ഉപദ്രവകാരികളായ കാട്ടുപന്നികളെ ഉന്മൂലനം ചെയ്യണം
കാസര്‍കോട് ജില്ലയില്‍ കാട്ടാനകളെക്കാള്‍ ഉപദ്രവകാരികള്‍ കാട്ടുപന്നികളാണ്. ഈ ക്ഷുദ്രജീവികളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവരുടെ എണ്ണം ജില്ലയില്‍ വര്‍ധിച്ചുവരികയാണ്. കാസര്‍കോട് ജില്ലയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് മരണപ്പെടുന്നവരുടെ എണ്ണത്തിലും കുറവില്ല. 2020 നവംബര്‍ മാസത്തില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് നിര്‍മ്മാണതൊഴിലാളിയായ മംഗല്‍പ്പാടി കുബനൂരിലെ കെ. രാജേഷ് മരണപ്പെട്ടിരുന്നു. 2021 ഡിസംബര്‍ മാസത്തിലാണ് വെള്ളരിക്കുണ്ട് പാത്തിക്കരയിലെ ജോയ് എന്ന ജോണ്‍ കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചത്.ഇതേ മാസം തന്നെ കാസര്‍കോട് കര്‍മ്മംതൊടിയില്‍ കാട്ടുപന്നി സ്‌കൂട്ടറിന് കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ കാവുങ്കാല്‍ സ്വദേശി കുഞ്ഞമ്പു നായര്‍ […]

കാസര്‍കോട് ജില്ലയില്‍ കാട്ടാനകളെക്കാള്‍ ഉപദ്രവകാരികള്‍ കാട്ടുപന്നികളാണ്. ഈ ക്ഷുദ്രജീവികളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവരുടെ എണ്ണം ജില്ലയില്‍ വര്‍ധിച്ചുവരികയാണ്. കാസര്‍കോട് ജില്ലയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് മരണപ്പെടുന്നവരുടെ എണ്ണത്തിലും കുറവില്ല. 2020 നവംബര്‍ മാസത്തില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് നിര്‍മ്മാണതൊഴിലാളിയായ മംഗല്‍പ്പാടി കുബനൂരിലെ കെ. രാജേഷ് മരണപ്പെട്ടിരുന്നു. 2021 ഡിസംബര്‍ മാസത്തിലാണ് വെള്ളരിക്കുണ്ട് പാത്തിക്കരയിലെ ജോയ് എന്ന ജോണ്‍ കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചത്.
ഇതേ മാസം തന്നെ കാസര്‍കോട് കര്‍മ്മംതൊടിയില്‍ കാട്ടുപന്നി സ്‌കൂട്ടറിന് കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ കാവുങ്കാല്‍ സ്വദേശി കുഞ്ഞമ്പു നായര്‍ മരണപ്പെട്ടിരുന്നു. അതിന് ശേഷവും ജില്ലയിലെ വിവിധ ഭാഗങ്ങളിലായി കാട്ടുപന്നികളുടെ ആക്രമണം തുടരുകയാണ്. കാട്ടുപന്നികളുടെ നേരിട്ടുള്ള ആക്രമണത്തിലും കാട്ടുപന്നി മൂലമുണ്ടായ അപകടങ്ങളിലുമായി നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം മുള്ളേരിയ ആദൂര്‍ സി.എ നഗറിന് സമീപം ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവതി കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
കാട്ടുപന്നി ഇടിച്ചുവീഴ്ത്തിയതിനെ തുടര്‍ന്ന് റോഡില്‍ കമിഴ്ന്നുവീണ യുവതിയുടെ മുന്‍നിരയിലെ മുകള്‍ഭാഗത്തുള്ള നാല് പല്ലുകള്‍ നഷ്ടപ്പെടുകയായിരുന്നു. യുവതി ഇപ്പോള്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഭാഗ്യം കൊണ്ട് മാത്രമാണ് ജീവന്‍ നഷ്ടപ്പെടാതിരുന്നത്. കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് നട്ടെല്ലിന് ക്ഷതം വരെ സംഭവിച്ചവരും ജില്ലയിലുണ്ട്. മുന്‍ കാലങ്ങളില്‍ കാട്ടുപന്നികളെ വ്യാപകമായി വേട്ടയാടിയിരുന്നതിനാല്‍ ഇവയുടെ ശല്യം കുറവായിരുന്നു. വന്യജീവി സംരക്ഷണനിയമത്തില്‍ കാട്ടുപന്നികളെയും ഉള്‍പ്പെടുത്തിയതോടെ ഇവയെ കൊല്ലുന്നത് കുറ്റകരമായ നിയമമായി മാറുകയായിരുന്നു. കാട്ടുപന്നികളെ കൊല്ലരുതെന്ന നിയമം വന്നതോടെ ഇവ പെറ്റുപെരുകി മനുഷ്യവര്‍ഗത്തിന് തന്നെ വിനാശകാരിയായി മാറുകയാണ്. സ്വയരക്ഷക്ക് വേണ്ടി കാട്ടുപന്നിയെ കൊല്ലുന്ന മനുഷ്യന്‍ പോലും കേസിലകപ്പെടുന്ന സ്ഥിതിയാണുള്ളത്.
മനുഷ്യജീവനും ഉപജീവനമാര്‍ഗത്തിനും ഇന്ന് ഏറ്റവും വലിയ ഭീഷണി കാട്ടുപന്നിയാണ്. കാസര്‍കോട്ടെ അതിര്‍ത്തിപ്രദേശങ്ങളിലും മലയോരപ്രദേശങ്ങളിലും കൃഷിക്ക് ഏറ്റവും വലിയ വെല്ലുവിളി ഈ വന്യജീവികളാണ്. ഇവ കൂട്ടത്തോടെ നാട്ടിലിറങ്ങി വ്യാപകമായാണ് കൃഷി നശിപ്പിക്കുന്നത്. കൂടാതെ മനുഷ്യരെ ഉപദ്രവിക്കുകയും ചെയ്യുന്നു. കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ഭയചകിതരായാണ് കഴിഞ്ഞുകൂടുന്നത്. പുറത്തിറങ്ങി നടക്കാന്‍ പോലും ഈ പ്രദേശങ്ങളിലുള്ളവര്‍ ഭയപ്പെടുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും വനംവകുപ്പിന്റെ അനുവാദത്തോടെ തോക്ക് ലൈസന്‍സുള്ളവര്‍ക്കും മാത്രമേ കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാന്‍ നിയമപരമായി അവകാശമുള്ളൂ. ഈ നിയമത്തില്‍ ഭേദഗതി വരുത്തി കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും കാട്ടുപന്നിശല്യം തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നുമുള്ള വാദം ശക്തമാകുകയാണ്. ഇക്കാര്യത്തില്‍ കേന്ദ്രം ഉചിതമായ തീരുമാനം കൈക്കൊള്ളണം.