പൊതുനിരത്തിലെ പൊടിശല്യം
കാസര്‍കോട് ജില്ലയില്‍ പൊതുനിരത്തിലെ പൊടിശല്യം കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ദേശീയപാത വികസന പ്രവൃത്തികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ പൊടിശല്യത്തിനും ആക്കം കൂടുകയാണ്. വേനല്‍ച്ചൂടിന് കാഠിന്യമേറിയ സാഹചര്യത്തില്‍ പൊടിശല്യം കൂടിയാകുമ്പോള്‍ യാത്രക്കാരുടെ ദുരിതവും വര്‍ധിക്കുകയാണ് ചെയ്യുന്നത്. ഇരുചക്രവാഹനങ്ങളില്‍ പോകുന്നവരും കാല്‍നടയാത്രക്കാരും വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരും ദിവസവും പൊടിയില്‍ കുളിക്കുകയാണ്.ദേശീയപാത പ്രവൃത്തി നടക്കുന്ന സ്ഥലത്ത് കൃത്യമായ ഇടവേളകളില്‍ വെള്ളമൊഴിച്ച് പൊടിശല്യം കുറക്കാനുള്ള നിര്‍ദ്ദേശമുണ്ടെങ്കിലും പല ഭാഗത്തും ഇതൊന്നും നടപ്പിലാകുന്നില്ല. വേനല്‍ക്കാലമായതിനാല്‍ ആവശ്യത്തിന് വെള്ളം കിട്ടാത്തത് ഇതിന് കാരണമായി പറയുന്നു. എന്നാല്‍ ജലലഭ്യത […]

കാസര്‍കോട് ജില്ലയില്‍ പൊതുനിരത്തിലെ പൊടിശല്യം കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ദേശീയപാത വികസന പ്രവൃത്തികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ പൊടിശല്യത്തിനും ആക്കം കൂടുകയാണ്. വേനല്‍ച്ചൂടിന് കാഠിന്യമേറിയ സാഹചര്യത്തില്‍ പൊടിശല്യം കൂടിയാകുമ്പോള്‍ യാത്രക്കാരുടെ ദുരിതവും വര്‍ധിക്കുകയാണ് ചെയ്യുന്നത്. ഇരുചക്രവാഹനങ്ങളില്‍ പോകുന്നവരും കാല്‍നടയാത്രക്കാരും വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരും ദിവസവും പൊടിയില്‍ കുളിക്കുകയാണ്.
ദേശീയപാത പ്രവൃത്തി നടക്കുന്ന സ്ഥലത്ത് കൃത്യമായ ഇടവേളകളില്‍ വെള്ളമൊഴിച്ച് പൊടിശല്യം കുറക്കാനുള്ള നിര്‍ദ്ദേശമുണ്ടെങ്കിലും പല ഭാഗത്തും ഇതൊന്നും നടപ്പിലാകുന്നില്ല. വേനല്‍ക്കാലമായതിനാല്‍ ആവശ്യത്തിന് വെള്ളം കിട്ടാത്തത് ഇതിന് കാരണമായി പറയുന്നു. എന്നാല്‍ ജലലഭ്യത ഉള്ളിടത്തുപോലും വെള്ളമൊഴിക്കാനുള്ള നടപടി സ്വീകരിക്കുന്നില്ല. മാസ്‌ക് ധരിച്ചാല്‍ പോലും പൊടിശല്യത്തെ അതിജീവിക്കാനാകാത്ത അവസ്ഥയാണുള്ളത്. ശ്വാസതടസം വരെ ഇത് മൂലം അനുഭവപ്പെടുകയാണ്. യാത്രക്കാരില്‍ നല്ല ആരോഗ്യമുള്ളവര്‍ മാത്രമല്ല പല തരത്തിലുള്ള അസുഖങ്ങള്‍ കൊണ്ട് വലയുന്നവരുമുണ്ട്. ശ്വാസകോശസംബന്ധമായ അസുഖങ്ങളും ചുമയും അലര്‍ജിയും ഒക്കെയുള്ളവര്‍ക്ക് അസുഖങ്ങള്‍ കൂടാന്‍ പൊടിശല്യം കാരണമാകുന്നു.
റോഡ് പ്രവൃത്തിക്കായി ലോറികളില്‍ ലോഡ് കണക്കിന് മണ്ണ് കൊണ്ടുവന്ന് ഇറക്കുന്നുണ്ട്. മണ്ണിറക്കി ലോറികള്‍ മടങ്ങുമ്പോഴേക്കും പരിസരമാകെ പൊടിപടലങ്ങള്‍ വ്യാപിക്കുന്നു. വിദ്യാനഗര്‍ സന്തോഷ് നഗര്‍ മുതല്‍ കറന്തക്കാട് വരെയുള്ള ഭാഗങ്ങളില്‍ ലോറികളില്‍ മണ്ണ് കൊണ്ട് വന്നിടുന്ന ജോലികള്‍ പുരോഗമിക്കുന്നുണ്ട്. ഇങ്ങനെ മണ്ണിടുമ്പോള്‍ ഉയരുന്ന പൊടിപടലങ്ങള്‍ യാത്രക്കാരെ ബാധിക്കുകയാണ്. സമീപത്തെ സ്ഥാപനങ്ങളിലേക്കും പൊടി ഇരച്ചുകയറുന്നു. കാസര്‍കോട് ടൗണ്‍ മുതല്‍ ചെങ്കള വരെയുള്ള റീച്ചില്‍ ദിവസവും നാല് ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിച്ച് പൊടിശല്യം കുറയ്ക്കാറുണ്ടെന്ന് കരാറുകാര്‍ പറയുന്നുണ്ടെങ്കിലും പൊടിശല്യം കൂടുകയാണെന്നാണ് യാത്രക്കാര്‍ പറയുന്നത്. ചെര്‍ക്കള ടൗണിലും അണങ്കൂര്‍, നുള്ളിപ്പാടി ഭാഗങ്ങളിലും പൊടിശല്യമുണ്ട്. ഇതിന് പുറമെ ഗതാഗതക്കുരുക്ക് കൂടിയാകുമ്പോള്‍ യാത്രക്കാര്‍ക്ക് ഇരട്ടി ദുരിതമാണ്. പെരിയ ടൗണില്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് മുന്നിലും പൊടിശല്യം യാത്രക്കാരെ വലയ്ക്കുകയാണ്. ചട്ടഞ്ചാല്‍ ടൗണില്‍ അടിപ്പാതയുടെ നിര്‍മ്മാണം നടക്കുന്ന സ്ഥലത്തും പൊള്ളക്കടയിലും പൊടിശല്യം അറുതിയില്ലാത്ത ദുരിതമായി തുടരുന്നു. ദേശീയപാത വികസനവും അതിന്റെ ഭാഗമായുള്ള ജോലികളുമൊക്കെ വേഗത്തിലും സമയബന്ധിതമായും നടത്തേണ്ടത് അനിവാര്യം തന്നെയാണ്. അതേസമയം പൊടിശല്യവും അപകടങ്ങളും ഒഴിവാക്കിക്കൊണ്ടുള്ള പ്രവൃത്തി നടത്തേണ്ടത് ബന്ധപ്പെട്ടവരുടെ ഉത്തരവാദിത്വമാണ്. യാത്രക്കാരുടെ സുരക്ഷക്ക് അത് ആവശ്യമാണ്.