പൈവളിഗെ പൊലീസ് സ്റ്റേഷന്‍ വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കണം
കാസര്‍കോട് ജില്ലയില്‍ ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന പൊലീസ് സ്റ്റേഷന്‍ പരിധികളിലൊന്ന് മഞ്ചേശ്വരമാണ്. കഞ്ചാവ്-മയക്കുമരുന്ന് വില്‍പ്പന, തട്ടിക്കൊണ്ടുപോകല്‍, തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തല്‍, മറ്റ് കൊലപാതകങ്ങള്‍, വധശ്രമങ്ങള്‍, ഗുണ്ടാ അക്രമണങ്ങള്‍ തുടങ്ങി നിരവധി കുറ്റകൃത്യങ്ങള്‍ ഈ പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ അരങ്ങേറുന്നു. ഇതിന് പുറമെ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ സംഭവിക്കുന്നതും മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ്. ഒരുമാസം ചുരുങ്ങിയത് നൂറ് കേസുകളെങ്കിലും ഈ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. പൊലീസുകാര്‍ ജോലിഭാരം കൊണ്ട് വീര്‍പ്പുമുട്ടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ പൈവളിഗെയില്‍ ഒരു പൊലീസ് […]

കാസര്‍കോട് ജില്ലയില്‍ ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന പൊലീസ് സ്റ്റേഷന്‍ പരിധികളിലൊന്ന് മഞ്ചേശ്വരമാണ്. കഞ്ചാവ്-മയക്കുമരുന്ന് വില്‍പ്പന, തട്ടിക്കൊണ്ടുപോകല്‍, തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തല്‍, മറ്റ് കൊലപാതകങ്ങള്‍, വധശ്രമങ്ങള്‍, ഗുണ്ടാ അക്രമണങ്ങള്‍ തുടങ്ങി നിരവധി കുറ്റകൃത്യങ്ങള്‍ ഈ പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ അരങ്ങേറുന്നു. ഇതിന് പുറമെ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ സംഭവിക്കുന്നതും മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ്. ഒരുമാസം ചുരുങ്ങിയത് നൂറ് കേസുകളെങ്കിലും ഈ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. പൊലീസുകാര്‍ ജോലിഭാരം കൊണ്ട് വീര്‍പ്പുമുട്ടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ പൈവളിഗെയില്‍ ഒരു പൊലീസ് സ്റ്റേഷന്‍ വരുന്നതായുള്ള വിവരം നിയമപാലകര്‍ക്കും സമാധാനജീവിതം ആഗ്രഹിക്കുന്ന പൊതുജനങ്ങള്‍ക്കും ഏറെ പ്രതീക്ഷ നല്‍കുകയാണ്. ബായിക്കട്ട പള്ളം കേന്ദ്രമായിട്ടാണ് പൈവളിഗെ പൊലീസ് സ്റ്റേഷന്‍ നിര്‍മിക്കുന്നത്. ഇതിനായി 30 സെന്റ് സ്ഥലം കണ്ടുവെച്ചതായാണ് അറിയാന്‍ കഴിഞ്ഞത്. ഇത് കൈമാറുന്നതിനുള്ള കടലാസ് ജോലികള്‍ പുരോഗമിക്കുകയാണ്. പൈവളിഗെയില്‍ കൊലപാതകമോ മറ്റ് കുറ്റകൃത്യങ്ങളോ നടന്നാല്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ നിന്ന് പൊലീസിന് ഇവിടെയെത്താന്‍ കിലോ മീറ്ററുകള്‍ സഞ്ചരിക്കേണ്ട സ്ഥിതിയാണുള്ളത്. ഇതിനിടയില്‍ റെയില്‍വെ ഗേറ്റടച്ചാല്‍ ട്രെയിന്‍ കടന്നുപോകുന്നത് വരെ പൊലീസിന് സംഭവസ്ഥലത്തെത്താന്‍ പിന്നെയും കാത്തുനില്‍ക്കേണ്ടിവരുന്നു. റെയില്‍വെയുടെ രണ്ട് ലെവല്‍ക്രോസുകള്‍ക്കിടയിലാണ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. ഒന്ന് ഹൊസങ്കടിയിലാണുള്ളത്. മറ്റൊന്ന് വടക്കുഭാഗത്ത് റെയില്‍വെ സ്റ്റേഷന് സമീപത്താണ്. ദിവസവും പല തവണ ലെവല്‍ക്രോസുകള്‍ അടച്ചിടേണ്ടിവരുന്നു. ഗുരുതരസ്വഭാവമുള്ള കുറ്റകൃത്യം നടക്കുന്ന സ്ഥലത്ത് പൊലീസിന് എത്താന്‍ തടസമുണ്ടാവുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്. ക്രമസമാധാനസംരക്ഷണത്തെ തന്നെ ഇത്തരം തടസങ്ങള്‍ പ്രതികൂലമായി ബാധിക്കുന്നു. പൈവളിഗെയില്‍ പൊലീസ് സ്റ്റേഷന്‍ വന്നാല്‍ ഇതുസംബന്ധിച്ച ബുദ്ധിമുട്ടുകളും പരിഹരിക്കപ്പെടും. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ തീരദേശത്തോട് ചേര്‍ന്ന് എത്രയോ പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് മഞ്ചേശ്വരത്ത് പൊലീസ് സ്റ്റേഷന്‍ നിലവില്‍ വന്നത്. അഞ്ച് പഞ്ചായത്തുകളും 27 വില്ലേജുകളുമാണ് ഈ പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ളത്. ഇത്രയും പഞ്ചായത്തുകള്‍ മറ്റൊരു പൊലീസ് സ്റ്റേഷന്റെയും പരിധിയില്‍ വരുന്നില്ല. 35 കിലോ മീറ്റര്‍ പരിധിയുള്ള മറ്റൊരു സ്റ്റേഷന്‍ കേരളത്തില്‍ വേറെയുണ്ടോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. കര്‍ണാടകയുമായി അതിര്‍ത്തിപങ്കിടുന്ന 15 ഓളം റോഡുകള്‍ മഞ്ചേശ്വരം സ്റ്റേഷന്‍ പരിധിയിലുണ്ട്. അതുകൊണ്ട് തന്നെ ക്രമസമാധാനം കൂടുതല്‍ ഫലപ്രദമാക്കാനും കുറ്റകൃത്യങ്ങള്‍ പരമാവധി കുറച്ചുകൊണ്ടുവരാനും പൈവളിഗെയില്‍ ഒരു പൊലീസ് സ്റ്റേഷന്‍ അനിവാര്യം തന്നെയാണ്. അത് എത്രയും വേഗം യാഥാര്‍ഥ്യമാകേണ്ടതുണ്ട്. സാങ്കേതികക്കുരുക്കില്‍പെട്ടും മറ്റും വൈകാതിരിക്കാനുള്ള ശ്രദ്ധയും അധികൃതര്‍ പുലര്‍ത്തണം.