വരള്‍ച്ചയെ നേരിടാന്‍ കര്‍മ്മപദ്ധതികള്‍ വേണം
നാട് കൊടുംവരള്‍ച്ചയിലേക്ക് നീങ്ങുകയാണ്. ചൂടിന്റെ കാഠിന്യം ഏററവും കൂടുതല്‍ അനുഭവപ്പെടുന്ന ഏപ്രില്‍ മാസമാകുമ്പോഴേക്കും കാസര്‍കോട് ജില്ലയിലെ ഒട്ടുമിക്ക ജലസ്രോതസുകളും വറ്റുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്. ഇപ്പോള്‍ തന്നെ പല ജലസ്രോതസുകളും വറ്റിത്തുടങ്ങിയിട്ടുണ്ട്. വേനല്‍മഴ കാസര്‍കോട് ജില്ലയെ അനുഗ്രഹിച്ചുവെന്ന് പറയാനാകില്ല. സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ പെയ്തപ്പോള്‍ ഒരു തവണ മാത്രം നേരിയ മഴയാണ് ജില്ലയില്‍ പെയ്തത്. ജില്ലയിലെ എല്ലാ ഭാഗങ്ങളിലും മഴ ലഭിച്ചിട്ടില്ല. ആ സമയത്ത് മഴ ആശ്വാസം പകര്‍ന്നെങ്കിലും പിന്നീട് ചൂട് വര്‍ധിക്കുകയായിരുന്നു. കിണറുകളും പുഴകളിലും […]

നാട് കൊടുംവരള്‍ച്ചയിലേക്ക് നീങ്ങുകയാണ്. ചൂടിന്റെ കാഠിന്യം ഏററവും കൂടുതല്‍ അനുഭവപ്പെടുന്ന ഏപ്രില്‍ മാസമാകുമ്പോഴേക്കും കാസര്‍കോട് ജില്ലയിലെ ഒട്ടുമിക്ക ജലസ്രോതസുകളും വറ്റുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്. ഇപ്പോള്‍ തന്നെ പല ജലസ്രോതസുകളും വറ്റിത്തുടങ്ങിയിട്ടുണ്ട്. വേനല്‍മഴ കാസര്‍കോട് ജില്ലയെ അനുഗ്രഹിച്ചുവെന്ന് പറയാനാകില്ല. സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ പെയ്തപ്പോള്‍ ഒരു തവണ മാത്രം നേരിയ മഴയാണ് ജില്ലയില്‍ പെയ്തത്. ജില്ലയിലെ എല്ലാ ഭാഗങ്ങളിലും മഴ ലഭിച്ചിട്ടില്ല. ആ സമയത്ത് മഴ ആശ്വാസം പകര്‍ന്നെങ്കിലും പിന്നീട് ചൂട് വര്‍ധിക്കുകയായിരുന്നു. കിണറുകളും പുഴകളിലും മറ്റ് ജലാശയങ്ങളിലും വെള്ളം വറ്റുന്നതിനാല്‍ കാര്‍ഷികമേഖലയില്‍ കടുത്ത പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. ജലസേചനം മുടങ്ങുന്നത് കാര്‍ഷികവിളകള്‍ കരിഞ്ഞുണങ്ങാനാണ് ഇടവരുത്തുന്നത്. കുടിവെള്ളക്ഷാമം പരിഹരിക്കാനായി ഗ്രാമപ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ കുടിവെള്ളപദ്ധതികളില്‍ പലതും നോക്കുകുത്തികളാണ്. പലയിടങ്ങളിലും ജലവിതരണം മുടങ്ങുന്നതിനാല്‍ നിരവധി കുടുംബങ്ങള്‍ ദുരിതത്തിലാണ്. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ പല തദ്ദേശസ്ഥാപനങ്ങളും ഇക്കാര്യത്തില്‍ നിഷ്‌ക്രിയരാണ്. ടാങ്കറുകളില്‍ ശുദ്ധജലമെത്തിച്ച് വരള്‍ച്ചയെ നേരിടാനുള്ള കര്‍മ്മപദ്ധതി തദ്ദേശസ്ഥാപനങ്ങള്‍ ആവിഷ്‌ക്കരിക്കണം. പുഴകളിലും മറ്റും വെള്ളം വറ്റുന്നതുകൊണ്ടാണ് കുടിവെള്ളപദ്ധതികള്‍ പ്രവര്‍ത്തനരഹിതമാകുന്നതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. അനധികൃത മണലെടുപ്പ് പുഴകളില്‍ വെള്ളം വറ്റാന്‍ ഇടവരുത്തുന്നുണ്ട്. മാലിന്യങ്ങള്‍ തള്ളുന്നത് പുഴകള്‍ മലിനമാകാനും ഇടവരുത്തുന്നു. പുഴകളില്‍ നിന്നും വെള്ളം ശുദ്ധീകരിച്ചാണ് പൈപ്പുകള്‍ വഴി വീടുകളില്‍ കുടിവെള്ളമെത്തിക്കുന്നത്. കുടിവെള്ളവിതരണം മുടങ്ങുമ്പോള്‍ വരള്‍ച്ചയുള്ള പ്രദേശങ്ങളില്‍ നേരിട്ട് വെള്ളമെത്തിക്കുന്നതിനുള്ള പദ്ധതികളാണ് ഫലപ്രദമായി നടപ്പിലാക്കേണ്ടത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ സ്ഥാനാര്‍ത്ഥികള്‍ക്കും ജനപ്രതിനിധികള്‍ക്കും കുടിവെള്ളക്ഷാമത്തിന്റെ തീവ്രത ഗ്രാമങ്ങളിലെ സന്ദര്‍ശനവേളയില്‍ നേരിട്ട് ബോധ്യപ്പെടുന്ന കാര്യമാണ്. ദൂരപ്രദേശങ്ങളില്‍ നിന്നും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ തലച്ചുമടായി വെള്ളം ശേഖരിച്ചുകൊണ്ടുപോകുന്ന കാഴ്ച പതിവായിട്ടുണ്ട്. കുടിവെള്ളം ശേഖരിക്കാന്‍ ഇവര്‍ ഏറെ കഷ്ടപ്പാട് അനുഭവിക്കുകയാണ്. കിണറുകളില്‍ നിന്നും കുഴല്‍ക്കിണറുകളില്‍ നിന്നും വെള്ളമെടുക്കുന്നതിനെ എതിര്‍ക്കുന്നവര്‍ക്കിടയില്‍ നിന്ന് വെള്ളം ശേഖരിച്ചുകൊണ്ടുപോകുകയെന്നത് വലിയ വെല്ലുവിളിയാണ്. അതിര്‍ത്തി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ഇത് ഏറെ ദുഷ്‌ക്കരവുമാണ്. ഈ സാഹചര്യത്തിലാണ് കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ നേരിട്ടുള്ള ഇടപെടല്‍ അനിവാര്യമായി വരുന്നത്. സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ മാറ്റിവെച്ച് വരള്‍ച്ചയെ ഒറ്റക്കെട്ടായി നേരിടാനും ഈ പ്രതിസന്ധിയെ അതിജീവിക്കാനും സാധിക്കണം.