ലോക മനഃസാക്ഷി മരവിച്ചുപോയോ?
പലസ്തീന്‍ എന്ന രാജ്യത്ത് ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യ ഇപ്പോഴും തുടരുകയാണ്. രണ്ടുമാസത്തിലേറെയായി പലസ്തീനില്‍ ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളെ യുദ്ധം എന്ന് വിശേഷിപ്പിക്കാനാകില്ല. സകല യുദ്ധനീതികളും സാമാന്യമര്യാദയും ലംഘിച്ചുകൊണ്ട് അവര്‍ നടത്തുന്നത് കൂട്ടക്കുരുതിയാണ്. പലസ്തീനിലെ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന തേര്‍വാഴ്ചയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21,000 കവിഞ്ഞുവെന്നാണ് ഏറ്റവും പുതിയ കണക്ക്. കഴിഞ്ഞ ദിവസം മാത്രം റഫ, ഖാന്‍ യൂനുസ് എന്നിവിടങ്ങളിലും ജബാലിയ, ബുറൈജ്, നുസൈറാത് അഭയാര്‍ത്ഥി ക്യാമ്പുകളിലും നടത്തിയ ആക്രമണത്തില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 241 പേരാണ്. അതിന് […]

പലസ്തീന്‍ എന്ന രാജ്യത്ത് ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യ ഇപ്പോഴും തുടരുകയാണ്. രണ്ടുമാസത്തിലേറെയായി പലസ്തീനില്‍ ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളെ യുദ്ധം എന്ന് വിശേഷിപ്പിക്കാനാകില്ല. സകല യുദ്ധനീതികളും സാമാന്യമര്യാദയും ലംഘിച്ചുകൊണ്ട് അവര്‍ നടത്തുന്നത് കൂട്ടക്കുരുതിയാണ്. പലസ്തീനിലെ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന തേര്‍വാഴ്ചയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21,000 കവിഞ്ഞുവെന്നാണ് ഏറ്റവും പുതിയ കണക്ക്. കഴിഞ്ഞ ദിവസം മാത്രം റഫ, ഖാന്‍ യൂനുസ് എന്നിവിടങ്ങളിലും ജബാലിയ, ബുറൈജ്, നുസൈറാത് അഭയാര്‍ത്ഥി ക്യാമ്പുകളിലും നടത്തിയ ആക്രമണത്തില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 241 പേരാണ്. അതിന് ശേഷവും നിരവധിപേര്‍ കൊലചെയ്യപ്പെട്ടു. ഇസ്രയേലിനോട് വെടിനിര്‍ത്തലിന് ലോകരാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അവര്‍ അതൊന്നും വകവെക്കാതെ ആക്രമണം തുടരുകയാണ്. ഏകപക്ഷീയവും മനുഷ്യത്വരഹിതവുമായ ആക്രമണത്തെ യുദ്ധം എന്ന് വിശേഷിപ്പിച്ച് കൂട്ടക്കുരുതിക്ക് ഇസ്രയേല്‍ വീരപരിവേഷം നല്‍കുകയും ചെയ്തിരിക്കുന്നു.
ആയിരക്കണക്കിന് കുട്ടികള്‍ ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പിറന്ന നാട്ടില്‍ നിന്നും ആയിരക്കണക്കിനാളുകളാണ് പലായനം ചെയ്ത് അഭയാര്‍ത്ഥികളായി മാറിയത്. ഇസ്രയേലില്‍ ആക്രമണം നടത്തിയ ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന് പറഞ്ഞാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നും യുദ്ധം ആരംഭിച്ചത്. എന്നാല്‍ പലസ്തീനിലെ സാധാരണക്കാരെ കൊന്നൊടുക്കുന്ന കാഴ്ചയാണ് ഇത്രയും നാളായി ലോകം കണ്ടുകൊണ്ടിരിക്കുന്നത്. യുദ്ധം നടക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം ജനങ്ങളോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും അതിനുള്ള സാവകാശം പോലും നല്‍കാതെയാണ് ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്. ജീവനും കൊണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ക്ക് നേരെ ബോംബുകള്‍ വര്‍ഷിച്ചുകൊണ്ടിരിക്കുന്നു. കുന്നുകൂടുന്ന മൃതദേഹങ്ങള്‍ മാറ്റാന്‍ ആസ്പത്രികളില്‍ മോര്‍ച്ചറികള്‍ തികയുന്നില്ല. മൃതദേഹങ്ങള്‍ ഖബറടക്കാന്‍ പോലും സൗകര്യമില്ലാത്തവിധം അത്യന്തം ദയനീയമാണ് ഗാസയിലെ സ്ഥിതി. പരിക്കേറ്റ് ആസ്പത്രികളില്‍ ചികിത്സ തേടാന്‍ പോലും സാഹചര്യമുണ്ടാകുന്നില്ല. ഏതൊരു യുദ്ധത്തിലും ആസ്പത്രികള്‍ അക്രമിക്കാറില്ല. എന്നാല്‍ ഗാസയില്‍ ആസ്പത്രികളും ബോംബിട്ട് തകര്‍ക്കുകയാണ്. ചികിത്സയില്‍ കഴിയുന്ന രോഗികളും ഗര്‍ഭിണികളും കുട്ടികളും അടക്കം കൊല്ലപ്പെടുന്നു.ചില രാജ്യങ്ങള്‍ ഗാസയിലേക്ക് മരുന്നും ഭക്ഷണവും എത്തിക്കുന്നുണ്ടെങ്കിലും അതൊന്നും പര്യാപ്തമാകുന്നില്ല. പലസ്തീനില്‍ യുദ്ധക്കെടുതികളുടെ ഭാഗമായി പട്ടിണിയും വ്യാപകമാണ്. നരകതുല്യമായ അവസ്ഥയാണ് അവിടെയുള്ളത്.
ആക്രമണം നടത്തുന്നതില്‍ നിന്നും ഇസ്രയേലിനെ പിന്തിരിപ്പിക്കാന്‍ ആത്മാര്‍ത്ഥമായ ഇടപെടല്‍ ലോകരാഷ്ട്രങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. ലോകമനസാക്ഷി മരവിച്ചുപോയോ എന്ന സംശയമുയര്‍ത്തുംവിധം ക്രൂരമാണ് ഈ നിസംഗത. വെറും പ്രതിഷേധപ്രകടനങ്ങള്‍ നടത്തിയതുകൊണ്ട് മാത്രം ആക്രമണം ഇസ്രയേല്‍ നിര്‍ത്തില്ല. ഇസ്രയേലിനെ പിന്മാറാന്‍ പ്രേരിപ്പിക്കുന്ന വിധത്തിലുള്ള കര്‍ശനമായ ഇടപെടലുകളും സമ്മര്‍ദ്ദ തന്ത്രങ്ങളും അനിവാര്യമാണ്. പലസ്തീന്‍ ജനതയുടെ നരകജീവിതത്തിന് അറുതിവരുത്താന്‍ ഇനിയെങ്കിലും ലോകരാഷ്ട്രങ്ങള്‍ രംഗത്തുവരണം.