അവശേഷിച്ച വയലുകളെയെങ്കിലും സംരക്ഷിക്കണം
കാസര്‍കോട് ജില്ലയില്‍ ഭൗതിക സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി വയലുകളും തണ്ണീര്‍ത്തടങ്ങളും മണ്ണിട്ട് നികത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാണ്. വയല്‍ സംരക്ഷണനിയമത്തെ വെല്ലുവിളിച്ചുകൊണ്ട് ജില്ലയിലെ ഗ്രാമമേഖലകളിലും അതിര്‍ത്തി പ്രദേശങ്ങളിലും മലയോരമേഖലകളിലുമെല്ലാമാണ് പാടങ്ങള്‍ മണ്ണിട്ട് നികത്തുന്നത്. ജില്ലയില്‍ മുമ്പ് നെല്‍ക്കതിരുകള്‍ വിളഞ്ഞുനിന്നിരുന്ന ഏക്കര്‍ കണക്കിന് വയലുകളില്‍ പലതും നാമാവശേഷമായിക്കഴിഞ്ഞു. അവിടങ്ങളില്‍ മണ്ണിട്ട് നികത്തി കൂറ്റന്‍ സൗധങ്ങളാണ് പണിതുയര്‍ത്തിയത്. അവശേഷിച്ച വയലുകള്‍ പോലും ഇപ്പോള്‍ മണ്ണിട്ട് നികത്തിക്കൊണ്ടിരിക്കുകയാണ്. റവന്യൂ അധികൃതരെ പോലും നിഷ്‌ക്രിയമാക്കിക്കൊണ്ടാണ് വ്യാപകമായ തോതില്‍ വയലുകള്‍ മണ്ണിട്ട് നികത്തുന്നത്. കാസര്‍കോട് അതിര്‍ത്തിയായ […]

കാസര്‍കോട് ജില്ലയില്‍ ഭൗതിക സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി വയലുകളും തണ്ണീര്‍ത്തടങ്ങളും മണ്ണിട്ട് നികത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാണ്. വയല്‍ സംരക്ഷണനിയമത്തെ വെല്ലുവിളിച്ചുകൊണ്ട് ജില്ലയിലെ ഗ്രാമമേഖലകളിലും അതിര്‍ത്തി പ്രദേശങ്ങളിലും മലയോരമേഖലകളിലുമെല്ലാമാണ് പാടങ്ങള്‍ മണ്ണിട്ട് നികത്തുന്നത്. ജില്ലയില്‍ മുമ്പ് നെല്‍ക്കതിരുകള്‍ വിളഞ്ഞുനിന്നിരുന്ന ഏക്കര്‍ കണക്കിന് വയലുകളില്‍ പലതും നാമാവശേഷമായിക്കഴിഞ്ഞു. അവിടങ്ങളില്‍ മണ്ണിട്ട് നികത്തി കൂറ്റന്‍ സൗധങ്ങളാണ് പണിതുയര്‍ത്തിയത്. അവശേഷിച്ച വയലുകള്‍ പോലും ഇപ്പോള്‍ മണ്ണിട്ട് നികത്തിക്കൊണ്ടിരിക്കുകയാണ്. റവന്യൂ അധികൃതരെ പോലും നിഷ്‌ക്രിയമാക്കിക്കൊണ്ടാണ് വ്യാപകമായ തോതില്‍ വയലുകള്‍ മണ്ണിട്ട് നികത്തുന്നത്. കാസര്‍കോട് അതിര്‍ത്തിയായ തലപ്പാടി മുതല്‍ ചീമേനി വരെയുള്ള പ്രദേശങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമായറിയാം എത്ര വയലുകള്‍ മണ്ണിട്ട് നികത്തിയെന്ന്. നെല്ല് കൊയ്തെടുത്ത ശേഷം തരിശായി കിടക്കുന്ന വയലുകള്‍ കുറച്ചുനാളുകള്‍ക്ക് ശേഷം ഭൂമാഫിയകള്‍ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്. ഭൂമാഫിയകള്‍ ഇത്തരം വയലുകള്‍ മണ്ണിട്ട് നികത്തി വലിയ കെട്ടിടങ്ങളുടെ നിര്‍മ്മാണങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നു. ഏറ്റവും കൂടുതല്‍ പാടശേഖരങ്ങളുണ്ടായിരുന്ന മടിക്കൈ, കാരാട്ടുവയല്‍, അരയി തുടങ്ങിയ പ്രദേശങ്ങളില്‍ പോലും വയലുകള്‍ പകുതിയായി കുറഞ്ഞു. ഇപ്പോഴും പല വയലുകളും നികത്തല്‍ ഭീഷണിയിലാണ്. ആരിക്കാടി, ബംബ്രാണ ഭാഗങ്ങളിലും വ്യാപകമായി വയല്‍ നികത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒന്നും രണ്ടും മൂന്നും വിളകളെടുത്തിരുന്ന നീണ്ടുകിടക്കുന്ന നെല്‍വയലുകള്‍ ഉണ്ടായിരുന്ന പ്രദേശങ്ങളാണ് ആരിക്കാടിയും ബംബ്രാണയും. ഇപ്പോള്‍ കുറച്ചുഭാഗത്ത് മാത്രമാണ് നെല്‍കൃഷി നടത്തുന്നത്. 40 ഏക്കറോളം വയലുകള്‍ തരിശായിട്ടിരിക്കുകയാണ്. 30 വര്‍ഷത്തിലധികമായി തരിശായ നിലയില്‍ ഇവിടെ വയലുകളുണ്ട്. ഇവിടങ്ങളില്‍ നിറഞ്ഞ കണ്ടല്‍ക്കാടുകള്‍ പോലും നശിപ്പിച്ചാണ് മണ്ണിട്ട് നികത്തിക്കൊണ്ടിരിക്കുന്നത്. രണ്ടര ഏക്കറോളം കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ചാണ് മണ്ണിട്ടത്. തരിശായ ഭൂമി സെന്റിന് അഞ്ചായിരത്തിനും ആറായിരത്തിനും വാങ്ങുകയാണ് ചില സംഘങ്ങള്‍. പിന്നീട് മണ്ണിട്ട് നികത്തി സെന്റിന് ഒരു ലക്ഷം രൂപ വില നിശ്ചയിച്ചാണ് വില്‍പ്പന നടത്തുന്നത്.
വയലുകള്‍ നികത്തുമ്പോള്‍ കുറഞ്ഞുവരുന്നത് ജലസ്രോതസുകളാണ്. വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നതുകൊണ്ടാണ് വേനല്‍ക്കാലത്ത് വരള്‍ച്ച രൂക്ഷമാകുന്നതെന്ന് ശാസ്ത്രീയമായ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. മഴക്കാലത്ത് ഉരുള്‍പൊട്ടലിനും ഇത് കാരണമാകുന്നു. വയല്‍നികത്തല്‍ കാര്‍ഷികമേഖലയുടെ തളര്‍ച്ചക്ക് മാത്രമല്ല മനുഷ്യര്‍ അടക്കമുള്ള ജീവജാലങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന പ്രശ്‌നമാണ്. വയല്‍നികത്തല്‍ സംരക്ഷണം കര്‍ശനമായി നടപ്പാക്കി വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നത് തടയുകയെന്നത് അധികാരികളുടെ ഉത്തരവാദിത്വമാണ്. അത് നിറവേറ്റപ്പെടണം.