വന്യമൃഗഭീഷണിയില്‍ നിന്നും മനുഷ്യരുടെ സംരക്ഷണം ഉറപ്പുവരുത്തണം
കേരളത്തില്‍ വയനാട്ടില്‍ മാത്രമല്ല മറ്റ് ജില്ലകളിലും വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ രൂക്ഷമാവുകയാണ്. ഇടുക്കിയിലെ അടിമാലിയില്‍ കഴിഞ്ഞ ദിവസം ഇന്ദിരയെന്ന വീട്ടമ്മയെ കാട്ടാന കൊന്ന സംഭവത്തിന്റെ നടുക്കം വിട്ടുമാറും മുമ്പെ തൃശൂരിലും കോഴിക്കോടുമായി രണ്ട് മനുഷ്യജീവനുകള്‍ കൂടി വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പൊലിഞ്ഞിരിക്കുകയാണ്. തിങ്കളാഴ്ചയാണ് ഇന്ദിര കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച കാട്ടാനയുടെ ചവിട്ടേറ്റ് തൃശൂര്‍ വാച്ചുമരം കാടര്‍ കോളനിയിലെ ആദിവാസി മൂപ്പന്റെ ഭാര്യ വല്‍സയും കോഴിക്കോട് ജില്ലയിലെ കക്കയത്ത് കാട്ടുപോത്തിന്റെ കുത്തേറ്റ് പാലാട്ടിയില്‍ എബ്രഹാമുമാണ് മരിച്ചത്. ഇതേ ദിവസം തന്നെ […]

കേരളത്തില്‍ വയനാട്ടില്‍ മാത്രമല്ല മറ്റ് ജില്ലകളിലും വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ രൂക്ഷമാവുകയാണ്. ഇടുക്കിയിലെ അടിമാലിയില്‍ കഴിഞ്ഞ ദിവസം ഇന്ദിരയെന്ന വീട്ടമ്മയെ കാട്ടാന കൊന്ന സംഭവത്തിന്റെ നടുക്കം വിട്ടുമാറും മുമ്പെ തൃശൂരിലും കോഴിക്കോടുമായി രണ്ട് മനുഷ്യജീവനുകള്‍ കൂടി വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പൊലിഞ്ഞിരിക്കുകയാണ്. തിങ്കളാഴ്ചയാണ് ഇന്ദിര കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച കാട്ടാനയുടെ ചവിട്ടേറ്റ് തൃശൂര്‍ വാച്ചുമരം കാടര്‍ കോളനിയിലെ ആദിവാസി മൂപ്പന്റെ ഭാര്യ വല്‍സയും കോഴിക്കോട് ജില്ലയിലെ കക്കയത്ത് കാട്ടുപോത്തിന്റെ കുത്തേറ്റ് പാലാട്ടിയില്‍ എബ്രഹാമുമാണ് മരിച്ചത്. ഇതേ ദിവസം തന്നെ അടൂരില്‍ കാട്ടുപന്നി ഓടിച്ചതിനെ തുടര്‍ന്ന് കിണറ്റില്‍ വീണ് വീട്ടമ്മക്ക് ഗുരുതരമായി പരിക്കേറ്റ സംഭവവുമുണ്ടായി. കഴിഞ്ഞ മാസമാണ് വയനാട് പടമല ചാലിഗദ്ദയില്‍ കര്‍ഷകനായ അജീഷിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവമുണ്ടായത്. വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറിയ ആന അജീഷിനെ കൊല്ലുകയായിരുന്നു. കര്‍ണ്ണാടക തുരത്തിവിട്ട മോഴയാനയാണ് അജീഷിന്റെ ജീവനെടുത്തത്. ഈ ആന ഇപ്പോഴും വയനാട് ഭാഗത്തുതന്നെയുണ്ട്. മനുഷ്യജീവന് ഭീഷണിയുയര്‍ത്തുന്ന ആനയെ മയക്കുവെടി വെച്ച് പിടികൂടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന ശ്രമം ഇതുവരെയും വിജയിച്ചിട്ടില്ല. ഇതിനിടയിലാണ് വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് വനംവകുപ്പ് വാച്ചര്‍ പോള്‍ കൊല്ലപ്പെട്ടത്.
വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാര്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ട് പ്രതിഷേധ പരിപാടികള്‍ വരെ സംഘടിപ്പിച്ചിരുന്നു. സ്ഥലം സന്ദര്‍ശിച്ച മന്ത്രിയോടും ജനപ്രതിനിധികളോടും ആളുകള്‍ കയര്‍ത്തുസംസാരിക്കുന്ന സ്ഥിതി വരെയുണ്ടായി. വന്യജീവിശല്യം തടയാന്‍ ശക്തമായ നടപടി സ്വീകരിക്കാമെന്ന് വനംവകുപ്പ് ഉറപ്പുനല്‍കിയെങ്കിലും ഇതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളുണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കാസര്‍കോട് ജില്ലയിലടക്കം സംസ്ഥാനത്തെ പല ഭാഗങ്ങളിലും കാട്ടുപന്നികളും കാട്ടാനകളും കാട്ടുപോത്തുകളുമടക്കമുള്ള വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി സൈ്വരവിഹാരം നടത്തുകയാണ്. മനുഷ്യജീവനും ജീവനോപാധികള്‍ക്കും ഇത്തരം മൃഗങ്ങള്‍ വലിയ തോതിലാണ് ഭീഷണി സൃഷ്ടിക്കുന്നത്. വന്യമൃഗഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ നിന്നും ഗത്യന്തരമില്ലാതെ താമസം മാറ്റുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. വനപ്രദേശങ്ങള്‍ നിറഞ്ഞ വിനോദ സഞ്ചാരമേഖലകളിലേക്ക് ഭയം കാരണം സഞ്ചാരികള്‍ പോകാത്ത സ്ഥിതിയുമുണ്ടാകുന്നു. ഇതാകട്ടെ ഇത്തരം പ്രദേശങ്ങളില്‍ കച്ചവടം നടത്തിയും മറ്റും ഉപജീവനമാര്‍ഗം കണ്ടെത്തുന്നവര്‍ക്കും തിരിച്ചടിയാവുന്നു. കുറേ സോളാര്‍ തൂക്കുവേലികള്‍ സ്ഥാപിച്ചതുകൊണ്ടും നിരീക്ഷണക്യാമറകള്‍ വെച്ചതുകൊണ്ടും മാത്രം വന്യമൃഗങ്ങളുടെ ശല്യം തടയാനാകില്ല. നാട്ടിലിറങ്ങുന്ന മൃഗങ്ങളെ തുരത്തിയോടിക്കാനുള്ള വനംവകുപ്പിന്റെ ദൗത്യം കൂടുതല്‍ ശക്തിപ്പെടുത്തണം. അതോടൊപ്പം വന്യജീവികളുടെ ആവാസ വ്യവസ്ഥകള്‍ സംരക്ഷിക്കപ്പെടുകയും വേണം.