മാലിന്യമുക്ത കേരളം പദ്ധതിയിലെ പാളിച്ചകള്‍
കേരളത്തെ മാലിന്യത്തില്‍ നിന്നും മോചിപ്പിക്കുന്നതിന് വേണ്ടി ആവിഷ്‌ക്കരിച്ച മാലിന്യമുക്ത കേരളം പദ്ധതി ഇപ്പോഴും പൂര്‍ണ്ണമായ ഉദ്ദേശലക്ഷ്യം കൈവരിച്ചിട്ടില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. കേരളത്തിലെ എല്ലാ ജില്ലകളെയും ഘട്ടംഘട്ടമായി മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചത്. മാലിന്യമുക്തം നവകേരളം എന്ന പ്രഖ്യാപനത്തോടെ ഈ പദ്ധതി മൂന്നാംഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്.വാര്‍ഡ് തലങ്ങളില്‍ മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനുള്ള ഉത്തരവാദിത്വം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. മുമ്പ് ഈ പദ്ധതി പ്രകാരം ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും മാലിന്യപ്രശ്‌നം ഇന്നും ജനജീവിതത്തിന് കടുത്ത ഭീഷണിയായി നിലനില്‍ക്കുകയാണ്. വീടുകളും പരിസരങ്ങളും മാത്രമല്ല […]

കേരളത്തെ മാലിന്യത്തില്‍ നിന്നും മോചിപ്പിക്കുന്നതിന് വേണ്ടി ആവിഷ്‌ക്കരിച്ച മാലിന്യമുക്ത കേരളം പദ്ധതി ഇപ്പോഴും പൂര്‍ണ്ണമായ ഉദ്ദേശലക്ഷ്യം കൈവരിച്ചിട്ടില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. കേരളത്തിലെ എല്ലാ ജില്ലകളെയും ഘട്ടംഘട്ടമായി മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചത്. മാലിന്യമുക്തം നവകേരളം എന്ന പ്രഖ്യാപനത്തോടെ ഈ പദ്ധതി മൂന്നാംഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്.
വാര്‍ഡ് തലങ്ങളില്‍ മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനുള്ള ഉത്തരവാദിത്വം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. മുമ്പ് ഈ പദ്ധതി പ്രകാരം ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും മാലിന്യപ്രശ്‌നം ഇന്നും ജനജീവിതത്തിന് കടുത്ത ഭീഷണിയായി നിലനില്‍ക്കുകയാണ്. വീടുകളും പരിസരങ്ങളും മാത്രമല്ല പൊതു സ്ഥലങ്ങളും മാലിന്യമുക്തമായാല്‍ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. പുഴകള്‍ അടക്കമുള്ള ജലാശയങ്ങളും മാലിന്യമുക്തമാകണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നവര്‍ പോലും മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളിലേക്ക് വലിച്ചെറിയുകയാണ് ചെയ്യുന്നത്. വിവാഹസല്‍ക്കാരത്തിനും മറ്റ് ചടങ്ങുകള്‍ക്കും ഉപയോഗിച്ച ഭക്ഷണങ്ങളുടെ അവശിഷ്ടങ്ങള്‍ പൊതുസ്ഥലങ്ങളിലേക്ക് വലിച്ചെറിയുന്ന ശീലം മലയാളികള്‍ ഉപേക്ഷിച്ചിട്ടില്ല.
അറവുമൃഗങ്ങളുടെ അവശിഷ്ടങ്ങളും വ്യാപകമായി പൊതുസ്ഥലങ്ങളിലും പുഴകളിലും ഒക്കെ നിക്ഷേപിക്കുകയാണ്. രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ കുത്തിനിറച്ച് കൊണ്ടുവരുന്ന മാലിന്യങ്ങള്‍ ഇരുളിന്റെ മറവില്‍ ജനവാസകേന്ദ്രങ്ങളില്‍ തള്ളി തിരിച്ചുപോവുകയാണ് ചെയ്യുന്നത്. കാസര്‍കോട് ജില്ലയിലും ഇത്തരത്തിലുള്ള മാലിന്യനിക്ഷേപം വ്യാപകമാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും മലയോരപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും മാലിന്യം തള്ളുന്നതിന് യാതൊരു കുറവുമില്ല. ദേശീയപാതയുടെയും മറ്റ് റോഡുകളുടെയും വികസനം കൊണ്ട് മാത്രം നാട് പുരോഗതി കൈവരിക്കുകയില്ല.
പൊതുസ്ഥലങ്ങളും വീട്ടുപരിസരങ്ങളും ജലാശയങ്ങളും ശുചീകരിച്ചാല്‍ മാത്രമേ പൊതു ആരോഗ്യരംഗം മെച്ചപ്പെടുകയുള്ളൂ. ആരോഗ്യമുള്ള ജനത തന്നെയാണ് നാടിന്റെ പ്രധാനസമ്പത്ത്. മാലിന്യങ്ങള്‍ വാര്‍ത്തെടുക്കുന്നത് അനാരോഗ്യവും രോഗവും മൂലം തളരുന്ന ജനതയെയാണ്. അതുകൊണ്ട് മാലിന്യമുക്തമായ പ്രദേശങ്ങളില്‍ മാത്രമേ വികസനത്തിന്റെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ.
മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ സംസ്ഥാനത്തെ പല ജില്ലകളിലുമില്ല. കാസര്‍കോട് ജില്ലയിലും മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണം ഫലപ്രദമാകുന്നില്ല. കേരളത്തെ സമ്പൂര്‍ണ്ണമായും മാലിന്യവിമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് അനിവാര്യം തന്നെയാണ്.