതരായ യുവാക്കളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഒന്നാംസ്ഥാനത്തുമാണ്.
സംസ്ഥാനത്ത് മികച്ച തൊഴില്‍സാഹചര്യവും വേതനവുമുണ്ട്. എന്നിട്ടും തൊഴില്‍ രഹിതരുടെ എണ്ണം എന്തുകൊണ്ട് വര്‍ധിക്കുന്നുവെന്നത് പരിശോധിക്കേണ്ട കാര്യമാണ്. കോവിഡ് പ്രതിസന്ധിക്ക് മുമ്പുണ്ടായിരുന്നതിനേക്കാള്‍ തൊഴില്‍രഹിതരാണ് അതിന് ശേഷം ഉണ്ടായിരിക്കുന്നത്. കോവിഡ് കാരണം എല്ലാ തൊഴില്‍മേഖലകളിലും അതിന്റെ പ്രത്യാഘാതങ്ങളുണ്ടായിട്ടുണ്ട്. പല തൊഴില്‍മേഖലകളും അതില്‍ നിന്ന് പൂര്‍ണ്ണമായും കരകയറിയിട്ടില്ല.
വ്യാപാര-വ്യവസായ മേഖലകളിലും മറ്റ് പല മേഖലകളിലും തൊഴില്‍ നഷ്ടമായ പലരും ആത്മഹത്യ ചെയ്തിട്ടുണ്ട്. രാജ്യത്ത് വര്‍ധിച്ചുവരുന്ന ആത്മഹത്യകള്‍ക്കുള്ള പ്രധാന കാരണങ്ങളിലൊന്ന് തൊഴിലില്ലായ്മയാണ്. തൊഴിലുണ്ടെങ്കില്‍ മാത്രമേ ഉപജീവനമാര്‍ഗത്തിനുള്ള വരുമാനം കണ്ടെത്താന്‍ സാധിക്കൂ. തൊഴില്‍ രാഹിത്യം മൂലമുണ്ടാകുന്ന സാമ്പത്തികപ്രതിസന്ധി കടുത്ത മാനസികസമ്മര്‍ദ്ദങ്ങള്‍ക്കാണ് ഇടവരുത്തുക. വന്‍ കടബാധ്യതകളുള്ളവര്‍ തൊഴില്‍ രഹിതരായാല്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണുണ്ടാകുക. സര്‍ക്കാര്‍ സര്‍വീസുകളില്‍ പോലും ഭരിക്കുന്നവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുള്ള നിയമനങ്ങളാണ് കേരളത്തെ സംബന്ധിച്ചിട്ടോളം എല്ലാക്കാലത്തുമുണ്ടാകുന്നത്. അര്‍ഹതയും യോഗ്യതയുമുണ്ടായിട്ടും എത്രയോ വിദ്യാസമ്പന്നര്‍ സര്‍ക്കാര്‍ സര്‍വീസിന് പുറത്താണ്. പി.എസ്.സി വഴിയുള്ള നിയമനത്തിന് അര്‍ഹത നേടിയാലും അത് ലഭിക്കാതെ വര്‍ഷങ്ങളായി മനോവിഷമം അനുഭവിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ കേരളത്തിലുണ്ട്. സംസ്ഥാനത്ത് സര്‍ക്കാര്‍ ജോലിയില്ലാത്ത യുവാക്കള്‍ക്ക് കല്യാണം കഴിക്കാന്‍ പെണ്ണ് കിട്ടാത്ത കാലം കൂടിയാണ്. സ്വകാര്യമേഖലയില്‍ നല്ല ശമ്പളത്തിന് ജോലി ചെയ്യുന്നവര്‍ക്ക് പോലും വിവാഹക്കമ്പോളത്തില്‍ ഡിമാന്റ് കുറവാണ്. അപ്പോള്‍ തൊഴിലൊന്നുമില്ലാത്തവരുടെ സ്ഥിതി അത്യന്തം ദയനീയം തന്നെയാണ്. തൊഴിലില്ലായ്മക്ക് പരിഹാരം കാണുകയെന്നതാണ് ഭരണകൂടത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വം.