കാസര്‍കോട് ജില്ല അഴിമതിക്കാരെ നടതള്ളാനുള്ള ഇടമല്ല
അഴിമതിയും കൈക്കൂലിയും കൃത്യവിലോപവും ശീലമാക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കാസര്‍കോട് ജില്ലയിലേക്ക് കൂട്ടത്തോടെ സ്ഥലം മാറ്റുന്ന നടപടികള്‍ തുടരുന്നത് ജില്ലയോട് കാണിക്കുന്ന കടുത്ത അനീതിയാണ്. അഴിമതിക്കാരെ നടതള്ളാനുളള ഇടമായി അധികാരികള്‍ കാണുന്നത് കാസര്‍കോട് ജില്ലയെയാണെന്നത് ഇവിടത്തെ ജനങ്ങളുടെ വലിയ ദുര്യോഗമായി മാറിയിരിക്കുന്നു.ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കീഴില്‍ സത്യസന്ധമായി സേവനം ചെയ്യുന്ന ഒരുപാട് ഉദ്യോഗസ്ഥരുണ്ട്. ഇവരെ കൂടാതെ അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഏറെയുണ്ടെന്നതാണ് വസ്തുത. ഇത്തരക്കാര്‍ പണത്തിനും സ്വാധീനത്തിനും വഴിപ്പെട്ടും കൈക്കൂലി വാങ്ങിയും മാത്രമേ ജോലി ചെയ്യൂവെന്ന പിടിവാശിയുള്ളവരാണ്. […]
അഴിമതിയും കൈക്കൂലിയും കൃത്യവിലോപവും ശീലമാക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കാസര്‍കോട് ജില്ലയിലേക്ക് കൂട്ടത്തോടെ സ്ഥലം മാറ്റുന്ന നടപടികള്‍ തുടരുന്നത് ജില്ലയോട് കാണിക്കുന്ന കടുത്ത അനീതിയാണ്. അഴിമതിക്കാരെ നടതള്ളാനുളള ഇടമായി അധികാരികള്‍ കാണുന്നത് കാസര്‍കോട് ജില്ലയെയാണെന്നത് ഇവിടത്തെ ജനങ്ങളുടെ വലിയ ദുര്യോഗമായി മാറിയിരിക്കുന്നു.ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കീഴില്‍ സത്യസന്ധമായി സേവനം ചെയ്യുന്ന ഒരുപാട് ഉദ്യോഗസ്ഥരുണ്ട്. ഇവരെ കൂടാതെ അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഏറെയുണ്ടെന്നതാണ് വസ്തുത. ഇത്തരക്കാര്‍ പണത്തിനും സ്വാധീനത്തിനും വഴിപ്പെട്ടും കൈക്കൂലി വാങ്ങിയും മാത്രമേ ജോലി ചെയ്യൂവെന്ന പിടിവാശിയുള്ളവരാണ്. […]
അഴിമതിയും കൈക്കൂലിയും കൃത്യവിലോപവും ശീലമാക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കാസര്‍കോട് ജില്ലയിലേക്ക് കൂട്ടത്തോടെ സ്ഥലം മാറ്റുന്ന നടപടികള്‍ തുടരുന്നത് ജില്ലയോട് കാണിക്കുന്ന കടുത്ത അനീതിയാണ്. അഴിമതിക്കാരെ നടതള്ളാനുളള ഇടമായി അധികാരികള്‍ കാണുന്നത് കാസര്‍കോട് ജില്ലയെയാണെന്നത് ഇവിടത്തെ ജനങ്ങളുടെ വലിയ ദുര്യോഗമായി മാറിയിരിക്കുന്നു.
ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കീഴില്‍ സത്യസന്ധമായി സേവനം ചെയ്യുന്ന ഒരുപാട് ഉദ്യോഗസ്ഥരുണ്ട്. ഇവരെ കൂടാതെ അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഏറെയുണ്ടെന്നതാണ് വസ്തുത. ഇത്തരക്കാര്‍ പണത്തിനും സ്വാധീനത്തിനും വഴിപ്പെട്ടും കൈക്കൂലി വാങ്ങിയും മാത്രമേ ജോലി ചെയ്യൂവെന്ന പിടിവാശിയുള്ളവരാണ്. കൈക്കൂലി ലഭിച്ചില്ലെങ്കില്‍ പരാതികളിലും അപേക്ഷകളിലും യാതൊരു നടപടിയുമുണ്ടാകില്ല. കൈക്കൂലി ലഭിക്കുന്നതുവരെ ഇവയെല്ലാം ഫയലില്‍ കിടക്കും. കൈക്കൂലി ലഭിക്കുന്ന മുറയ്ക്ക് മാത്രമേ ഫയലുകള്‍ മുന്നോട്ട് നീങ്ങുകയുള്ളൂ. ആരോഗ്യവകുപ്പിലും മോട്ടോര്‍ വാഹനവകുപ്പിലും വിദ്യാഭ്യാസ വകുപ്പിലും റവന്യൂ വകുപ്പിലും വൈദ്യുതി വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും ജലവിഭവവകുപ്പിലും എന്നുവേണ്ട എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ എണ്ണം ഒട്ടും കുറവല്ല. ഇവരുടെ ഭാഗത്തുനിന്നുള്ള ചെയ്തികള്‍ കാരണം പാവപ്പെട്ട ജനങ്ങളാണ് ദുരിതവും ബുദ്ധിമുട്ടും അനുഭവിക്കുന്നത്.
സര്‍ക്കാരില്‍ നിന്നുള്ള അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും അവകാശങ്ങളും സഹായങ്ങളും ലഭിക്കാന്‍ പോലും സര്‍ക്കാര്‍ ഓഫീസുകള്‍ നിരവധി തവണ കയറിയിറങ്ങേണ്ട ദുരവസ്ഥയിലാണ് സാധാരണക്കാര്‍. എന്നിട്ടുപോലും പരാതികള്‍ പരിഹരിക്കപ്പെടുന്നില്ലെന്നതാണ് വിരോധാഭാസം. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ നിഷേധാത്മകനിലപാടുകള്‍ കൊണ്ട് മാത്രം ആനുകൂല്യങ്ങള്‍ ലഭിക്കാതെ പോകുന്ന ആയിരക്കണക്കിനാളുകള്‍ കാസര്‍കോട് ജില്ലയിലുണ്ട്.
തെക്കന്‍ ജില്ലകളില്‍ അഴിമതി കാരണം നടപടിക്ക് വിധേയരായ 15 ഉദ്യോഗസ്ഥരെയാണ് കാസര്‍കോട് ജില്ലയില്‍ രണ്ടുമാസത്തിനകം ഒരു വകുപ്പില്‍ മാത്രം നിയമിച്ചിരിക്കുന്നത്. തദ്ദേശസ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് പ്രകാരമാണ് ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് നിയമനം ലഭിച്ചത്. ലൈഫ് ഭവന പദ്ധതിയില്‍ ഗുണഭോക്താക്കളല്ലാത്തവര്‍ക്ക് പണം നല്‍കിയതിനും ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിച്ചവരെയുമാണ് കാസര്‍കോട് ജില്ലയിലേക്ക് കൂട്ടത്തോടെ സ്ഥലം മാറ്റിയത്. മറ്റ് വകുപ്പുകളിലും അഴിമതിക്കാരായ ചില ഉദ്യോഗസ്ഥര്‍ കയറിപ്പറ്റിയിട്ടുണ്ടെന്നാണ് വിവരം. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ കുറവ് മൂലം പല പദ്ധതികളും തടസപ്പെടുന്നുവെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. അഴിമതിക്കാരെ ഇവിടങ്ങളിലേക്ക് മാറ്റി ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ ശ്രമിച്ചാല്‍ പൊതുജനങ്ങള്‍ക്ക് അതുകൊണ്ടെന്ത് പ്രയോജനമെന്ന ചോദ്യം ഉത്തരമില്ലാതെ അവശാഷിക്കുന്നു. കൈക്കൂലി വാങ്ങി ശീലിച്ചവര്‍ നടപടികള്‍ക്ക് വിധേയരായാല്‍ പോലും അവര്‍ പിന്നെയും ആ ശീലം ഏത് ജില്ലയില്‍ നിയമിച്ചാലും തുടരും.
പൊതുജനങ്ങളോട് മാന്യമായി പെരുമറുകയും കൈക്കൂലി വാങ്ങാതെയും അഴിമതി നടത്താതെയും മികച്ച സേവനം ലഭ്യമാക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരാണ് കാസര്‍കോട് ജില്ലക്ക് വേണ്ടത്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മുന്നോട്ടുകൊണ്ടുപോകുന്ന ഉദ്യോഗസ്ഥരാണ് നാടിനാവശ്യം. അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയവരില്‍ നിന്ന് അത്തരം സമീപനങ്ങളുണ്ടാകില്ല. അഴിമതിക്കാരെ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റാതിരിക്കാനുള്ള സന്മനസ് അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകണം.