മണിചെയിന്‍ മാര്‍ക്കറ്റിംഗിന്റെ മറവിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍
മണിചെയിന്‍ മാര്‍ക്കറ്റിംഗിന്റെ മറവിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. ആയിരങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്ക് ലക്ഷങ്ങളും ലക്ഷങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്ക് കോടികളും ലാഭം വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പുകള്‍ സംസ്ഥാനത്ത് വ്യാപകമാണ്. എത്രയൊക്കെ തട്ടിപ്പുകള്‍ പുറത്തുവന്നാലും ഇത്തരം സംഘങ്ങളുടെ കെണിയില്‍ തലവെച്ച് കൊടുക്കുന്നവരുടെ എണ്ണവും കൂടുകയാണെന്നതാണ് വസ്തുത. മണിചെയിന്‍ മാര്‍ക്കറ്റിംഗിലൂടെ നിക്ഷേപകരില്‍ നിന്ന് 3000 കോടി രൂപയിലേറെ തട്ടിയെടുത്ത ഹൈറിച്ച് കമ്പനി ഉടമകള്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ഹൈറിച്ച് കമ്പനി ഉടമകള്‍ 1.63 ലക്ഷം നിക്ഷേപകരില്‍ നിന്ന് 1630 കോടി രൂപ തട്ടിയെടുത്തുവെന്നാണ് […]

മണിചെയിന്‍ മാര്‍ക്കറ്റിംഗിന്റെ മറവിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. ആയിരങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്ക് ലക്ഷങ്ങളും ലക്ഷങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്ക് കോടികളും ലാഭം വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പുകള്‍ സംസ്ഥാനത്ത് വ്യാപകമാണ്. എത്രയൊക്കെ തട്ടിപ്പുകള്‍ പുറത്തുവന്നാലും ഇത്തരം സംഘങ്ങളുടെ കെണിയില്‍ തലവെച്ച് കൊടുക്കുന്നവരുടെ എണ്ണവും കൂടുകയാണെന്നതാണ് വസ്തുത. മണിചെയിന്‍ മാര്‍ക്കറ്റിംഗിലൂടെ നിക്ഷേപകരില്‍ നിന്ന് 3000 കോടി രൂപയിലേറെ തട്ടിയെടുത്ത ഹൈറിച്ച് കമ്പനി ഉടമകള്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ഹൈറിച്ച് കമ്പനി ഉടമകള്‍ 1.63 ലക്ഷം നിക്ഷേപകരില്‍ നിന്ന് 1630 കോടി രൂപ തട്ടിയെടുത്തുവെന്നാണ് പൊലീസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. കേരളത്തില്‍ നടന്ന ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് കമ്പനി ഉടമകള്‍ നടത്തിയതെന്നാണ് തെളിഞ്ഞിരിക്കുന്നത്. അതേസമയം പുറത്തുവന്ന സാമ്പത്തിക തട്ടിപ്പിനേക്കാള്‍ ഇരട്ടി തുകയുടെ തട്ടിപ്പ് നടന്നുവെന്നതിന്റെ തെളിവുകളും പുറത്തുവരുന്നുണ്ട്.
മൂവായിരം കോടിയിലേറെ രൂപ തട്ടിയെടുത്തുവെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കിയത്. ഹവാല ഇടപാടിലൂടെ നൂറുകോടിയിലേറെ രൂപ വിദേശത്തേക്ക് കടത്തിയതിനാലാണ് ഇവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്. ഹൈറിച്ച് കമ്പനി ഉടമകളായ ചേര്‍പ്പ് സ്വദേശി കെ.ഡി പ്രതാപന്റെയും ഭാര്യ ശ്രീനയുടെയും വീട്ടിലും ഗോഡൗണിലും ഇ.ഡി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇ.ഡി എത്തുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പുതന്നെ ഇതുസംബന്ധിച്ച വിവരം ചോരുകയും ഇ.ഡിക്ക് മുന്നിലൂടെ തന്നെ രേഖകളുമായി ഇവര്‍ സ്ഥലം വിടുകയുമാണുണ്ടായത്. ഇ.ഡിയുടെ റെയ്ഡ് എന്‍ഫോഴ്‌സ്‌മെന്റിനകത്ത്‌നിന്നുതന്നെ ചോര്‍ന്നുവെങ്കില്‍ തട്ടിപ്പ് സംഘത്തിന്റെ സ്വാധീനം എത്രമാത്രം വലുതാണെന്ന് വ്യക്തമാവുകയാണ്. ഹൈറിച്ച് കമ്പനി ഉടമകള്‍ക്ക് രാഷ്ട്രീയരംഗത്തും സിനിമാ രംഗത്തുമുള്ള പ്രമുഖര്‍ അടക്കം പല ഉന്നതരുമായും ബന്ധമുണ്ടെന്നാണ് വിവരം. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. ജി.എസ്.ടി വെട്ടിപ്പ് അടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിലാണ് നടപടി. മണിചെയിന്‍ മാര്‍ക്കറ്റിന്റെ പേരില്‍ മറ്റ് സംഘങ്ങളും സംസ്ഥാനത്ത് തട്ടിപ്പ് നടത്തുന്നുണ്ട്. ഇരട്ടിലാഭം പ്രതീക്ഷിച്ച് ആയിരക്കണക്കിന് ആളുകള്‍ തട്ടിപ്പുകളില്‍ അകപ്പെടുകയാണ്. നിക്ഷേപത്തിന്റെയും വായ്പയുടെയും പേരില്‍ സംസ്ഥാനത്ത് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ പെരുകുന്നതിനൊപ്പം തന്നെയാണ് മണിചെയിന്‍ തട്ടിപ്പും വര്‍ധിക്കുന്നത്. തട്ടിപ്പില്‍ അകപ്പെടാതിരിക്കാനുള്ള ജാഗ്രതയല്ലാതെ മറ്റ് മാര്‍ഗമൊന്നുമില്ല. വിദ്യാസമ്പന്നര്‍ പോലും തട്ടിപ്പുകളില്‍ പെടുന്നുവെന്നതാണ് വിരോധാഭാസം. സാമ്പത്തികതട്ടിപ്പുകേസുകളില്‍ പലപ്പോഴും പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നതിനാലാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്.