തണ്ണീര്‍ത്തടങ്ങളുടെ നാശം കണ്ണീരിലാഴ്ത്തും

പരിസ്ഥിതിയില്‍ തണ്ണീര്‍ത്തടങ്ങള്‍ക്കുള്ള സ്ഥാനം പരമപ്രധാനമാണ്. നിര്‍ഭാഗ്യവശാല്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി തണ്ണീര്‍ തടങ്ങള്‍ നശിപ്പിക്കുന്ന പ്രവണത ഇപ്പോഴും തുടരുകയാണ്. വനങ്ങള്‍ നശിപ്പിച്ചും മലകള്‍ ഇടിച്ചുനിരത്തിയുമുള്ള പ്രകൃതി ധ്വംസനങ്ങള്‍ക്കൊപ്പം തന്നെ തണ്ണീര്‍ തടങ്ങളെയും ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്നു. തണ്ണീര്‍ തടങ്ങളുടെ നാശം മനുഷ്യസമൂഹത്തെ കണ്ണീരിലാഴ്ത്തുമെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ജീവിതത്തിന്റെ സമസ്ത മേഖലകളിലും തണ്ണീര്‍ തടങ്ങള്‍ വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളിലെ കണക്കെടുപ്പ് നടത്തിയാല്‍ 35 ശതമാനം തണ്ണീര്‍ തടങ്ങള്‍ നശിച്ചുപോയതായി കണ്ടെത്താനാകും. ഭക്ഷ്യവസ്തുക്കള്‍ക്കും ഔഷധസസ്യങ്ങള്‍ക്കും മത്സ്യസമ്പത്തിനും വരെ ക്ഷാമം നേരിടാന്‍ […]

പരിസ്ഥിതിയില്‍ തണ്ണീര്‍ത്തടങ്ങള്‍ക്കുള്ള സ്ഥാനം പരമപ്രധാനമാണ്. നിര്‍ഭാഗ്യവശാല്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി തണ്ണീര്‍ തടങ്ങള്‍ നശിപ്പിക്കുന്ന പ്രവണത ഇപ്പോഴും തുടരുകയാണ്. വനങ്ങള്‍ നശിപ്പിച്ചും മലകള്‍ ഇടിച്ചുനിരത്തിയുമുള്ള പ്രകൃതി ധ്വംസനങ്ങള്‍ക്കൊപ്പം തന്നെ തണ്ണീര്‍ തടങ്ങളെയും ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്നു. തണ്ണീര്‍ തടങ്ങളുടെ നാശം മനുഷ്യസമൂഹത്തെ കണ്ണീരിലാഴ്ത്തുമെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ജീവിതത്തിന്റെ സമസ്ത മേഖലകളിലും തണ്ണീര്‍ തടങ്ങള്‍ വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളിലെ കണക്കെടുപ്പ് നടത്തിയാല്‍ 35 ശതമാനം തണ്ണീര്‍ തടങ്ങള്‍ നശിച്ചുപോയതായി കണ്ടെത്താനാകും. ഭക്ഷ്യവസ്തുക്കള്‍ക്കും ഔഷധസസ്യങ്ങള്‍ക്കും മത്സ്യസമ്പത്തിനും വരെ ക്ഷാമം നേരിടാന്‍ തണ്ണീര്‍ തടങ്ങള്‍ കാരണമാകുന്നു. ജലവിഭവശേഷിയെ ദുര്‍ബലപ്പെടുത്തുന്നുവെന്നതാണ് തണ്ണീര്‍ തടങ്ങളുടെ നാശം ഉയര്‍ത്തുന്ന ഏറ്റവും വലിയ വെല്ലുവിളി. വരള്‍ച്ചക്കും കൃഷിനാശത്തിനും കൂടി ഇത് ഇടവരുത്തുന്നു. തീരപ്രദേശങ്ങളില്‍ ദാരിദ്ര്യാവസ്ഥ രൂക്ഷമാകാനും കാരണമാകുന്നുണ്ട്. കേരളത്തില്‍ അറിയപ്പെടുന്ന തണ്ണീര്‍തടങ്ങള്‍ വേമ്പനാട്, അഷ്ടമുടി, ശാസ്താംകോട്ട മുതലായവയാണ്. ഉത്തരകേരളത്തിലെ കവ്വായിയും കാട്ടാമ്പള്ളിയും കോട്ടൂളിയും പ്രധാനപ്പെട്ട തണ്ണീര്‍ തടങ്ങളാണ്. വേമ്പനാട്, അഷ്ടമുടി, ശാസ്താംകോട്ട തുടങ്ങിയ തണ്ണീര്‍ തടങ്ങള്‍ രാംസാര്‍ സൈറ്റുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കവ്വായി, കാട്ടാമ്പള്ളി, കോട്ടൂളി തുടങ്ങിയവ രാംസാര്‍ സൈറ്റുകളാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
ആറുമീറ്ററില്‍ അധികം ആഴമില്ലാത്ത താല്‍ക്കാലികമോ, സ്ഥിരമോ, മനുഷ്യനിര്‍മ്മിതമോ ആയിട്ടുള്ള കെട്ടിനില്‍ക്കുന്നതോ, ഒഴുകിപ്പോകുന്നതോ ആയ നീര്‍പ്രദേശങ്ങളാണ് തണ്ണീര്‍ തടങ്ങളെന്ന് അറിയപ്പെടുന്നത്. ലോകവിസ്തൃതിയുടെ ആറുശതമാനം തണ്ണീര്‍തടങ്ങളാണ്. ചെറുതും വലുതുമായ തണ്ണീര്‍തടങ്ങളെല്ലാം പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്ന ആവാസ വ്യവസ്ഥകള്‍ കൊണ്ട് സമ്പന്നമാണ്. കണ്ടല്‍ക്കാടുകള്‍ പോലെയുള്ള വൈവിധ്യമാര്‍ന്ന സസ്യജാലങ്ങളും മത്സ്യസമ്പത്തും തണ്ണീര്‍തടങ്ങളിലുണ്ട്. തണ്ണീര്‍തടങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന വിധത്തില്‍ കണ്ടല്‍ക്കാടുകളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ജലം സംഭരിച്ചുവെക്കാനും വരള്‍ച്ചയുണ്ടാകുമ്പോള്‍ ആവശ്യാനുസരണം വിട്ടുകൊടുക്കാനും തണ്ണീര്‍തടങ്ങള്‍ക്ക് സാധിക്കുമെന്നതിനാല്‍ ഇവിടങ്ങളില്‍ കണ്ടല്‍കാടുകളുടെ പ്രാധാന്യം ഏറെയാണ്. വെള്ളപ്പൊക്കത്തിന്റെ തീവ്രത കുറയ്ക്കാനും ഭൂഗര്‍ഭജലം റീചാര്‍ജ് ചെയ്യാനും തണ്ണീര്‍തടങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. സുനാമി, കൊടുങ്കാറ്റ്, കടല്‍ക്ഷോഭം തുടങ്ങിയവയില്‍ നിന്ന് ഒരുപരിധിവരെ സുരക്ഷ നല്‍കാനുള്ള ശേഷി കണ്ടല്‍ക്കാടുകള്‍ക്കുണ്ട്. ജലചംക്രമണത്തിലൂടെ വെള്ളം ശുദ്ധീകരിക്കാനും കണ്ടല്‍ക്കാടുകള്‍ക്ക് സാധിക്കുന്നു. തണ്ണീര്‍തടങ്ങളുടെ സംരക്ഷണം കണ്ടല്‍ക്കാടുകളുടെ സംരക്ഷണം കൂടിയാണ്. ഇവയെല്ലാം നശിക്കാതെ കാത്തുസൂക്ഷിക്കുകയെന്നത് നിയമപരവും സാമൂഹിക പരവുമായ ഉത്തരവാദിത്വമാണ്.

Related Articles
Next Story
Share it