അനിശ്ചിതത്വത്തിലാകുന്ന കാസര്‍കോട് മെഡിക്കല്‍ കോളേജ് വികസനം
കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റ് കാസര്‍കോട് ജില്ലയ്ക്ക് നല്‍കിയത് വലിയ നിരാശയാണ്. കാസര്‍കോട് വികസന പാക്കേജിന് ബജറ്റില്‍ 75 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെങ്കിലും ജില്ലയുടെ പ്രധാന ആവശ്യങ്ങളില്‍ പരമപ്രധാനമായ മെഡിക്കല്‍ കോളേജിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി തുക വകയിരുത്താതിരുന്നത് നിര്‍ഭാഗ്യകരം തന്നെയാണ്. ഇതിലും വലിയ അവഗണന കാസര്‍കോട് ജില്ലയോട് കാണിക്കാനില്ല. പാലക്കാട് മെഡിക്കല്‍ കോളേജിന് 50 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചത്. കാസര്‍കോട് മെഡിക്കല്‍ കോളേജ് ബജറ്റില്‍ പരാമര്‍ശിക്കപ്പെട്ടതേയില്ല. വെറും പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ മാത്രം നിലവാരത്തിലാണ് ബദിയടുക്കയിലെ ഉക്കിനടുക്കയില്‍ കാസര്‍കോട് […]
കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റ് കാസര്‍കോട് ജില്ലയ്ക്ക് നല്‍കിയത് വലിയ നിരാശയാണ്. കാസര്‍കോട് വികസന പാക്കേജിന് ബജറ്റില്‍ 75 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെങ്കിലും ജില്ലയുടെ പ്രധാന ആവശ്യങ്ങളില്‍ പരമപ്രധാനമായ മെഡിക്കല്‍ കോളേജിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി തുക വകയിരുത്താതിരുന്നത് നിര്‍ഭാഗ്യകരം തന്നെയാണ്. ഇതിലും വലിയ അവഗണന കാസര്‍കോട് ജില്ലയോട് കാണിക്കാനില്ല. പാലക്കാട് മെഡിക്കല്‍ കോളേജിന് 50 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചത്. കാസര്‍കോട് മെഡിക്കല്‍ കോളേജ് ബജറ്റില്‍ പരാമര്‍ശിക്കപ്പെട്ടതേയില്ല. വെറും പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ മാത്രം നിലവാരത്തിലാണ് ബദിയടുക്കയിലെ ഉക്കിനടുക്കയില്‍ കാസര്‍കോട് […]
കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റ് കാസര്‍കോട് ജില്ലയ്ക്ക് നല്‍കിയത് വലിയ നിരാശയാണ്. കാസര്‍കോട് വികസന പാക്കേജിന് ബജറ്റില്‍ 75 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെങ്കിലും ജില്ലയുടെ പ്രധാന ആവശ്യങ്ങളില്‍ പരമപ്രധാനമായ മെഡിക്കല്‍ കോളേജിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി തുക വകയിരുത്താതിരുന്നത് നിര്‍ഭാഗ്യകരം തന്നെയാണ്. ഇതിലും വലിയ അവഗണന കാസര്‍കോട് ജില്ലയോട് കാണിക്കാനില്ല. പാലക്കാട് മെഡിക്കല്‍ കോളേജിന് 50 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചത്. കാസര്‍കോട് മെഡിക്കല്‍ കോളേജ് ബജറ്റില്‍ പരാമര്‍ശിക്കപ്പെട്ടതേയില്ല. വെറും പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ മാത്രം നിലവാരത്തിലാണ് ബദിയടുക്കയിലെ ഉക്കിനടുക്കയില്‍ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത്. 2021 ആഗസ്ത് മാസത്തില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് മെഡിക്കല്‍ കോളേജിന് 160 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ 32 കോടി രൂപക്ക് മാത്രമാണ് സാമ്പത്തികാനുമതി ലഭിച്ചത്. ഈ പണം ഉപയോഗിച്ച് മെഡിക്കല്‍ കോളേജില്‍ ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ നടക്കുന്നുവെന്നല്ലാതെ വിദഗ്ധ ചികിത്സയ്ക്കുള്ള ആധുനിക ചികിത്സാക്രമീകരണങ്ങളും മറ്റ് അടിസ്ഥാന ചികിത്സാ സൗകര്യങ്ങളുമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. ബാക്കി തുക അനുവദിക്കാന്‍ ഇതുവരെയായും നടപടിയുണ്ടായിട്ടില്ല. ആസ്പത്രി കെട്ടിടം നിര്‍മ്മാണത്തിന് കരാറുകാരന്‍ സമര്‍പ്പിച്ച 69 ലക്ഷം രൂപയുടെ ബില്ലില്‍ തുക ഇതുവരെ കൈമാറാത്തതുമായി ബന്ധപ്പെട്ട് കോടതിയിലുള്ള കേസ് പരിഹരിച്ചതായി മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പണി ഇതുവരെ ആരംഭിച്ചിട്ടില്ല. മുന്‍ ബജറ്റുകളില്‍ കാസര്‍കോട് വികസന പാക്കേജ് പ്രകാരം 78 കോടി രൂപയാണ് കാസര്‍കോട് ജില്ലക്ക് അനുവദിച്ചിരുന്നത്. അക്കാദമിക് ബ്ലോക്ക്, പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍, ഡോക്ടര്‍മാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സ്, ശുദ്ധജല സൗകര്യം എന്നിവയുടെ പ്രവര്‍ത്തികള്‍ക്കാണ് ഈ തുക അനുവദിച്ചത്. ഇപ്പോള്‍ അനുവദിക്കുന്ന 75 കോടിയില്‍ മെഡിക്കല്‍ കോളേജിനുള്ള തുക കൂടി ഉള്‍പ്പെടുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ജില്ലയില്‍ വരുമ്പോഴെല്ലാം കാസര്‍കോട് മെഡിക്കല്‍ കോളേജ് വികസനത്തിന് അടിയന്തിര നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കാറുണ്ടെങ്കിലും ഇത് യാഥാര്‍ത്ഥ്യമാകുന്നില്ല. സ്വന്തമായി മെഡിക്കല്‍ കോളേജുണ്ടായിട്ടും കാസര്‍കോട് ജില്ലക്കാര്‍ക്ക് വിദഗ്ധ ചികിത്സ ലഭിക്കാന്‍ മറ്റ് ജില്ലകളിലെ മെഡിക്കല്‍ കോളേജുകളെ ആശ്രയിക്കേണ്ടിവരികയാണ്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ കൂടുതലുള്ള ജില്ല എന്ന നിലക്ക് പോലും കാസര്‍കോടിന് പരിഗണന നല്‍കുന്നില്ല. ഇതരജില്ലകള്‍ക്ക് പ്രത്യേക പദ്ധതികളും ആവശ്യമായ തുകയും ബജറ്റില്‍ പ്രഖ്യാപിച്ചപ്പോള്‍ കാസര്‍കോടിനെ അവഗണിക്കുകയായിരുന്നു. കാസര്‍കോട് ജില്ലയില്‍ കൃഷി, മത്സ്യബന്ധനം, ജലസേചനം, മൃഗസംരക്ഷണം, ക്ഷീരവികസനം, വ്യവസായം, വിദ്യാഭ്യാസം, കായികം, കുടുംബക്ഷേമം തുടങ്ങി എല്ലാ മേഖലകളുമായി ബന്ധപ്പെട്ട 410 പദ്ധതികള്‍ രണ്ടുവര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. ജില്ലയിലെ എം.എല്‍.എമാര്‍ ഇതിന് വേണ്ടി നിയമസഭയില്‍ സബ്മിഷനും ഉന്നയിച്ചിരുന്നു. എന്നാല്‍ ബജറ്റില്‍ പരിഗണിക്കപ്പെട്ടില്ല. കാസര്‍കോട് മെഡിക്കല്‍ കോളേജ് വികസനം ഉള്‍പ്പെടെയുള്ള ജില്ലയുടെ പ്രധാന ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് കക്ഷിരാഷ്ട്രീയ ഭേദമന്യേയുള്ള ഇടപെടലും സമ്മര്‍ദ്ദവും ശക്തിപ്പെടുത്തണം.