പാളിപ്പോകുന്ന കാട്ടാന പ്രതിരോധം
കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ കാട്ടാനശല്യത്തിന് തടയിടാന്‍ വനംവകുപ്പധികൃതര്‍ സ്വീകരിച്ചുവരുന്ന നടപടി ഇടിവെട്ടിയവനെ പാമ്പുകടിച്ചുവെന്ന് പറയുന്ന അവസ്ഥയിലായിരിക്കുകയാണ്. കര്‍ഷകര്‍ക്ക് കാട്ടാനശല്യത്തില്‍ നിന്ന് മോചനം ലഭിക്കേണ്ടതിന് പകരം കാട്ടാനകള്‍ക്ക് കൂടുതല്‍ ഉപദ്രവങ്ങളുണ്ടാക്കുന്നതിനുള്ള സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. നിരന്തരമായ കാട്ടാനശല്യം കാരണം അതിര്‍ത്തിപ്രദേശങ്ങളിലെ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങളും സങ്കടങ്ങളും വാക്കുകള്‍ക്ക് അതീതമാണ്. കാടിറങ്ങിവരുന്ന കാട്ടാനകള്‍ വന്‍തോതിലാണ് കൃഷിനാശം വരുത്തുന്നത്. തെങ്ങ്, കവുങ്ങ്, റബ്ബര്‍, വാഴ തുടങ്ങിയവയും പച്ചക്കറി കൃഷിയും ആനകള്‍ നശിപ്പിക്കുന്നു. ചെയ്യുന്ന കൃഷിയെല്ലാം ആനകള്‍ നശിപ്പിക്കുന്നത് കാരണം കാര്‍ഷികവൃത്തി […]

കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ കാട്ടാനശല്യത്തിന് തടയിടാന്‍ വനംവകുപ്പധികൃതര്‍ സ്വീകരിച്ചുവരുന്ന നടപടി ഇടിവെട്ടിയവനെ പാമ്പുകടിച്ചുവെന്ന് പറയുന്ന അവസ്ഥയിലായിരിക്കുകയാണ്. കര്‍ഷകര്‍ക്ക് കാട്ടാനശല്യത്തില്‍ നിന്ന് മോചനം ലഭിക്കേണ്ടതിന് പകരം കാട്ടാനകള്‍ക്ക് കൂടുതല്‍ ഉപദ്രവങ്ങളുണ്ടാക്കുന്നതിനുള്ള സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. നിരന്തരമായ കാട്ടാനശല്യം കാരണം അതിര്‍ത്തിപ്രദേശങ്ങളിലെ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങളും സങ്കടങ്ങളും വാക്കുകള്‍ക്ക് അതീതമാണ്. കാടിറങ്ങിവരുന്ന കാട്ടാനകള്‍ വന്‍തോതിലാണ് കൃഷിനാശം വരുത്തുന്നത്. തെങ്ങ്, കവുങ്ങ്, റബ്ബര്‍, വാഴ തുടങ്ങിയവയും പച്ചക്കറി കൃഷിയും ആനകള്‍ നശിപ്പിക്കുന്നു. ചെയ്യുന്ന കൃഷിയെല്ലാം ആനകള്‍ നശിപ്പിക്കുന്നത് കാരണം കാര്‍ഷികവൃത്തി തന്നെ അവസാനിപ്പിക്കാനുള്ള ആലോചനയിലാണ് കര്‍ഷകര്‍. തങ്ങളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുന്ന ആനശല്യം തടയാന്‍ വനംവകുപ്പ് അധികൃതര്‍ക്ക് സാധിക്കാത്തത് കര്‍ഷക കുടുംബങ്ങളില്‍ നിരാശയും വേദനയും വര്‍ധിപ്പിക്കുകയാണ്.
കാട്ടാനകളെ തടയുന്നതിനായി ദേലംപാടി പഞ്ചായത്തിലെ പുലിപ്പറമ്പ് മേഖലയില്‍ സൗരോര്‍ജവേലിയുടെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. വൈദ്യുതവേലിയുടെ ആദ്യഘട്ടമായ എട്ട് കിലോമീറ്റര്‍ പണി ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. വൈദ്യുതിവേലിയുടെ ജോലികള്‍ നടന്നുവരുന്നതിനിടയില്‍ തന്നെ ആനകളെ തുരത്തുന്നതിനുള്ള നടപടികളും വനംവകുപ്പധികൃതര്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ മുഴുവന്‍ ആനകളെയും തുരത്താന്‍ കഴിഞ്ഞിട്ടില്ല. എട്ട് കിലോമീറ്റര്‍ പണി പൂര്‍ത്തീകരിച്ചപ്പോള്‍ ഏഴ് ആനകള്‍ വേലിക്കകത്തായിരിക്കുകയാണ്. ഇതോടെ ആനകളെ കാട്ടിലേക്ക് തുരത്താന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഈ ഭാഗത്ത് വേലി നിര്‍മാണം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ മുഴുവന്‍ ആനകളെ തുരത്തേണ്ടതായിരുന്നു. അക്കാര്യത്തില്‍ വനംവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയുടെ പരിണിതഫലം അനുഭവിക്കേണ്ടത് കര്‍ഷകരാണ്.
സംസ്ഥാനാതിര്‍ത്തിവരെ എത്തിയ ആനകളെ ദ്രുതകര്‍മസേനയെ വിട്ട് അതിര്‍ത്തികടത്തുന്നതിന് പകരം തുരത്തല്‍ നടപടികള്‍ നിര്‍ത്തിവെച്ചത് കര്‍ഷകരില്‍ കടുത്ത പ്രതിഷേധമാണുണ്ടാക്കിയിരിക്കുന്നത്. ഏറെ നാളായി കര്‍ഷകര്‍ നേരിട്ടുകൊണ്ടിരിക്കുന്ന ദുരിതങ്ങളെയും നാശനഷ്ടങ്ങളെയും ബന്ധപ്പെട്ടവര്‍ വളരെ ലാഘവത്തോടെയാണ് കാണുന്നതെന്നും ഈ സമീപനം തുടര്‍ന്നാല്‍ തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ഒരിക്കലും പരിഹാരമുണ്ടാകില്ലെന്നും കര്‍ഷകര്‍ പറയുന്നു. മീറ്ററുകള്‍ മാത്രം അകലെ നില്‍ക്കെ ആനകളെ വേലികടത്തിവിടാന്‍ എന്തുകൊണ്ട് അധികൃതര്‍ താല്‍പ്പര്യം കാണിച്ചില്ലെന്ന ചോദ്യമാണ് അധികൃതര്‍ നേരിടേണ്ടിവന്നിരിക്കുന്നത്. വേലിക്കകത്ത് ഉള്‍പ്പെട്ട ആനകളൊക്കെയും കൃഷികള്‍ നശിപ്പിച്ച് കര്‍ഷകരുടെ മനസ്സിനെ ചവിട്ടിമെതിക്കുകയാണ്. കാട്ടാനശല്യം തടയുന്നതിനായി അധികാരികള്‍ മുന്‍കയ്യെടുത്ത് നിരവധി യോഗങ്ങള്‍ വിളിച്ചുചേര്‍ത്തിരുന്നു. ഇതിലൊക്കെയും ഉരുത്തിരിഞ്ഞ് തീരുമാനമായി വരുന്ന കാര്യങ്ങള്‍ പ്രയോഗത്തില്‍ വരുമ്പോള്‍ അതൊക്കെ കര്‍ഷകര്‍ക്ക് വിനയായി മാറുന്ന അനുഭവങ്ങളാണുള്ളത്. വീഴ്ചകള്‍ പരിഹരിച്ച് അതിര്‍ത്തിയിലെ കര്‍ഷകരുടെ ദുരിതങ്ങള്‍ അകറ്റാന്‍ അധികൃതര്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചേ മതിയാകു.