ചെക്ക് ഡാമുകള്‍ നോക്കുകുത്തികളാകുമ്പോള്‍
മീനച്ചൂടിന്റെ രൂക്ഷത ഗ്രാമപ്രദേശങ്ങള്‍ വരണ്ടുണങ്ങാന്‍ ഇടവരുത്തുകയാണ്. കാസര്‍കോട് ജില്ലയിലെ പല ഭാഗങ്ങളിലും പുഴകളും തോടുകളും വറ്റിവരളുന്നു. ജല ലഭ്യത കുറയുമ്പോള്‍ അതിന്റെ തീവ്രത കുറയ്ക്കാന്‍ തോടുകളിലും പുഴകളിലും തടയണകള്‍ നിര്‍മ്മിക്കാറുണ്ട്. മലയോരപ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ പുഴകളും തോടുകളുമുള്ളത്. മലയോര പഞ്ചായത്തുകളിലെ ചെറുതോടുകളില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ചെക്ക് ഡാമുകള്‍ പലതും കാര്യക്ഷമമല്ലെന്ന പരാതികള്‍ ഉയരുകയാണ്. കെട്ടിനിര്‍ത്തപ്പെടുന്ന വെള്ളം ചോര്‍ന്നുപോകാനാണ് ഇത്തരം തടയണകള്‍ ഇടവരുത്തുന്നത്. മലയോര പഞ്ചായത്തുകളിലെ ഓരോ വാര്‍ഡുകളിലും ഒട്ടനവധി തടയണകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ കുറച്ച് തടയണകള്‍ […]

മീനച്ചൂടിന്റെ രൂക്ഷത ഗ്രാമപ്രദേശങ്ങള്‍ വരണ്ടുണങ്ങാന്‍ ഇടവരുത്തുകയാണ്. കാസര്‍കോട് ജില്ലയിലെ പല ഭാഗങ്ങളിലും പുഴകളും തോടുകളും വറ്റിവരളുന്നു. ജല ലഭ്യത കുറയുമ്പോള്‍ അതിന്റെ തീവ്രത കുറയ്ക്കാന്‍ തോടുകളിലും പുഴകളിലും തടയണകള്‍ നിര്‍മ്മിക്കാറുണ്ട്. മലയോരപ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ പുഴകളും തോടുകളുമുള്ളത്. മലയോര പഞ്ചായത്തുകളിലെ ചെറുതോടുകളില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ചെക്ക് ഡാമുകള്‍ പലതും കാര്യക്ഷമമല്ലെന്ന പരാതികള്‍ ഉയരുകയാണ്. കെട്ടിനിര്‍ത്തപ്പെടുന്ന വെള്ളം ചോര്‍ന്നുപോകാനാണ് ഇത്തരം തടയണകള്‍ ഇടവരുത്തുന്നത്. മലയോര പഞ്ചായത്തുകളിലെ ഓരോ വാര്‍ഡുകളിലും ഒട്ടനവധി തടയണകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ കുറച്ച് തടയണകള്‍ മാത്രമേ വെള്ളം തടഞ്ഞ് നിര്‍ത്താന്‍ പ്രയോജനപ്പെടുന്നുള്ളൂ. വെസ്റ്റ് എളേരി, ബളാല്‍ പഞ്ചായത്തുകളില്‍ മാത്രമായി നൂറിലേറെ ചെക്ക് ഡാമുകള്‍ ആര്‍ക്കും പ്രയോജനമില്ലാത്ത സ്ഥിതിയിലാണുള്ളത്. ചൈത്രവാഹിനിപ്പുഴയിലെ എരുമക്കയത്തിന് സമീപത്ത് 2010ല്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആറ് കോടിയോളം രൂപ ചിലവിട്ടാണ് ക്രോസ് ബാര്‍ കം ബ്രിഡ്ജ് നിര്‍മ്മാണം ആരംഭിച്ചത്. എന്നാല്‍ ഇത് പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കിയിട്ടില്ല. ഷട്ടര്‍ സ്ഥാപിച്ചാല്‍ 1200 ഏക്കര്‍ കൃഷി സ്ഥലത്ത് ജലസേചനം നടത്താന്‍ സാധിക്കുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ജലക്ഷാമത്തിന് പരിഹാരമുണ്ടാക്കാന്‍ സാധിക്കുന്ന ഈ സംവിധാനം ജലക്ഷാമം രൂക്ഷമാകുമ്പോഴും പ്രയോജനപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിക്കുന്നില്ല. പശ്ചിമഘട്ട വികസന പരിപാടിയില്‍ പെടുത്തി 8.5 ലക്ഷം രൂപ ചെലവിട്ട് വെസ്റ്റ് എളേരി മൗവ്വേനി തോട്ടില്‍ നിര്‍മ്മിച്ച ചെക്ക് ഡാമും വറ്റിവരണ്ടുകഴിഞ്ഞു. ഇതുപോലെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ചെക്ക് ഡാമുകള്‍ കാഴ്ചവസ്തുക്കളായി മാറിക്കഴിഞ്ഞിരിക്കുകയാണ്. വേനല്‍ക്കാലം ആരംഭിക്കുന്നതിന് മുമ്പ് പലകയും മണ്ണും ഇട്ട് വെള്ളം തടഞ്ഞുനിര്‍ത്തിയാല്‍ സമീപത്തെ കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കുമെന്നതാണ് തടയണയുടെ പ്രയോജനം. എന്നാല്‍ വെള്ളം ചോര്‍ന്നുപോകാത്തവിധം ബലവത്തായ രീതിയിലാണ് തടയണ നിര്‍മ്മിക്കേണ്ടത്. തടയണ നിര്‍മ്മിച്ച് വെള്ളം കെട്ടിനിര്‍ത്താന്‍ പഞ്ചായത്ത് പ്രത്യേകം ഫണ്ട് അനുവദിക്കാറുണ്ട്. ചെക്ക് ഡാം നിര്‍മ്മിച്ച് ഉദ്ഘാടനം നടത്തുകയല്ലാതെ അതിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്താറില്ല. അതുകൊണ്ടാണ് ഡാമുകളില്‍ നിന്നും വെള്ളം ചോര്‍ന്നുപോകുന്ന സ്ഥിതിയുണ്ടാകുന്നത്. തടയണകളുടെ കാര്യക്ഷമത ഉറപ്പുവരുത്താന്‍ ജനകീയ കമ്മിറ്റികളുണ്ടാക്കാവുന്നതാണ്. തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി യഥാസമയത്ത് തടയണകള്‍ നിര്‍മ്മിക്കുകയും അതിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്താല്‍ വരള്‍ച്ചയെ ഒരു പരിധിവരെ നേരിടാന്‍ സാധിക്കും. ഇനിയും നിഷ്‌ക്രിയത്വം തുടരാതെ ചെക്ക് ഡാമുകളെ പ്രവര്‍ത്തനക്ഷമമാക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം.