ക്ഷേമപെന്‍ഷന് വേണ്ടിയുള്ള നിയമപോരാട്ടങ്ങള്‍
കേരളത്തില്‍ ക്ഷേമപെന്‍ഷനുകള്‍ മുടങ്ങിയിട്ട് ആറുമാസത്തോളമായിരിക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്ത് നവകേരള സദസുകള്‍ നടത്തുന്ന സമയത്ത് ക്ഷേമപെന്‍ഷന്‍ നാലുമാസത്തോളമായി മുടങ്ങിക്കിടന്നിരുന്നു. ഒരുമാസത്തെ പെന്‍ഷന്‍ നല്‍കിയ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നത് മുഴുവന്‍ പെന്‍ഷന്‍ തുകയും ഉടന്‍ തന്നെ കൊടുത്തുതീര്‍ക്കുമെന്നാണ്. എന്നാല്‍ പെന്‍ഷന്റെ കാര്യത്തില്‍ കൈമലര്‍ത്തുന്ന സര്‍ക്കാരിനെയാണ് പിന്നീട് കണ്ടത്. ഈ സാഹചര്യത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ക്ഷേമപെന്‍ഷന്‍ ലഭ്യമാക്കുന്നതിന് കോടതിയുടെ ഇടപെല്‍ തന്നെ വേണ്ടിവരുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ആറുമാസം പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് കോഴിക്കോട്ട് ഭിന്നശേഷിക്കാരനായ വളയത്ത് ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തോടെ സംസ്ഥാന […]

കേരളത്തില്‍ ക്ഷേമപെന്‍ഷനുകള്‍ മുടങ്ങിയിട്ട് ആറുമാസത്തോളമായിരിക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്ത് നവകേരള സദസുകള്‍ നടത്തുന്ന സമയത്ത് ക്ഷേമപെന്‍ഷന്‍ നാലുമാസത്തോളമായി മുടങ്ങിക്കിടന്നിരുന്നു. ഒരുമാസത്തെ പെന്‍ഷന്‍ നല്‍കിയ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നത് മുഴുവന്‍ പെന്‍ഷന്‍ തുകയും ഉടന്‍ തന്നെ കൊടുത്തുതീര്‍ക്കുമെന്നാണ്. എന്നാല്‍ പെന്‍ഷന്റെ കാര്യത്തില്‍ കൈമലര്‍ത്തുന്ന സര്‍ക്കാരിനെയാണ് പിന്നീട് കണ്ടത്. ഈ സാഹചര്യത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ക്ഷേമപെന്‍ഷന്‍ ലഭ്യമാക്കുന്നതിന് കോടതിയുടെ ഇടപെല്‍ തന്നെ വേണ്ടിവരുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ആറുമാസം പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് കോഴിക്കോട്ട് ഭിന്നശേഷിക്കാരനായ വളയത്ത് ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തോടെ സംസ്ഥാന സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വിഷയമായി ക്ഷേമപെന്‍ഷന്‍ പ്രശ്നം ശക്തിപ്രാപിക്കുകയാണ്. ജോസഫിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ അഭിഭാഷകയായ എ.എ ഷിബി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സര്‍ക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ പെന്‍ഷന്‍ വിതരണത്തിനുള്ള 31.18 കോടി രൂപയടക്കം ദേശീയസുരക്ഷാ പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ഒക്‌ടോബറില്‍ 602.14 കോടി രൂപ സംസ്ഥാന സര്‍ക്കാറിന് കൈമാറിയിരുന്നതായാണ് ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നത്. ക്ഷേമപെന്‍ഷന്‍ നല്‍കാനെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ പെട്രോളിനും മദ്യത്തിനും സാമൂഹികസുരക്ഷാ സെസ് ഈടാക്കുന്നത്. എന്നിട്ടുപോലും ക്ഷേമപെന്‍ഷന്‍ വിതരണം നിലച്ചിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് പെന്‍ഷന്‍ നിയമപോരാട്ടത്തിലൂടെ നേടിയെടുക്കാന്‍ കോടതികളെ ആശ്രയിക്കേണ്ടിവരുന്നത്.
പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് മറിയക്കുട്ടി എന്ന വയോധിക നടത്തിയ ഭിക്ഷ യാചിക്കല്‍ സമരം സമൂഹ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വിവിധ ഇനങ്ങളിലായി കേരളത്തിന് ലഭിക്കാനുള്ള തുകയില്‍ 57,000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചുവെന്നും ക്ഷേമപെന്‍ഷന്‍ അടക്കമുള്ള പദ്ധതികള്‍ മുടങ്ങാന്‍ ഇത് കാരണമാണെന്നുമാണ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച കണക്കില്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ കള്ളക്കണക്ക് അവതരിപ്പിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു.
കേന്ദ്രത്തില്‍ നിന്നുള്ള വിഹിതം കിട്ടാനുണ്ടെന്ന കാരണത്താല്‍ ക്ഷേമപെന്‍ഷനുകള്‍ മാസങ്ങളോളം മുടക്കുന്നത് ക്രൂരത തന്നെയാണ്. ക്ഷേമ പെന്‍ഷനുകളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന നിരവധിപേര്‍ കേരളത്തിലുണ്ട്. അവശരും രോഗികളുമായ വയോധികര്‍ അടക്കമുള്ളവര്‍ക്ക് മരുന്നുവാങ്ങാന്‍ പെന്‍ഷന്‍ തുകകള്‍ ഉപകരിച്ചിരുന്നു. അതുപോലും നിഷേധിക്കപ്പെടുന്ന സ്ഥിതി ഒരിക്കലും ഉണ്ടാകരുത്.