ഭക്ഷ്യവകുപ്പിനെ പ്രതിസന്ധിയിലേക്ക് തള്ളിവിടരുത്
കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ഭക്ഷ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ തുക നീക്കിവെക്കാതിരുന്നത് ഇടതുമുന്നണിക്കകത്ത് വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടവരുത്തിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ തനിക്കുള്ള പ്രതിഷേധം ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ അറിയിക്കുകയും ചെയ്തിരിക്കുന്നു. സംസ്ഥാനബജറ്റിന് പിന്നാലെ പ്രതിഷേധവുമായി രംഗത്തുവന്ന ഭക്ഷ്യമന്ത്രി ഭക്ഷ്യവകുപ്പ് നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് വിവരിക്കുകയും ചെയ്തു. ഭക്ഷ്യവകുപ്പ് നേരിടുന്ന പ്രശ്‌നങ്ങള്‍ മുന്നണിക്കകത്തും മന്ത്രിസഭയിലും സംസാരിക്കുമെന്നും പ്രശ്നപരിഹാരത്തിന് ധനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.ഭക്ഷ്യവകുപ്പ് പ്രതിസന്ധിയിലായാല്‍ അത് പൊതുവിപണിയെയും ജനജീവിതത്തെയും പ്രതികൂലമായി ബാധിക്കും. സിവില്‍ […]

കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ഭക്ഷ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ തുക നീക്കിവെക്കാതിരുന്നത് ഇടതുമുന്നണിക്കകത്ത് വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടവരുത്തിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ തനിക്കുള്ള പ്രതിഷേധം ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ അറിയിക്കുകയും ചെയ്തിരിക്കുന്നു. സംസ്ഥാനബജറ്റിന് പിന്നാലെ പ്രതിഷേധവുമായി രംഗത്തുവന്ന ഭക്ഷ്യമന്ത്രി ഭക്ഷ്യവകുപ്പ് നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് വിവരിക്കുകയും ചെയ്തു. ഭക്ഷ്യവകുപ്പ് നേരിടുന്ന പ്രശ്‌നങ്ങള്‍ മുന്നണിക്കകത്തും മന്ത്രിസഭയിലും സംസാരിക്കുമെന്നും പ്രശ്നപരിഹാരത്തിന് ധനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഭക്ഷ്യവകുപ്പ് പ്രതിസന്ധിയിലായാല്‍ അത് പൊതുവിപണിയെയും ജനജീവിതത്തെയും പ്രതികൂലമായി ബാധിക്കും. സിവില്‍ സപ്ലൈസ് വില്‍പ്പനശാലകളില്‍ ഇപ്പോള്‍ നിത്യോപയോഗസാധനങ്ങളില്‍ പലതും കിട്ടാനില്ലെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. സബ്‌സിഡി സാധനങ്ങള്‍ പോലും ലഭിക്കാത്തത് വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് കനത്ത പ്രഹരമായിട്ടുണ്ട്. അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവില്‍ നിന്ന് സാധാരണക്കാര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം പകരാറുള്ളത് സപ്ലൈകോയില്‍ നിന്ന് വില കുറച്ച് കിട്ടുന്ന സാധനങ്ങളാണ്. എന്നാല്‍ സപ്ലൈകോയിലും മാസങ്ങളായി ഭക്ഷ്യക്ഷാമം നേരിടുകയാണ്. ഓണം, പെരുന്നാള്‍, ക്രിസ്തുമസ് കാലത്ത് പോലും സപ്ലൈകോക്ക് പറയാനുണ്ടായിരുന്നത് പരാധീനതകള്‍ മാത്രമാണ്. റേഷന്‍ കടകകളിലും പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. അവശ്യസാധനങ്ങള്‍ക്ക് ദിനം പ്രതി വില കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ വില കുറച്ച് സാധനങ്ങള്‍ ലഭ്യമാകുന്ന സംവിധാനം ഒരുക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്. സിവില്‍ സപ്ലൈസിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കിയാല്‍ തന്നെ വിലക്കയറ്റത്തില്‍ ദുരിതമനുഭവിക്കുന്ന സാധാരണക്കാര്‍ക്കത് വലിയ ആശ്വാസമാകും. അതുണ്ടാകുന്നില്ലെന്ന് മാത്രമല്ല, സിവില്‍ സപ്ലൈസില്‍ നിന്ന് ലഭിക്കുന്ന സാധനങ്ങള്‍ക്ക് വില കൂട്ടാനുള്ള നീക്കവും നടക്കുകയാണ്. ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ പിന്നെയും വര്‍ധിക്കും. ദാരിദ്ര്യവും കടക്കെണിയും തൊഴിലില്ലായ്മയും കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ദുരിതക്കയത്തില്‍ തള്ളിവിട്ടിരിക്കുകയാണ്. ഇതില്‍ നിന്നും കരകയറാന്‍ സാധിക്കാത്തവര്‍ ആത്മഹത്യയെ അഭയം പ്രാപിക്കുന്നു. അതിനിടയിലാണ് അതിരൂക്ഷമായ വിലക്കയറ്റവും ജനജീവിതത്തെ വരിഞ്ഞുമുറുക്കുന്നത്. സാധാരണ കുടുംബങ്ങള്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാത്ത വിധത്തിലുള്ള ഭക്ഷ്യപ്രതിസന്ധിക്ക് പരിഹാരം കാണേണ്ടത് സര്‍ക്കാരിന്റെ അടിയന്തിരമായ ഉത്തരവാദിത്വമാണ്. ഇല്ലെങ്കില്‍ ജനങ്ങളുടെ കടുത്ത അതൃപ്തിക്കും രോഷത്തിനും കാരണമാകും. ഭക്ഷ്യസുരക്ഷ എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശമാണ്. നിസംഗതയോടെ സമീപിക്കേണ്ട വിഷയമല്ല ഇത്. അതീവ കാര്യഗൗരവത്തോടെ സമീപിച്ച് പരിഹാരം കാണേണ്ട വിഷയമാണ്. ഈ യാഥാര്‍ത്ഥ്യം മറന്നുപോകരുത്.