സി.എ.എ. ഉയര്‍ത്തുന്ന ആശങ്കകള്‍

രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണപരിപാടികള്‍ കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് പൗരത്വഭേദഗതിനിയമം നടപ്പിലാക്കുന്നതിന് കേന്ദ്രത്തിലെ എന്‍.ഡി.എ സര്‍ക്കാര്‍ നടപടികളാരംഭിച്ചിരിക്കുന്നത്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങള്‍ ഒഴികെ ആറുമതങ്ങളില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള ചട്ടങ്ങളാണ് പൗരത്വഭേദഗതി നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. പ്രത്യക്ഷത്തില്‍ ഇതില്‍ അപകടമൊന്നുമില്ലെന്ന് തോന്നുമെങ്കിലും സൂക്ഷ്മമായി വിലയിരുത്തിയാല്‍ ഇത് അങ്ങേയറ്റം അപകടകരമാണെന്നതാണ് വസ്തുത.മതാടിസ്ഥാനത്തിലാണ് പൗരത്വഭേദഗതി നിയമം നടപ്പിലാക്കുന്നത് എന്നത് തന്നെ ഈ നിയമം ചോദ്യംചെയ്യപ്പെടേണ്ട ആദ്യത്തെ കാരണമായി മാറുകയാണ്. രാജ്യത്തെ എല്ലാ വിഭാഗം പൗരന്മാര്‍ക്കും തുല്യപരിഗണനയും […]


രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണപരിപാടികള്‍ കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് പൗരത്വഭേദഗതിനിയമം നടപ്പിലാക്കുന്നതിന് കേന്ദ്രത്തിലെ എന്‍.ഡി.എ സര്‍ക്കാര്‍ നടപടികളാരംഭിച്ചിരിക്കുന്നത്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങള്‍ ഒഴികെ ആറുമതങ്ങളില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള ചട്ടങ്ങളാണ് പൗരത്വഭേദഗതി നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. പ്രത്യക്ഷത്തില്‍ ഇതില്‍ അപകടമൊന്നുമില്ലെന്ന് തോന്നുമെങ്കിലും സൂക്ഷ്മമായി വിലയിരുത്തിയാല്‍ ഇത് അങ്ങേയറ്റം അപകടകരമാണെന്നതാണ് വസ്തുത.
മതാടിസ്ഥാനത്തിലാണ് പൗരത്വഭേദഗതി നിയമം നടപ്പിലാക്കുന്നത് എന്നത് തന്നെ ഈ നിയമം ചോദ്യംചെയ്യപ്പെടേണ്ട ആദ്യത്തെ കാരണമായി മാറുകയാണ്. രാജ്യത്തെ എല്ലാ വിഭാഗം പൗരന്മാര്‍ക്കും തുല്യപരിഗണനയും അവകാശവുമാണ് നമ്മുടെ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത്. ജാതിമത ഭേദങ്ങളില്ലാതെയും വിവേചനമില്ലാതെയും എല്ലാവര്‍ക്കും സ്വാതന്ത്ര്യവും അവകാശവും ഭരണഘടന ഉറപ്പ് നല്‍കുന്നു. മതേതരത്വവും ബഹുസ്വരതയും സംരക്ഷിക്കപ്പെടണമെന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ പ്രധാനമാണ്. എന്നാല്‍ പൗരത്വഭേദഗതി നിയമം ഭരണഘടനയുടെ അന്തഃസത്തക്ക് യാതൊരുതരത്തിലും യോജിക്കാത്ത വിധത്തിലാണ് നടപ്പില്‍ വരുത്താന്‍ പോകുന്നത് എന്നതിനാലാണ് രാജ്യത്ത് അത് രൂക്ഷമായ എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തുന്നത്. മതാടിസ്ഥാനത്തിലുള്ള പൗരത്വം എന്ന ആശയം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കൊണ്ടുവന്നത് 2019 ഡിസംബറിലാണ്. പ്രതിപക്ഷം എതിര്‍ത്തെങ്കിലും ഈ നിയമം പാര്‍ലമെന്റില്‍ പാസാവുകയും ചെയ്തു. 2019 ഡിസംബര്‍ 12നാണ് നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്. അതിനുള്ള ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തതോടെ രാജ്യവ്യാപകമായി പ്രതിഷേധങ്ങളും ശക്തമായിരിക്കുകയാണ്. കോണ്‍ഗ്രസും മുസ്ലിം ലീഗും ഇടതുപക്ഷ കക്ഷികളും വിവേചനപരമായ പൗരത്വനിയമത്തിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് പുറമെ നിയമപോരാട്ടവും ശക്തമാക്കിയിരിക്കുകയാണ്. മുസ്ലിംലീഗും ഡി.വൈ.എഫ്.ഐയും അടക്കമുള്ള സംഘടനകള്‍ സി.എ.എക്കെതിരെ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. സുപ്രീംകോടതിയുടെ നിലപാട് എന്തായിരിക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ഏത് മതത്തില്‍പ്പെട്ടവരായാലും അവരെ രണ്ടാംതരം പൗരന്മാരായി കണക്കാക്കുന്നതാണ് നിയമമെങ്കില്‍ ആ നിയമം ഭരണഘടനാവിരുദ്ധം തന്നെയാണ്. അത്തരമൊരു നിയമം തന്നെയാണ് പൗരത്വഭേദഗതി നിയമമെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തവുമാണ്
പൗരത്വഭേദഗതി നിയമം നടപ്പിലാകാതിരിക്കാനുള്ള പോരാട്ടങ്ങളില്‍ കേരളത്തിന് നിര്‍ണ്ണായക പങ്കുവഹിക്കാന്‍ സാധിക്കും. ഇവിടെ ഭരണപക്ഷവും പ്രതിപക്ഷവും ഈ നിയമത്തിനെതിരാണ്. പൗരത്വനിയമത്തിനെതിരെ കേരളനിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയ കാര്യവും ഇവിടെ ഓര്‍മ്മിക്കാം. കേരളത്തില്‍ ഈ നിയമം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കുമ്പോഴും കേന്ദ്രം കൊണ്ടുവരുന്ന നിയമങ്ങളെ അവഗണിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് എത്രത്തോളം സാധിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. അതുകൊണ്ട് സി.എ.എ നടപ്പില്‍ വരാതിരിക്കാന്‍ ഒത്തൊരുമിച്ചുള്ള പോരാട്ടം ലക്ഷ്യം കാണുന്നത് വരെ തുടരേണ്ടതുണ്ട്. ഈ വിഷയത്തില്‍ കേന്ദ്രം ഒരു ആത്മപരിശോധനക്ക് തയ്യാറായി നിയമത്തില്‍ നിന്ന് പിന്തിരിയണം.

Related Articles
Next Story
Share it