മോഷണ സംഘങ്ങള്‍ ഉറക്കം കെടുത്തുന്നു
കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ചെറുതും വലുതുമായ മോഷണങ്ങള്‍ വര്‍ധിച്ചുവരികയാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും മലയോരപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും മോഷണസംഘങ്ങളും പിടിച്ചുപറിസംഘങ്ങളും സജീവമായിരിക്കുന്നു.റമദാന്‍ വ്രതമാസക്കാലമായതിനാല്‍ ഇതിനിടയില്‍ മോഷണത്തിന് പദ്ധതിയിട്ടുകൊണ്ട് കാസര്‍കോട് നഗരത്തിലും പരിസരങ്ങളിലും ഒരു സംഘം തന്നെ തമ്പടിച്ചിരിക്കുകയാണ്. ജില്ലക്ക് പുറത്തുനിന്നുള്ള സംഘമാണ് കാസര്‍കോട് നഗരത്തില്‍ താവളമുറപ്പിച്ചിരിക്കുന്നതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കടകള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ മോഷണം പതിവായിരിക്കുന്നു. പള്ളി ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നുള്ള മോഷണവും പെരുകിയിരിക്കുകയാണ്. വീടുകള്‍ കേന്ദ്രീകരിച്ചുള്ള മോഷണത്തിനും സംഘം പദ്ധതിയിടുന്നുണ്ട്. പൊതുനിരത്തുകളിലും റെയില്‍ വെസ്റ്റേഷനുകളിലും നിര്‍ത്തിയിടുന്ന ഇരുചക്രവാഹനങ്ങള്‍ […]

കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ചെറുതും വലുതുമായ മോഷണങ്ങള്‍ വര്‍ധിച്ചുവരികയാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും മലയോരപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും മോഷണസംഘങ്ങളും പിടിച്ചുപറിസംഘങ്ങളും സജീവമായിരിക്കുന്നു.
റമദാന്‍ വ്രതമാസക്കാലമായതിനാല്‍ ഇതിനിടയില്‍ മോഷണത്തിന് പദ്ധതിയിട്ടുകൊണ്ട് കാസര്‍കോട് നഗരത്തിലും പരിസരങ്ങളിലും ഒരു സംഘം തന്നെ തമ്പടിച്ചിരിക്കുകയാണ്. ജില്ലക്ക് പുറത്തുനിന്നുള്ള സംഘമാണ് കാസര്‍കോട് നഗരത്തില്‍ താവളമുറപ്പിച്ചിരിക്കുന്നതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കടകള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ മോഷണം പതിവായിരിക്കുന്നു. പള്ളി ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നുള്ള മോഷണവും പെരുകിയിരിക്കുകയാണ്. വീടുകള്‍ കേന്ദ്രീകരിച്ചുള്ള മോഷണത്തിനും സംഘം പദ്ധതിയിടുന്നുണ്ട്. പൊതുനിരത്തുകളിലും റെയില്‍ വെസ്റ്റേഷനുകളിലും നിര്‍ത്തിയിടുന്ന ഇരുചക്രവാഹനങ്ങള്‍ അടക്കം മോഷ്ടിക്കുന്നതും നിത്യസംഭവമായി മാറിക്കഴിഞ്ഞു. നോമ്പ് വിഭവങ്ങളും മറ്റും വാങ്ങുന്നതിനായി നഗരങ്ങളില്‍ വൈകുന്നേരങ്ങളില്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഈ സമയങ്ങളില്‍ മോഷ്ടാക്കളും രംഗത്തിറങ്ങാന്‍ സാധ്യതയേറെയാണ്. റമദാന്റെ അവസാന നാളുകളില്‍ തിരക്ക് ഇരട്ടിയായി വര്‍ധിക്കും. വിഭവങ്ങളും വസ്ത്രങ്ങളും മറ്റും വാങ്ങാനെത്തുന്നവരുടെ തിരക്ക് കൂടുമ്പോള്‍ സ്ത്രീകളുടെ ആഭരണങ്ങളും പണവും കൈക്കലാക്കാന്‍ മോഷ്ടാക്കളും എത്താറുണ്ട്. തിരക്ക് കൂടിയ ബസുകളിലും മോഷ്ടാക്കള്‍ കയറിപ്പറ്റുന്നു. ഇത്തരം സംഘങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്. ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളിലടക്കം മാലമോഷ്ടാക്കളുടെ ശല്യം രൂക്ഷമാണ്. പൊതുവഴിയിലൂടെയും റോഡരികിലൂടെയും ഊടുവഴിയിലൂടെയും തനിച്ച് നടന്നുപോകുന്ന സ്ത്രീകളെ ലക്ഷ്യമിട്ടാണ് മാലമോഷണസംഘത്തിന്റെ പ്രവര്‍ത്തനം. ഇരുചക്രവാഹനത്തില്‍ പിന്തുടര്‍ന്നെത്തി വഴി ചോദിച്ചുകൊണ്ടാണ് സ്ത്രീകളുടെ മാല തട്ടിപ്പറിച്ചെടുക്കുന്നത്. ഇതുസംബന്ധിച്ച് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മാല തട്ടിപ്പറിച്ചെടുക്കുന്ന കേസുകളില്‍ ചിലത് മാത്രമാണ് തെളിയിക്കപ്പെടുന്നത്. പ്രതികളെക്കുറിച്ച് ഒരു സൂചനയും ലഭിക്കാത്ത കേസുകളും ഏറെയാണ്. സ്ത്രീകള്‍ കഴുത്തില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞ് തനിയെ പുറത്തിറങ്ങി നടക്കരുതെന്നാണ് പൊലീസ് നല്‍കുന്ന നിര്‍ദ്ദേശം. ഇങ്ങനെയുള്ള സ്ത്രീകളെ ലക്ഷ്യമിട്ടുകൊണ്ട് മോഷ്ടാക്കള്‍ എവിടെയും പ്രത്യക്ഷപ്പെടാവുന്ന സ്ഥിതിയാണുള്ളത്. വീടുകളില്‍ തനിച്ച് താമസിക്കുന്ന വയോധികരെ മോഷണത്തിന് വേണ്ടി ഉപദ്രവിക്കാനും കൊലപ്പെടുത്താനും മടികാണിക്കാത്ത സംഘങ്ങള്‍ വരെ ഇവിടെയുണ്ട്. പൊലീസ് വിചാരിച്ചതുകൊണ്ട് മാത്രം ഇത്തരം സംഘങ്ങളെ തടയാനാകില്ല. പൊതുജനങ്ങള്‍ ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടത് അനിവാര്യം തന്നെയാണ്. മോഷ്ടാക്കള്‍ നഗരങ്ങളിലിറങ്ങുന്നത് തടയാന്‍ രാത്രികാലങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കണം.