പുതുവര്‍ഷത്തിലെ ലഹരി ആഘോഷങ്ങള്‍
ലോകം ഇന്ന് പുതുവത്സരാഘോഷനിറവിലാണ്. 2023 വിടവാങ്ങി 2024 എന്ന പുതുവര്‍ഷം പിറന്നിരിക്കുന്നു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ പുതുവത്സരദിനാഘോഷം പലരും ലഹരിയില്‍ ആറാടാനുള്ള അവസരമായിട്ടാണ് കാണുന്നത്. ഇന്ത്യയിലെ വന്‍ നഗരങ്ങളിലൊക്കെയും പുതുവത്സരം എന്നാല്‍ ലഹരിപാര്‍ട്ടികള്‍ നടത്താനുള്ള ദിനമാണ്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് കൂത്താടുകയും അഴിഞ്ഞാടുകയും അക്രമങ്ങളും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു. വഴിതെറ്റിയ യുവത്വം ലഹരിപാര്‍ട്ടികള്‍ നടത്തുന്ന കേന്ദ്രങ്ങളിലാണ് എത്തുന്നത്. തലേദിവസം സന്ധ്യ മുതല്‍ നേരം പുലരും വരെയും ലഹരിയില്‍ ആറാടുന്ന യുവതലമുറയില്‍ നിന്ന് നല്ല പൗരന്മാര്‍ ഒരിക്കലും വാര്‍ത്തെടുക്കപ്പെടുകയില്ല. […]

ലോകം ഇന്ന് പുതുവത്സരാഘോഷനിറവിലാണ്. 2023 വിടവാങ്ങി 2024 എന്ന പുതുവര്‍ഷം പിറന്നിരിക്കുന്നു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ പുതുവത്സരദിനാഘോഷം പലരും ലഹരിയില്‍ ആറാടാനുള്ള അവസരമായിട്ടാണ് കാണുന്നത്. ഇന്ത്യയിലെ വന്‍ നഗരങ്ങളിലൊക്കെയും പുതുവത്സരം എന്നാല്‍ ലഹരിപാര്‍ട്ടികള്‍ നടത്താനുള്ള ദിനമാണ്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് കൂത്താടുകയും അഴിഞ്ഞാടുകയും അക്രമങ്ങളും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു. വഴിതെറ്റിയ യുവത്വം ലഹരിപാര്‍ട്ടികള്‍ നടത്തുന്ന കേന്ദ്രങ്ങളിലാണ് എത്തുന്നത്. തലേദിവസം സന്ധ്യ മുതല്‍ നേരം പുലരും വരെയും ലഹരിയില്‍ ആറാടുന്ന യുവതലമുറയില്‍ നിന്ന് നല്ല പൗരന്മാര്‍ ഒരിക്കലും വാര്‍ത്തെടുക്കപ്പെടുകയില്ല. പകരം അവര്‍ കൂടുതല്‍ കൂടുതല്‍ സാമൂഹ്യവിരുദ്ധരും പൊതുശല്യക്കാരുമായി മാറുന്നു. മുമ്പൊക്കെ കേരളത്തില്‍ കൊച്ചിയില്‍ മാത്രമായിരുന്നു ലഹരിപാര്‍ട്ടികള്‍ നടന്നിരുന്നത്. ഇപ്പോഴത് സംസ്ഥാനത്തിന്റെ മിക്ക നഗരഭാഗങ്ങളിലും പടര്‍ന്നിരിക്കുന്നു. ക്വട്ടേഷന്‍ സംഘങ്ങളും മയക്കുമരുന്ന് സംഘങ്ങളും ചേര്‍ന്നാണ് ലഹരിപാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നത്. ഇത്തരം പാര്‍ട്ടികളില്‍ യുവാക്കള്‍ മാത്രമല്ല യുവതികളും പങ്കാളികളാകുന്നു. സിനിമാരംഗത്തും മോഡല്‍ രംഗത്തും പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ പോലും ഇത്തരം പാര്‍ട്ടികള്‍ സംഘടിപ്പിച്ച് ലഹരികള്‍ നുണയുന്നുണ്ട്. സത്യസന്ധതയും സ്വഭാവശുദ്ധിയും കാര്യപ്രാപ്തിയുമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിന് വിഘാതമാണ് ഇങ്ങനെയുള്ള ദുശീലങ്ങളെന്ന് നിസ്സംശയം പറയാം. കേരളത്തില്‍ എം.ഡി.എം.എ എന്ന മാരകമായ മയക്കുമരുന്നിന്റെ വില്‍പ്പനയും ഉപയോഗവും വ്യാപകമായതോടെ ഈ മയക്കുമരുന്നിനാണ് ലഹരിപാര്‍ട്ടികളില്‍ കൂടുതല്‍ ഡിമാന്റുള്ളത്. ലഹരി ഉപയോഗിക്കാനെത്തുന്നവരില്‍ വലിയൊരു ശതമാനവും കോളേജ് വിദ്യാര്‍ത്ഥികളാണെന്നതാണ് ഏറെ ആശങ്കയുയര്‍ത്തുന്ന കാര്യം. ന്യൂ ഇയര്‍ ആഘോഷിച്ചില്ലെങ്കില്‍ അതൊരു വലിയ കുറവാണെന്നും അത് മദ്യവും മയക്കുമരുന്നും ഉപയോഗിച്ചുകൊണ്ട് തന്നെ ആഘോഷിക്കണമെന്നുമുള്ള തെറ്റായ ബോധം പുതിയ തലമുറയില്‍ രൂഢമൂലമായിട്ടുണ്ട്. നാളിതുവരെ മയക്കുമരുന്ന് ഉപയോഗിക്കാത്ത യുവാക്കളും വിദ്യാര്‍ത്ഥികളും പോലും തെറ്റായ കൂട്ടുകെട്ടുകളില്‍പെട്ട് ലഹരി കേന്ദ്രങ്ങളിലെത്തുന്നു. പലരുടെയും മയക്കുമരുന്ന് ഉപയോഗത്തിന്റെ തുടക്കം തന്നെ ലഹരിപാര്‍ട്ടികളില്‍ നിന്നാണ്. പിന്നീട് അവര്‍ മദ്യവും മയക്കുമരുന്നും കഞ്ചാവും നിരന്തരം ഉപയോഗിക്കുന്നു. അതിനുവേണ്ട പണം സമ്പാദിക്കുന്നതിനായി ഏത് അധമമാര്‍ഗവും സ്വീകരിക്കുന്നു. അക്രമങ്ങളും കവര്‍ച്ചകളും കൊലപാതകങ്ങളും വരെ നടത്തുന്നു. നാടിനും വീടിനും ഉപദ്രവകാരികളാകുന്ന സംഘങ്ങളായി അവര്‍ വളരുന്നു. നന്നായി ജീവിക്കുന്നവരെ പോലും പ്രലോഭിപ്പിച്ച് സാമൂഹ്യവിരുദ്ധരായി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ലഹരിപാര്‍ട്ടികള്‍ക്കെതിരെ അധികൃതര്‍ കാര്യമായ നടപടികളൊന്നും സ്വീകരിക്കാറില്ല. തലമുറകളെ സര്‍വനാശത്തിലേക്ക് നയിക്കുന്ന ലഹരിപാര്‍ട്ടികള്‍ക്ക് തടയിടേണ്ടത് നാടിന്റെ രക്ഷക്ക് അനിവാര്യം തന്നെയാണ്. ലഹരി മാഫിയകള്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കണം.