ഇത് ജനങ്ങള്‍ക്ക് മേലുള്ള കനത്ത പ്രഹരം
അവശ്യസാധനങ്ങളുടെ തീവില കാരണം കടുത്ത ദുരിതമുനഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കുമേല്‍ സാമ്പത്തികബാധ്യത വരുത്തുന്ന മറ്റൊരു അശനിപാതം കൂടി പതിച്ചിരിക്കുന്നു. വിലക്കയറ്റത്തിന്റെ കെടുതികളില്‍ നിന്ന് ജനങ്ങള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം പകര്‍ന്നിരുന്ന സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങള്‍ക്ക് വില കൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം ജനജീവിതത്തെ പ്രതിസന്ധിയില്‍ നിന്നും കൊടിയ പ്രതിസന്ധിയിലേക്ക് തന്നെ തള്ളിവിടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.സപ്ലൈകോ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന 13 സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്. 70 ശതമാനം വരെയുണ്ടായിരുന്ന സബ്‌സിഡി ഇനി വിപണി വിലയിലും 35 ശതമാനം വരെ […]

അവശ്യസാധനങ്ങളുടെ തീവില കാരണം കടുത്ത ദുരിതമുനഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കുമേല്‍ സാമ്പത്തികബാധ്യത വരുത്തുന്ന മറ്റൊരു അശനിപാതം കൂടി പതിച്ചിരിക്കുന്നു. വിലക്കയറ്റത്തിന്റെ കെടുതികളില്‍ നിന്ന് ജനങ്ങള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം പകര്‍ന്നിരുന്ന സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങള്‍ക്ക് വില കൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം ജനജീവിതത്തെ പ്രതിസന്ധിയില്‍ നിന്നും കൊടിയ പ്രതിസന്ധിയിലേക്ക് തന്നെ തള്ളിവിടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
സപ്ലൈകോ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന 13 സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്. 70 ശതമാനം വരെയുണ്ടായിരുന്ന സബ്‌സിഡി ഇനി വിപണി വിലയിലും 35 ശതമാനം വരെ മാത്രമാകും ലഭിക്കുക. ഇനി മുതല്‍ വിപണി വില കൂടുന്നതും കുറയുന്നതും അനുസരിച്ച് സബ്‌സിഡി ഉല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റം വരുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വിപണി വിലയ്ക്ക് അനുസൃതമായി സാധനങ്ങള്‍ക്ക് നിശ്ചിത നിരക്കില്‍ സബ്‌സിഡി നല്‍കുന്ന രീതിയാണ് സപ്ലൈകോ പിന്തുടര്‍ന്നിരുന്നത്. കഴിഞ്ഞ നവംബര്‍ മാസം മുതല്‍ തന്നെ സപ്ലൈകോയിലെ സാധനങ്ങള്‍ക്ക് വിലകൂട്ടാന്‍ നീക്കം നടത്തിയിരുന്നെങ്കിലും കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനങ്ങളില്‍ കടുത്ത രോഷത്തിന് ഇടവരുത്തുന്ന ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതിന്റെ ചേതോവികാരം പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.
സപ്ലൈകോയുടെ സാമ്പത്തിക സ്ഥിതി പരിതാപകരമാണെന്നും വില കൂട്ടിയില്ലെങ്കില്‍ മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നും കൂടുതല്‍ ഫണ്ട് അനുവദിക്കാന്‍ നിര്‍വാഹമില്ലെന്നും ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ തീരുമാനത്തെ ഭക്ഷ്യവകുപ്പ് ന്യായീകരിക്കുന്നത്. സബ്‌സിഡി നിരക്കില്‍ 13 സാധനങ്ങള്‍ നല്‍കുന്നതിന് ഒരുവര്‍ഷം 350 കോടി രൂപയാണ് സപ്ലൈകോയുടെ ചെലവ്. നിലവില്‍ 1000 കോടിയിലേറെ രൂപ വിതരണക്കാര്‍ക്ക് കുടിശ്ശികയായിട്ടുണ്ട്. പ്രതിമാസം 40 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകള്‍ സപ്ലൈകോയിലെത്തി സാധനങ്ങള്‍ വാങ്ങുന്നുണ്ട്. എന്നാല്‍ ആറുമാസത്തിലേറെയായി പല സബ്‌സിഡി സാധനങ്ങളും സപ്ലൈകോയില്‍ നിന്ന് ലഭിക്കുന്നില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി. പൊതുവിപണിയില്‍ നിന്ന് അമിതമായ വില കൊടുത്ത് എല്ലാ സാധനങ്ങളും വാങ്ങേണ്ട അവസ്ഥയാണ് സാധാരണക്കാരായ ജനങ്ങള്‍ക്കുള്ളത്. തൊഴിലില്ലായ്മയും ദാരിദ്ര്യവും കടക്കെണിയും മൂലം ദുരിതം പേറുന്ന ജനങ്ങള്‍ക്ക് സപ്ലൈകോയും ആശ്രയമാകാത്ത സാഹചര്യം വലിയ അഗ്‌നിപരീക്ഷണം തന്നെയാണ്. വിലക്കയറ്റത്തിന്റെ എരിതീയില്‍പെട്ട് ഉഴറുന്ന ജനങ്ങളെ ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുത്തേണ്ട ഉത്തരവാദിത്വം അധികാരികള്‍ക്കുണ്ട്. എന്നാല്‍ അതിന് പകരം അവരെ കൂടുതല്‍ ദുരിതങ്ങളിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്.
സപ്ലൈകോയിലും അമിത വിലയാണെങ്കില്‍ പിന്നെ അങ്ങോട്ടുപോകേണ്ടെന്ന് ജനങ്ങള്‍ തീരുമാനിച്ചാല്‍ ഈ മേഖല തകരും. സപ്ലൈകോയിലെ ജീവനക്കാരുടെ ഉപജീവനമാര്‍ഗത്തിന് തന്നെ അത് വെല്ലുവിളി സൃഷ്ടിക്കും. സപ്ലൈകോ ജീവനക്കാരെയും ജനങ്ങളെയും ആപത്തിലേക്ക് തള്ളിവിടുന്ന നയങ്ങള്‍ തിരുത്തിയേ മതിയാകൂ.