വൈദ്യുതിചട്ടം ഭേദഗതി ഉയര്‍ത്തുന്ന ആശങ്കകള്‍

കേന്ദ്ര ഊര്‍ജമന്ത്രാലയം വൈദ്യുതിചട്ടത്തില്‍ വരുത്തിയ ഭേദഗതി ഉയര്‍ത്തുന്ന ആശങ്കകള്‍ വളരെ വലുതാണ്. വൈദ്യുത വിതരണ ഏജന്‍സികളുടെ ചെലവിനനുസരിച്ച് നിരക്ക് നിര്‍ണയിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്ര ഊര്‍ജ മന്ത്രാലയം വൈദ്യുതി ചട്ടത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. ഇത് വൈദ്യുതി നിരക്ക് ഉയരാന്‍ ഇടവരുത്തുമെന്നതിനാല്‍ സാധാരണക്കാരായ വൈദ്യുതി ഉപഭോക്താക്കള്‍ ആകുലതയിലാണ്. ഏജന്‍സികളുടെ എല്ലാ ചെലവും കണ്ടെത്തുന്ന വിധത്തില്‍ നിരക്ക് നിര്‍ണയിക്കേണ്ടിവരുന്നതോടെ വൈദ്യുതിനിരക്ക് ഇനിയും വര്‍ധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതാത് വര്‍ഷം വൈദ്യുതി ബോര്‍ഡിന് ആവശ്യമുള്ള വരുമാനത്തിന് പുറമെ ഏഴുവര്‍ഷം കൊണ്ട് 7000 കോടി […]

കേന്ദ്ര ഊര്‍ജമന്ത്രാലയം വൈദ്യുതിചട്ടത്തില്‍ വരുത്തിയ ഭേദഗതി ഉയര്‍ത്തുന്ന ആശങ്കകള്‍ വളരെ വലുതാണ്. വൈദ്യുത വിതരണ ഏജന്‍സികളുടെ ചെലവിനനുസരിച്ച് നിരക്ക് നിര്‍ണയിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്ര ഊര്‍ജ മന്ത്രാലയം വൈദ്യുതി ചട്ടത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. ഇത് വൈദ്യുതി നിരക്ക് ഉയരാന്‍ ഇടവരുത്തുമെന്നതിനാല്‍ സാധാരണക്കാരായ വൈദ്യുതി ഉപഭോക്താക്കള്‍ ആകുലതയിലാണ്. ഏജന്‍സികളുടെ എല്ലാ ചെലവും കണ്ടെത്തുന്ന വിധത്തില്‍ നിരക്ക് നിര്‍ണയിക്കേണ്ടിവരുന്നതോടെ വൈദ്യുതിനിരക്ക് ഇനിയും വര്‍ധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതാത് വര്‍ഷം വൈദ്യുതി ബോര്‍ഡിന് ആവശ്യമുള്ള വരുമാനത്തിന് പുറമെ ഏഴുവര്‍ഷം കൊണ്ട് 7000 കോടി കുടിശികയും വൈദ്യുതി നിരക്കില്‍ നിന്ന് നിര്‍ബന്ധമായി ഈടാക്കേണ്ടിവരുന്നതും നിരക്ക് കൂടാന്‍ ഇടവരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ഭരണഘടനയിലെ സമവര്‍ത്തിപട്ടികയിലാണ് വൈദ്യുതി ഉള്‍പ്പെട്ടിരിക്കുന്നത്. ഈ പട്ടികയിലുള്ള വിഷയങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമനിര്‍മ്മാണത്തിന് അധികാരമുണ്ടെന്ന പഴുത് ഉപയോഗിച്ചാണ് വൈദ്യുതിചട്ടം ഭേദഗതി ചെയ്തിരിക്കുന്നത്. കെ.എസ്.ഇ.ബി പോലുള്ള വൈദ്യുതിവിതരണ ഏജന്‍സികള്‍ക്ക് അതാത് വര്‍ഷം എത്ര വരുമാനം വേണമെന്ന് റെഗുലേറ്ററി കമ്മീഷന്‍ നിശ്ചയിക്കുന്ന വ്യവസ്ഥയാണ് നിലവിലുള്ളത്. ഇതും വൈദ്യുതിനിരക്കിലൂടെ കണക്കാക്കുന്ന വരുമാനവും തമ്മില്‍ അന്തരം പാടില്ലെന്നാണ് പുതിയ ചട്ടത്തില്‍ പറയുന്നത്. ഇതുപ്രകാരം കമ്മീഷന്‍ അംഗീകരിക്കുന്ന വരുമാനം മുഴുവന്‍ നിരക്കിലൂടെ പിരിച്ചെടുക്കാന്‍ ചട്ടം ഭേദഗതിയിലൂടെ അധികാരം നല്‍കുന്നു. പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന സാഹചര്യങ്ങളില്‍ മാത്രമേ ഇക്കാര്യത്തില്‍ ഇളവുണ്ടാവുകയുള്ളൂ. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ പോലും അന്തരം മൂന്നുശതമാനത്തില്‍ അധികമാകാന്‍ പാടില്ല. വിടവ് വരുന്ന തുകയുടെ പലിശയും നിരക്കിലൂടെ ഈടാക്കണമെന്ന നിര്‍ദ്ദേശം വൈദ്യുതി ഉപഭോക്താക്കള്‍ക്ക് അധികബാധ്യതയുണ്ടാക്കുമെന്ന് ഉറപ്പാണ്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ നിരക്ക് കൂട്ടുന്നതില്‍ കമ്മീഷന്‍ പൊതുവെ നിയന്ത്രണം പാലിക്കാറുണ്ട്. പുതിയ ചട്ടം വന്നതോടെ ഇക്കാര്യത്തിലുള്ള നിയന്ത്രണം ഇല്ലാതാകും. നിരക്ക് എത്ര വേണമെങ്കിലും വര്‍ധിപ്പിക്കാനാകുമെന്നതാണ് വസ്തുത. ഇതുവരെ അംഗീകരിച്ച വരുമാനത്തില്‍ ബാക്കിനില്‍ക്കുന്നത് അടുത്ത ഏഴുവര്‍ഷം കൊണ്ട് നിരക്ക് വര്‍ധനവിലൂടെ പിരിച്ചെടുക്കാനാണ് ചട്ടം വ്യവസ്ഥ ചെയ്യുന്നത്. കേരളത്തില്‍ കെ.എസ്.ഇ.ബിക്ക് കമ്മീഷന്‍ നിശ്ചയിച്ച പ്രകാരം വരുമാനമായി വരേണ്ടതില്‍ ഇനി 7000 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. ഏഴുവര്‍ഷം കൊണ്ട് തുല്യ ഗഡുക്കളായി പിരിച്ചെടുക്കണമെന്നതിനാല്‍ സംസ്ഥാനത്തും വൈദ്യുതി നിരക്ക് വീണ്ടും കൂട്ടേണ്ടിവരും. അടുത്തിടെയാണ് കേരളത്തില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്. ഇതുകാരണം ഉപഭോക്താക്കള്‍ വലിയ സാമ്പത്തികബാധ്യതയിലാണ്. വീണ്ടുമൊരു നിരക്ക് വര്‍ധന ഉപഭോക്താക്കള്‍ക്ക് താങ്ങാനാവില്ല. വീട്ടാവശ്യങ്ങള്‍ക്കും കാര്‍ഷികാവശ്യങ്ങള്‍ക്കും വൈദ്യുതി ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലയക്കയറ്റത്തില്‍ പൊറുതിമുട്ടിയാണ് പാവപ്പെട്ട കുടുംബങ്ങളും ഇടത്തരം കുടുംബങ്ങളും കഴിയുന്നത്. അതിനിടയില്‍ വൈദ്യുതി നിരക്ക് അടിക്കടി കൂടിക്കൊണ്ടിരിക്കുന്നത് അവര്‍ക്ക് താങ്ങാനാകാത്ത ആഘാതമാണ്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ പുനര്‍ വിചിന്തനം നടത്തണം.

Related Articles
Next Story
Share it