കൃഷിനാശം നേരിട്ടവര്‍ക്കുള്ള ധന സഹായവും മുടങ്ങുമ്പോള്‍

കാസര്‍കോട് ജില്ലയില്‍ കൃഷിനാശം നേരിട്ടവര്‍ക്കുള്ള ധനസഹായം മുടങ്ങുകയാണെന്ന ആക്ഷേപം ശക്തമാകുകയാണ്. പ്രകൃതി ക്ഷോഭം മൂലവും വന്യമൃഗശല്യം കാരണവും ഏറ്റവും കൂടുതല്‍ കൃഷിനാശം സംഭവിച്ചത് മലയോരത്തെ കര്‍ഷകരാണ്. ഇവര്‍ക്ക് കഴിഞ്ഞ ഒന്നര വര്‍ഷമായി ധനസഹായം ലഭിച്ചിട്ടില്ല. കാസര്‍കോട് ജില്ലയില്‍ വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, പനത്തടി, ബളാല്‍, കള്ളാര്‍ പഞ്ചായത്തുകളിലെ പല ഭാഗങ്ങളിലും വലിയ തോതിലാണ് കൃഷിനാശം നേരിട്ടത്. പേമാരിയിലും കൊടുങ്കാറ്റിലും മാത്രമല്ല കാട്ടാനകളും കാട്ടുപന്നികളും അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം കാരണവും വലിയ തോതിലുള്ള കൃഷിനാശം സംഭവിക്കുകയാണ്. എന്നാല്‍ […]

കാസര്‍കോട് ജില്ലയില്‍ കൃഷിനാശം നേരിട്ടവര്‍ക്കുള്ള ധനസഹായം മുടങ്ങുകയാണെന്ന ആക്ഷേപം ശക്തമാകുകയാണ്. പ്രകൃതി ക്ഷോഭം മൂലവും വന്യമൃഗശല്യം കാരണവും ഏറ്റവും കൂടുതല്‍ കൃഷിനാശം സംഭവിച്ചത് മലയോരത്തെ കര്‍ഷകരാണ്. ഇവര്‍ക്ക് കഴിഞ്ഞ ഒന്നര വര്‍ഷമായി ധനസഹായം ലഭിച്ചിട്ടില്ല. കാസര്‍കോട് ജില്ലയില്‍ വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, പനത്തടി, ബളാല്‍, കള്ളാര്‍ പഞ്ചായത്തുകളിലെ പല ഭാഗങ്ങളിലും വലിയ തോതിലാണ് കൃഷിനാശം നേരിട്ടത്. പേമാരിയിലും കൊടുങ്കാറ്റിലും മാത്രമല്ല കാട്ടാനകളും കാട്ടുപന്നികളും അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം കാരണവും വലിയ തോതിലുള്ള കൃഷിനാശം സംഭവിക്കുകയാണ്. എന്നാല്‍ നഷ്ടപരിഹാരം കിട്ടാത്തതുകാരണം കര്‍ഷകര്‍ കൂടുതല്‍ ദുരിതത്തില്‍ കഴിയുകയാണ്. കൃഷിനാശമുണ്ടായാല്‍ കര്‍ഷകര്‍ ഇക്കാര്യം ആദ്യം ജനപ്രതിനിധികളെയാണ് അറിയിക്കാറുള്ളത്. ജനപ്രതിനിധികള്‍ കൃഷി ഓഫീസുകളില്‍ വിവരം നല്‍കുന്നു. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ കൃഷിനാശം സംഭവിച്ച സ്ഥലങ്ങളില്‍ എത്തി പരിശോധന നടത്തുകയും റിപ്പോര്‍ട്ട് കൃത്യമായി നല്‍കുകയും ചെയ്യാറുണ്ട്. എന്നാല്‍ നഷ്ടപരിഹാരത്തുക ലഭിക്കാന്‍ ഏറെ കാലതാമസം നേരിടേണ്ടിവരുന്നു. തുക ലഭിക്കാത്തവരുടെ എണ്ണവും ഏറെയാണ്. കാര്‍ഷിക വിളകള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കണമെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം. ആനുകൂല്യങ്ങള്‍ എളുപ്പത്തില്‍ ലഭിക്കണമെങ്കില്‍ ഇത് ആവശ്യമാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്‍ഷൂറന്‍സ് ഇല്ലാത്ത കൃഷിനാശങ്ങള്‍ പ്രകൃതിക്ഷോഭത്തിന്റെ പട്ടികയിലാണ് ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ പലപ്പോഴും സഹായം ലഭിക്കുന്നില്ലെന്ന പരാതികള്‍ മാത്രം ബാക്കിയാകുകയാണ്. വന്യമൃഗങ്ങളുടെ ആക്രമണം മൂലം കൃഷി നശിച്ചാല്‍ വനംവകുപ്പ് മുഖേനയും കര്‍ഷകര്‍ ധനസഹായത്തിനായി അപേക്ഷകള്‍ നല്‍കാറുണ്ട്. എന്നാല്‍ പല കര്‍ഷകര്‍ക്കും സഹായം കിട്ടുന്നില്ലെന്നതാണ് വാസ്തവം. മലയോരത്ത് പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്യുന്നവര്‍ ഏറെയുണ്ട്. വന്യമൃഗങ്ങളുടെ ശല്യം കാരണം ഇവര്‍ക്ക് കൃഷിനാശമുണ്ടായാല്‍ അത് താങ്ങാനാകാത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. സ്വകാര്യ വ്യക്തിയുടെ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തതുമൂലം നഷ്ടം വന്നാലും വരുമാനത്തിന്റെ ഒരു വിഹിതം സ്വകാര്യവ്യക്തിക്ക് നല്‍കണം. ഇതാകട്ടെ വലിയ കടബാധ്യതയ്ക്കും കാരണമാകുന്നു. നഷ്ടപരിഹാരം ലഭിച്ചാല്‍ കര്‍ഷകര്‍ക്ക് അത് കുറച്ചെങ്കിലും ആശ്വാസമാകും. അതുകൂടി ലഭിക്കാത്തസ്ഥിതിക്ക് മടുത്ത് കൃഷി തന്നെ ഉപേക്ഷിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. മലയോരപ്രദേശങ്ങളില്‍ ഏക്കര്‍ കണക്കിന് കപ്പകൃഷിയാണ് കാട്ടുപന്നികള്‍ നശിപ്പിക്കുന്നത്. ഇതുകാരണം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുന്നു. കര്‍ഷകര്‍ക്കുള്ള ധനസഹായം അടിയന്തിരമായി വിതരണം ചെയ്യാന്‍ നടപടി വേണം.

Related Articles
Next Story
Share it