നിര്‍ത്തിവെച്ച കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസുകള്‍ പുനരാരംഭിക്കണം
കാസര്‍കോട് ജില്ലയില്‍ കോവിഡ് കാലത്ത് നിര്‍ത്തിവെച്ച പല കെ.എസ്.ആര്‍.ടി.സി ബസുകളും പുനരാരംഭിക്കാത്തത് യാത്രക്കാരോടുള്ള വെല്ലുവിളിയാണ്. ഗതാഗത സൗകര്യം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആറുവരിപ്പാതയുടെ പ്രവൃത്തികള്‍ പുരോഗമിക്കുമ്പോഴും ഇങ്ങനെയൊരു അവസ്ഥ നിലനില്‍ക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് പറയാതെ നിര്‍വാഹമില്ല. യാത്രക്കാരുടെ തിരക്കിനനുസരിച്ചുള്ള ഗതാഗത സൗകര്യങ്ങള്‍ ദേശീയപാതയില്‍ ഇപ്പോഴും നിലവിലില്ല. കെ.എസ്.ആര്‍.ടി.സി ടൗണ്‍ ടു ടൗണ്‍ ബസുകളുടെ സര്‍വീസ് നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്ന കാഴ്ചയാണ് കാണുന്നത്.ദേശീയപാതയില്‍ 10 മിനുട്ട് ഇടവിട്ട് ടൗണ്‍ ടു ടൗണ്‍ ബസുകള്‍ ഓടിയിരുന്നു. ഇപ്പോള്‍ അരമണിക്കൂറും അതിലധികവും കാത്തിരിക്കേണ്ടിവരുന്നുവെന്നാണ് യാത്രക്കാരുടെ പരാതി. […]

കാസര്‍കോട് ജില്ലയില്‍ കോവിഡ് കാലത്ത് നിര്‍ത്തിവെച്ച പല കെ.എസ്.ആര്‍.ടി.സി ബസുകളും പുനരാരംഭിക്കാത്തത് യാത്രക്കാരോടുള്ള വെല്ലുവിളിയാണ്. ഗതാഗത സൗകര്യം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആറുവരിപ്പാതയുടെ പ്രവൃത്തികള്‍ പുരോഗമിക്കുമ്പോഴും ഇങ്ങനെയൊരു അവസ്ഥ നിലനില്‍ക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് പറയാതെ നിര്‍വാഹമില്ല. യാത്രക്കാരുടെ തിരക്കിനനുസരിച്ചുള്ള ഗതാഗത സൗകര്യങ്ങള്‍ ദേശീയപാതയില്‍ ഇപ്പോഴും നിലവിലില്ല. കെ.എസ്.ആര്‍.ടി.സി ടൗണ്‍ ടു ടൗണ്‍ ബസുകളുടെ സര്‍വീസ് നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്ന കാഴ്ചയാണ് കാണുന്നത്.
ദേശീയപാതയില്‍ 10 മിനുട്ട് ഇടവിട്ട് ടൗണ്‍ ടു ടൗണ്‍ ബസുകള്‍ ഓടിയിരുന്നു. ഇപ്പോള്‍ അരമണിക്കൂറും അതിലധികവും കാത്തിരിക്കേണ്ടിവരുന്നുവെന്നാണ് യാത്രക്കാരുടെ പരാതി. ദേശീയപാത വഴി കാഞ്ഞങ്ങാട്-കാസര്‍കോട് റൂട്ടില്‍ നേരിട്ടുള്ള സ്വകാര്യബസ് സര്‍വീസുകള്‍ കുറവാണ്. ദീര്‍ഘദൂര സ്വകാര്യബസ് സര്‍വീസുകളും നാമമാത്രമായി മാറിയിരിക്കുന്നു. ഇതുകാരണം ദേശീയപാതയില്‍ യാത്രാക്ലേശം രൂക്ഷമാണ്. രാവിലെയും വൈകുന്നേരങ്ങളിലും സ്വകാര്യബസുകളിലും കെ.എസ്.ആര്‍.ടി.സി ബസുകളിലും സൂചികുത്താന്‍ ഇടമില്ലാത്തവിധം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
ഡോറുകളില്‍ പോലും തൂങ്ങിപ്പിടിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ അപകടകരമായ സാഹസിക യാത്രയാണ് നടത്തുന്നത്.
കോവിഡിന് മുമ്പ് കാസര്‍കോട് ജില്ലയില്‍ ഓടിക്കൊണ്ടിരുന്ന ജില്ലയിലെ 30 കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നിര്‍ത്തിയിട്ട് മുപ്പത് വര്‍ഷക്കാലമായി. കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്ന് പതിമൂന്നും കാസര്‍കോട് ഡിപ്പോയില്‍ നിന്ന് പതിനേഴും സര്‍വീസുകളാണ് ഓട്ടം നിര്‍ത്തിയിരുന്നത്. വരുമാനം കൂടുതല്‍ നല്‍കിയിരുന്ന മലയോരത്തേക്കുള്ള സര്‍വീസും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ കെ.എസ്.ആര്‍.ടി.സി ചീഫ് എക്സിക്യൂട്ടീവ് ഓപ്പറേഷന്‍സ് യൂണിറ്റുകളോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ഒഴിവുകള്‍ നികത്താത്തതും കാലപ്പഴക്കം കാരണം കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കട്ടപ്പുറത്ത് കിടക്കുന്നതുമാണ് ഇതിന് തടസമാകുന്നതെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.
ജില്ലയില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ അനുവദിക്കണമെന്ന ആവശ്യത്തോട് അധികൃതര്‍ മുഖം തിരിച്ചുനില്‍ക്കുകയാണ്. മുമ്പ് ഓടിയിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ നിരവധി ഓര്‍ഡിനറി-ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെയും സര്‍വീസ് നിര്‍ത്തിവെച്ചിട്ട് വര്‍ഷങ്ങളായി. കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ഹൈബ്രിഡ് ബസ് തിരുവനന്തപുരം-കാസര്‍കോട് റൂട്ടില്‍ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നുവെങ്കിലും ഇതും യാഥാര്‍ത്ഥ്യമായില്ല. പകരം തിരുവനന്തപുരം-ബംഗളൂരു സര്‍വീസ് ആരംഭിച്ചത് കാസര്‍കോട് ജില്ലയോട് കാണിക്കുന്ന കടുത്ത അവഗണനയായി തന്നെ വിലയിരുത്തണം.
മലയോരത്ത് നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകളില്‍ നല്ല വരുമാനമുള്ള ബസുകളാണ് നിര്‍ത്തലാക്കിയവയില്‍ ഭൂരിഭാഗവും. കാഞ്ഞങ്ങാട്-ചെറുപുഴ-ബംഗളൂരു ഡീലക്സ് സര്‍വീസിന് വന്‍ തിരക്കുള്ളതിനാല്‍ മലയോരത്തുനിന്നുള്ള യാത്രക്കാര്‍ക്ക് സീറ്റ് പോലും ലഭിക്കാറില്ല. ഈ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിയുടെ ഒരു സര്‍വീസ് കൂടി വേണമെന്ന ആവശ്യവും അവഗണിക്കപ്പെടുകയാണ്. ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ബസുകളുടെ സര്‍വീസ് കാര്യക്ഷമമാക്കി യാത്രാദുരിതത്തിന് പരിഹാരം കാണാന്‍ അടിയന്തിര നടപടി സ്വീകരിക്കണം.