പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ജീവിതം വഴിമുട്ടുമ്പോള്‍
കാസര്‍കോട് ജില്ലയില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടുന്ന അവസ്ഥയിലാണുള്ളത്. രാത്രി കാലങ്ങളില്‍ മറുനാടുകളില്‍ നിന്നും വലിയ യന്ത്രവല്‍കൃത ബോട്ടുകള്‍ ജില്ലയിലെ തീരങ്ങളിലെത്തി വന്‍തോതില്‍ നടത്തുന്ന മീന്‍പിടിത്തമാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. വലിയ പ്രകാശം വിതറിയാണ് രാത്രിയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ബോട്ടുകള്‍ മീന്‍പിടിത്തം നടത്തുന്നത്. നാടന്‍ വള്ളങ്ങളില്‍ പോകുന്നവര്‍ക്ക് ആവശ്യത്തിന് മത്സ്യം ലഭ്യമാകാത്ത സാഹചര്യമാണ് ഇതുകാരണം ഉണ്ടായിരിക്കുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും കാസര്‍കോട് ജില്ലയിലെ തീരങ്ങളിലെത്തി നടത്തുന്ന മത്സ്യബന്ധനം നിരോധിക്കപ്പെട്ടതാണ്. എന്നാല്‍ നിരോധനത്തിന് പുല്ലുവില പോലും […]

കാസര്‍കോട് ജില്ലയില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടുന്ന അവസ്ഥയിലാണുള്ളത്. രാത്രി കാലങ്ങളില്‍ മറുനാടുകളില്‍ നിന്നും വലിയ യന്ത്രവല്‍കൃത ബോട്ടുകള്‍ ജില്ലയിലെ തീരങ്ങളിലെത്തി വന്‍തോതില്‍ നടത്തുന്ന മീന്‍പിടിത്തമാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. വലിയ പ്രകാശം വിതറിയാണ് രാത്രിയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ബോട്ടുകള്‍ മീന്‍പിടിത്തം നടത്തുന്നത്. നാടന്‍ വള്ളങ്ങളില്‍ പോകുന്നവര്‍ക്ക് ആവശ്യത്തിന് മത്സ്യം ലഭ്യമാകാത്ത സാഹചര്യമാണ് ഇതുകാരണം ഉണ്ടായിരിക്കുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും കാസര്‍കോട് ജില്ലയിലെ തീരങ്ങളിലെത്തി നടത്തുന്ന മത്സ്യബന്ധനം നിരോധിക്കപ്പെട്ടതാണ്. എന്നാല്‍ നിരോധനത്തിന് പുല്ലുവില പോലും കല്‍പ്പിക്കാതെയാണ് മീന്‍പിടിത്തം നടത്തുന്നത്. തികച്ചും അശാസ്ത്രീയമായ രീതിയിലാണ് ഇത്തരം ബോട്ടുകളിലെ മീന്‍പിടിത്തം. തീരത്തുനിന്ന് 22 കിലോമീറ്റര്‍ (12 നോട്ടിക്കല്‍ മൈല്‍) പുറംകടലിലാണ് യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് ഉപകരണങ്ങള്‍ ഉപയോഗിച്ച് മീന്‍ പിടിത്തത്തിന് അനുമതി നല്‍കിയിട്ടുള്ളത്. മറുനാടന്‍ ബോട്ടുകളില്‍ വരുന്നവര്‍ തീരത്തുനിന്ന് 12 മുതല്‍ 15 കിലോമീറ്റര്‍ ദൂരത്ത് മത്സ്യബന്ധനം നടത്തുകയാണ് ചെയ്യുന്നത്. അനിയന്ത്രിതമായ ഈ മീന്‍പിടിത്തം മത്സ്യസമ്പത്തിന് തന്നെ ദോഷകരമായിത്തീരുകയാണ്. ദിവസവുമുള്ള അശാസ്ത്രീയമായ മത്സ്യബന്ധനം കാരണം മത്സ്യക്കൂട്ടങ്ങള്‍ തീരക്കടലില്‍ നിന്ന് പുറംകടലിലേക്ക് പോകുകയാണ്. ഒരുതവണ മാത്രം 10 മുതല്‍ 15 ടണ്‍വരെ മത്സ്യം മറുനാട്ടുകാര്‍ പിടികൂടി കൊണ്ടുപോകുന്നതായി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ചെളിയില്‍ പുതഞ്ഞുകിടക്കുന്നതടക്കമുള്ള എല്ലാതരം മത്സ്യങ്ങളെയും മീന്‍മുട്ടകളെയും വരെ ഇവര്‍ വലയിലാക്കുന്നുണ്ട്. ഇതാണ് മത്സ്യക്ഷാമം രൂക്ഷമാകാന്‍ ഇടവരുത്തുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ബോട്ടുകളിലുള്ളവര്‍ ഉയര്‍ന്ന വോള്‍ട്ടേജില്‍ പ്രകാശിക്കുന്ന വൈദ്യുത വിളക്കുകളുടെ സഹായത്തോടെയാണ് കടലില്‍ നിന്നും മത്സ്യസമ്പത്ത് തൂത്തുവാരുന്നത്. ഇരട്ടവലയും ഉപയോഗിക്കുന്നു. കൂറ്റന്‍ ജനറേറ്ററുകള്‍ യന്ത്രവല്‍കൃത ബോട്ടില്‍ ഉപയോഗിക്കുന്നതിനാല്‍ കടല്‍പ്പരപ്പില്‍ ഏറെ ദൂരമാണ് പ്രകാശം പരക്കുന്നത്. കടലിന്റെ അടിത്തട്ടിലേക്ക് വരെ വിളക്കുകള്‍ ഇറക്കുന്നുണ്ട്. മണിക്കൂറുകളോളം കടലിനകത്തും പുറത്തും പ്രകാശം പരത്തിയാണ് മത്സ്യക്കൂട്ടത്തെ കണ്ടുപിടിക്കുന്നത്. ഐക്കോ സൗണ്ടര്‍ പോലുള്ള അത്യാധുനിക ഉപകരണങ്ങളാണ് മത്സ്യക്കൂട്ടങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്താന്‍ ഉപയോഗിക്കുന്നത്. പെട്ടെന്ന് വൈദ്യുതവിളക്കുകളെല്ലാം അണയ്ക്കുന്നതോടെ മീനുകള്‍ ചിതറിയോടി വലയില്‍ കുടുങ്ങുകയാണ് ചെയ്യുന്നത്. ചെറുമീനുകള്‍ അടക്കം തൂത്തുവാരിയിട്ടായിരിക്കും ഇവരുടെ മടക്കയാത്ര. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഒരാഴ്ച ഈ ഭാഗത്തുനിന്ന് കാര്യമായി മീനുകളൊന്നും ലഭിക്കില്ലെന്നതാണ് വാസ്തവം. അനധികൃത മത്സ്യബന്ധനത്തിനെതിരെ മുമ്പ് അധികൃതര്‍ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. ഇപ്പോള്‍ കുറേ നാളുകളായി ഇക്കാര്യത്തില്‍ അധികൃതര്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നതാണ് ആക്ഷേപം. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ കടക്കെണിയിലേക്ക് തള്ളിവിടുന്നതാണ്ഇത്തരം അനധികൃത മത്സ്യബന്ധനങ്ങള്‍. അതുകൊണ്ടുതന്നെ ബന്ധപ്പെട്ട അധികാരികള്‍ മറുനാടന്‍ മത്സ്യബന്ധനത്തിനെതിരെ കടുത്ത നപടി സ്വീകരിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ കണ്ണീര്‍ക്കടലില്‍ നിന്ന് കരകയറ്റണം.