റേഷന്‍ ഉപഭോക്താക്കളെ വലയ്ക്കുന്ന ഇ പോസ് തകരാറുകള്‍
റേഷന്‍ കടകളില്‍ ഇ പോസ് സംവിധാനം (ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍) എന്ന് മുതല്‍ ഏര്‍പ്പെടുത്തിയോ അന്ന് മുതല്‍ റേഷന്‍ ഉപഭോക്താക്കളുടെ കഷ്ടകാലവും ആരംഭിക്കുകയായിരുന്നു. റേഷന്‍ വിതരണത്തിലെ കാലതാമസം ഒഴിവാക്കാനും വേഗത്തില്‍ ഇടപാടുകള്‍ നടത്തുന്നതിനുമായാണ് 2017ല്‍ റേഷന്‍ കടകള്‍ കേന്ദ്രീകരിച്ച് ഇ പോസ് സംവിധാനം ആരംഭിച്ചത്. ഇതിലുണ്ടാകുന്ന തകരാറുകള്‍ കാരണം റേഷന്‍ മുടങ്ങുന്നത് പതിവായി മാറിയിരിക്കുന്നു. ഒന്നോ രണ്ടോ ദിവസം മാത്രമല്ല ചിലപ്പോള്‍ ഒരാഴ്ചവരെ ഇ പോസ് സംവിധാനം പ്രവര്‍ത്തിക്കാത്ത സ്ഥിതിയുണ്ടാകുന്നു. ഇത് കാരണം അരി ഉള്‍പ്പെടെയുള്ള […]
റേഷന്‍ കടകളില്‍ ഇ പോസ് സംവിധാനം (ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍) എന്ന് മുതല്‍ ഏര്‍പ്പെടുത്തിയോ അന്ന് മുതല്‍ റേഷന്‍ ഉപഭോക്താക്കളുടെ കഷ്ടകാലവും ആരംഭിക്കുകയായിരുന്നു. റേഷന്‍ വിതരണത്തിലെ കാലതാമസം ഒഴിവാക്കാനും വേഗത്തില്‍ ഇടപാടുകള്‍ നടത്തുന്നതിനുമായാണ് 2017ല്‍ റേഷന്‍ കടകള്‍ കേന്ദ്രീകരിച്ച് ഇ പോസ് സംവിധാനം ആരംഭിച്ചത്. ഇതിലുണ്ടാകുന്ന തകരാറുകള്‍ കാരണം റേഷന്‍ മുടങ്ങുന്നത് പതിവായി മാറിയിരിക്കുന്നു. ഒന്നോ രണ്ടോ ദിവസം മാത്രമല്ല ചിലപ്പോള്‍ ഒരാഴ്ചവരെ ഇ പോസ് സംവിധാനം പ്രവര്‍ത്തിക്കാത്ത സ്ഥിതിയുണ്ടാകുന്നു. ഇത് കാരണം അരി ഉള്‍പ്പെടെയുള്ള […]
റേഷന്‍ കടകളില്‍ ഇ പോസ് സംവിധാനം (ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍) എന്ന് മുതല്‍ ഏര്‍പ്പെടുത്തിയോ അന്ന് മുതല്‍ റേഷന്‍ ഉപഭോക്താക്കളുടെ കഷ്ടകാലവും ആരംഭിക്കുകയായിരുന്നു. റേഷന്‍ വിതരണത്തിലെ കാലതാമസം ഒഴിവാക്കാനും വേഗത്തില്‍ ഇടപാടുകള്‍ നടത്തുന്നതിനുമായാണ് 2017ല്‍ റേഷന്‍ കടകള്‍ കേന്ദ്രീകരിച്ച് ഇ പോസ് സംവിധാനം ആരംഭിച്ചത്. ഇതിലുണ്ടാകുന്ന തകരാറുകള്‍ കാരണം റേഷന്‍ മുടങ്ങുന്നത് പതിവായി മാറിയിരിക്കുന്നു. ഒന്നോ രണ്ടോ ദിവസം മാത്രമല്ല ചിലപ്പോള്‍ ഒരാഴ്ചവരെ ഇ പോസ് സംവിധാനം പ്രവര്‍ത്തിക്കാത്ത സ്ഥിതിയുണ്ടാകുന്നു. ഇത് കാരണം അരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ലഭിക്കാതെ റേഷന്‍ ഉപഭോക്താക്കള്‍ക്ക് മടങ്ങിപ്പോകേണ്ടിവരികയാണ്.
തകരാറ് പരിഹരിക്കപ്പെടുന്നത് വരെ റേഷന്‍ സാധനങ്ങള്‍ ലഭിക്കാതെ ഉപഭോക്താക്കള്‍ വിഷമിക്കുന്നു. തീവില കൊടുത്ത് അരിയും പഞ്ചസാരയും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പൊതുവിപണിയില്‍ നിന്ന് വാങ്ങേണ്ടിവരുന്നു. റേഷന്‍ വിതരണം തുടര്‍ച്ചയായി മുടങ്ങുന്നത് നിര്‍ധന ജനവിഭാഗങ്ങള്‍ അടക്കമുള്ളവരുടെ ജീവിതമാര്‍ഗം തന്നെ വഴിമുട്ടിക്കുന്ന വലിയ പ്രശ്നമായി നിലനില്‍ക്കുകയാണ്. ഇ പോസ് തകരാര്‍ പരിഹരിക്കുമ്പോഴേക്കും റേഷന്‍ കടകളില്‍ ആവശ്യത്തിന് ഭക്ഷ്യവസ്തുക്കള്‍ ഇല്ലാത്ത സാഹചര്യമുണ്ടാകും. ഇതിനിടെ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളുടെ ഇ.കെ.വൈ.സി മസ്റ്ററിംഗും തടസപ്പെട്ടുകൊണ്ടിരിക്കുന്നു. മഞ്ഞ, പിങ്ക് കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിംഗ് സര്‍വറിന്റെ ശേഷിയെ ബാധിച്ചതോടെയാണ് ഇ പോസ് സംവിധാനം തുടര്‍ച്ചയായി തകരാറിലാവുന്നത്.
മസ്റ്ററിംഗ് മാര്‍ച്ച് 18ന് മുമ്പ് പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഇ പോസിന്റെ തകരാര്‍ പൂര്‍ണ്ണമായും പരിഹരിക്കപ്പെടാത്തതിനാല്‍ മസ്റ്ററിംഗ് നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. മസ്റ്ററിംഗ് നടത്താത്തവര്‍ക്ക് റേഷന്‍ സാധനങ്ങള്‍ ലഭ്യമാകുകയില്ല.
സംസ്ഥാനത്തെ കാര്‍ഡുടമകള്‍ക്ക് റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ കണക്ക് രേഖപ്പെടുത്തുന്നത് ആധാര്‍ അധിഷ്ഠിത പൊതുവിതരണ സംവിധാനം മുഖേനയാണ്.
റേഷന്‍ കടകളിലുള്ള ഇ പോസ് യന്ത്രങ്ങളില്‍ കാര്‍ഡുടമ വിരല്‍ പതിപ്പിക്കുമ്പോള്‍ ആ വ്യക്തിയുടെ ആധാര്‍ കാര്‍ഡിന്റെ ബയോമെട്രിക് വിവരങ്ങള്‍ പരിശോധിച്ച് യഥാര്‍ത്ഥ ഉപഭോക്താവിനെ തിരിച്ചറിഞ്ഞ് അര്‍ഹതപ്പെട്ട റേഷന്‍ സാധനങ്ങള്‍ നല്‍കാനും അക്കാര്യം രേഖപ്പെടുത്താനുമാണ് ഇ പോസ് സംവിധാനം ഉപയോഗിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് കീഴില്‍ ഹൈദരാബാദിലുള്ള നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ മേല്‍നോട്ടത്തിലാണ് ഇ പോസിന്റെ പ്രധാന സര്‍വര്‍ ഉള്ളത്. മറ്റൊരു സര്‍വര്‍ കേരളത്തില്‍ തിരുവനന്തപുരത്ത് സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലെ സ്റ്റേറ്റ് ഡാറ്റ സെന്ററില്‍ സ്ഥിതി ചെയ്യുന്നു. ഈ രണ്ട് സര്‍വറുകളിലും ഉണ്ടാകുന്ന സാങ്കേതിക തകരാറുകളാണ് കേരളത്തില്‍ റേഷന്‍ വിതരണത്തിന് വെല്ലുവിളിയാകുന്നത്.
ഈ വിഷയത്തില്‍ കേന്ദ്ര ഏജന്‍സിയും സംസ്ഥാന ഭക്ഷ്യവകുപ്പും പരസ്പരം പഴിചാരുന്നതല്ലാതെ ശാശ്വതമായ പ്രശ്‌നപരിഹാരമുണ്ടാകുന്നില്ല. ഉപഭോക്താക്കളെ തീരാദുരിതത്തിലാഴ്ത്തുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരം ആവശ്യമാണ്.