ഹജ്ജ് യാത്രികരെ കൊള്ളയടിക്കുന്ന നയം തിരുത്തണം

കോഴിക്കോട് ജില്ലയിലെ കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള ഹജ്ജ് യാത്ര വിശ്വാസികള്‍ക്ക് കനത്ത സാമ്പത്തിക ഭാരമുണ്ടാക്കുകയാണെന്ന ആക്ഷേപം ശക്തിപ്പെടുകയാണ്. വിമാനടിക്കറ്റ് നിരക്ക് യാതൊരു തത്വദീക്ഷയുമില്ലാതെ ഉയര്‍ത്തിയതാണ് ഹജ്ജ് യാത്രയെ പ്രതിസന്ധിയിലാക്കുന്നത്. കഴിഞ്ഞ വര്‍ഷം ടിക്കറ്റ് നിരക്ക് 1,20,490 രൂപയായിരുന്നുവെങ്കില്‍ ഇക്കുറി രണ്ട് ലക്ഷം രൂപയോളം വരുന്നത് വിശ്വാസികളെ വല്ലാതെ ആശങ്കപ്പെടുത്തുകയാണ്. കുടുംബസമേതം ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകുന്നവരെ സംബന്ധിച്ചിടത്തോളം ഇത് കടുത്ത സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകും. യാത്രക്കാരുടെ എണ്ണക്കൂടുതല്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യയിലെ ആദ്യത്തെ പത്തിലാണ് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സ്ഥാനം. കേരളത്തില്‍ […]

കോഴിക്കോട് ജില്ലയിലെ കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള ഹജ്ജ് യാത്ര വിശ്വാസികള്‍ക്ക് കനത്ത സാമ്പത്തിക ഭാരമുണ്ടാക്കുകയാണെന്ന ആക്ഷേപം ശക്തിപ്പെടുകയാണ്. വിമാനടിക്കറ്റ് നിരക്ക് യാതൊരു തത്വദീക്ഷയുമില്ലാതെ ഉയര്‍ത്തിയതാണ് ഹജ്ജ് യാത്രയെ പ്രതിസന്ധിയിലാക്കുന്നത്. കഴിഞ്ഞ വര്‍ഷം ടിക്കറ്റ് നിരക്ക് 1,20,490 രൂപയായിരുന്നുവെങ്കില്‍ ഇക്കുറി രണ്ട് ലക്ഷം രൂപയോളം വരുന്നത് വിശ്വാസികളെ വല്ലാതെ ആശങ്കപ്പെടുത്തുകയാണ്. കുടുംബസമേതം ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകുന്നവരെ സംബന്ധിച്ചിടത്തോളം ഇത് കടുത്ത സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകും. യാത്രക്കാരുടെ എണ്ണക്കൂടുതല്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യയിലെ ആദ്യത്തെ പത്തിലാണ് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സ്ഥാനം. കേരളത്തില്‍ നിന്ന് ഹജ്ജിന് പോകുന്നവരില്‍ ഭൂരിഭാഗവും മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണ്. അവര്‍ കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് തീര്‍ത്ഥാടനത്തിന് പോകുന്നത്. ഈ അവസരം മുതലെടുത്താണ് വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിരിക്കുന്നത്. രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലൊന്നും ഈവിധം ടിക്കറ്റ് നിരക്ക് കൂട്ടിയിട്ടില്ല. കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാത്രം ഇത്രയും ഉയര്‍ന്ന നിരക്ക് വാങ്ങുന്നത് എന്തടിസ്ഥാനത്തിലാണെന്നാണ് വിശ്വാസികള്‍ ചോദിക്കുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്ന വിമാനക്കമ്പനിയെ തിരഞ്ഞെടുത്തതില്‍ പുനഃപരിശോധന ആവശ്യപ്പെട്ട് എം.പി അബ്ദുസമദ് സമദാനി എം.പി കേന്ദ്ര ന്യൂനപക്ഷ-ഹജ്ജ് കാര്യമന്ത്രിക്ക് നിവേദനം നല്‍കിക്കഴിഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയും ഹജ്ജ് വെല്‍ഫയര്‍ അസോസിയേഷനും മറ്റ് മതസംഘനകളും ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയോഗം ചേര്‍ന്ന് ഈ പ്രശ്‌നം അടിയന്തിരമായി ചര്‍ച്ച ചെയ്യണമെന്നാണ് വിശ്വാസികള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. ഹജ്ജിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനും സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടില്ലാതെ ഹജ്ജിന് പോകുന്നതിനും തീര്‍ത്ഥാടനത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനുമായി വര്‍ഷത്തില്‍ മൂന്നുതവണയെങ്കിലും കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം ചേരേണ്ടതുണ്ട്. എന്നാല്‍ 2022ന് ശേഷം ഹജ്ജ് കമ്മിറ്റിയോഗം ചേര്‍ന്നിട്ടില്ല. ഈ സാഹചര്യത്തില്‍ ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും വേദിയില്ലാത്ത സ്ഥിതിയാണുള്ളത്. ലോകമാകമാനമുള്ള മുസ്ലിം ജനവിഭാഗത്തിന്റെ പുണ്യതീര്‍ത്ഥാടനമായ ഹജ്ജില്‍ പങ്കെടുക്കാന്‍ പോകുന്നവരുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് പരിഹരിക്കേണ്ടത് കേന്ദ്ര-സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ഉത്തരവാദിത്വമാണ്. ഹജ്ജ് യാത്രികര്‍ക്ക് മേല്‍ അമിതനിരക്ക് അടിച്ചേല്‍പ്പിക്കുന്ന വിമാനക്കമ്പനികളുടെ നയം തിരുത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര ഇടപെടല്‍ അനിവാര്യമാണ്.

Related Articles
Next Story
Share it