നവകേരള സദസ്സില്‍ ലഭിച്ച അപേക്ഷകളില്‍ അലംഭാവമരുത്
കാസര്‍കോട് ജില്ലയില്‍ നവകേരളസദസ്സില്‍ ലഭിച്ച അപേക്ഷകളില്‍ ഭൂരിഭാഗവും തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുകയാണ്. രണ്ടോ മൂന്നോ ആഴ്ചകള്‍ക്കകം പരിഹാരം കാണുമെന്ന് ഉറപ്പുനല്‍കിയ, വേഗത്തില്‍ പരിഹരിക്കപ്പെടാന്‍ സാധിക്കുന്ന അപേക്ഷകളില്‍ പോലും നടപടിയുണ്ടാകാത്തത് നിര്‍ഭാഗ്യകരമാണ്. നവകേരള സദസ് കാസര്‍കോട് ജില്ലയില്‍ നിന്നും പുറപ്പെട്ടിട്ട് ഒരുമാസത്തോളമായി. എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തിയ നവകേരളസദസില്‍ ലഭിച്ചത് പരാതികളുടെ പ്രളയം തന്നെയാണ്. സാധാരണ കൂലിത്തൊഴിലാളികള്‍ മുതല്‍ വന്‍കിട വ്യവസായികള്‍ വരെ പരാതി നല്‍കിയവരില്‍ ഉള്‍പ്പെടും. എന്നാല്‍ ഇതുവരെയും തീര്‍പ്പാക്കിയത് 1370 അപേക്ഷകള്‍ മാത്രമാണ്. 5541 അപേക്ഷകള്‍ പരിശോധിച്ചുവരികയാണെന്നാണ് […]

കാസര്‍കോട് ജില്ലയില്‍ നവകേരളസദസ്സില്‍ ലഭിച്ച അപേക്ഷകളില്‍ ഭൂരിഭാഗവും തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുകയാണ്. രണ്ടോ മൂന്നോ ആഴ്ചകള്‍ക്കകം പരിഹാരം കാണുമെന്ന് ഉറപ്പുനല്‍കിയ, വേഗത്തില്‍ പരിഹരിക്കപ്പെടാന്‍ സാധിക്കുന്ന അപേക്ഷകളില്‍ പോലും നടപടിയുണ്ടാകാത്തത് നിര്‍ഭാഗ്യകരമാണ്. നവകേരള സദസ് കാസര്‍കോട് ജില്ലയില്‍ നിന്നും പുറപ്പെട്ടിട്ട് ഒരുമാസത്തോളമായി. എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തിയ നവകേരളസദസില്‍ ലഭിച്ചത് പരാതികളുടെ പ്രളയം തന്നെയാണ്. സാധാരണ കൂലിത്തൊഴിലാളികള്‍ മുതല്‍ വന്‍കിട വ്യവസായികള്‍ വരെ പരാതി നല്‍കിയവരില്‍ ഉള്‍പ്പെടും. എന്നാല്‍ ഇതുവരെയും തീര്‍പ്പാക്കിയത് 1370 അപേക്ഷകള്‍ മാത്രമാണ്. 5541 അപേക്ഷകള്‍ പരിശോധിച്ചുവരികയാണെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. 7281 അപേക്ഷകള്‍ വിവിധ വകുപ്പുകളുടെ പരിഗണനയിലാണുള്ളത്. കഴിഞ്ഞ ദിവസം നടന്ന ജില്ലാതല അവലോകന യോഗത്തിലാണ് നവകേരളസദസ്സില്‍ ലഭിച്ച അപേക്ഷകളുടെ സ്ഥിതിവിവരക്കണക്ക് പരിശോധിച്ചത്. മഞ്ചേശ്വരം മണ്ഡലത്തില്‍ 249 ഉം കാസര്‍കോട് മണ്ഡലത്തില്‍ 300 ഉം ഉദുമയില്‍ 264 ഉം കാഞ്ഞങ്ങാട് 327 ഉം തൃക്കരിപ്പൂരില്‍ 321 ഉം അപേക്ഷകള്‍ മാത്രമാണ് തീര്‍പ്പാക്കിയത്. മുഴുവന്‍ അപേക്ഷകളും വെള്ളിയാഴ്ചക്കകം തീര്‍പ്പാക്കണമെന്ന് ജില്ലാകലക്ടര്‍ ഇമ്പശേഖര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും അത് എത്രത്തോളം പ്രായോഗികമാകുമെന്ന് കണ്ടുതന്നെ അറിയണം. വിവിധ വകുപ്പുകള്‍ക്ക് ലഭിച്ചവയില്‍ കാസര്‍കോട് ജില്ലയില്‍ നടപ്പാക്കാന്‍ സാധിക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ സാധ്യതാ പഠനം അതാത് വകുപ്പുകള്‍ തന്നെ നടത്തിയ ശേഷം ജില്ലാതലത്തില്‍ ഏകീകരിച്ച് കലക്ടറെ ഏല്‍പ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം അപേക്ഷകളും പരാതികളും വേര്‍തിരിച്ച് പരിശോധിക്കുകയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യുകയെന്നത് വളരെ ശ്രമകരമായ ജോലി തന്നെയാണ്. സമയബന്ധിതമായി ചെയ്താല്‍ വലിയ കാലതാമസമൊന്നും കൂടാതെ ഈ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. പെട്ടെന്ന് പരിഹരിക്കാന്‍ കഴിയാത്ത അപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ കാലതാമസമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ എളുപ്പത്തില്‍ പരിഹരിക്കാവുന്ന അപേക്ഷകളില്‍ പോലും കാലതാമസമുണ്ടാകുന്നത് നിരുത്തരവാദപരമാണ്. ഇത്തരം അപേക്ഷകള്‍ മുമ്പ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കി പരിഹാരമൊന്നും ഉണ്ടാകാതിരുന്നതിനാലാണ് പ്രതീക്ഷയോടെ ആളുകള്‍ നവകേരളസദസ്സില്‍ അപേക്ഷകള്‍ നല്‍കിയത്. എന്നാല്‍ ആ അപേക്ഷകളില്‍ പലതും പോയത് മുമ്പ് പരിഹാരം കാണുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ മുന്നിലേക്ക് തന്നെയാണ്. അതുകൊണ്ടുതന്നെ പരിഹാരമുണ്ടാകുമോയെന്ന ആശങ്ക പൊതുജനങ്ങള്‍ക്കുണ്ട്. ചില അപേക്ഷകളെങ്കിലും ബന്ധമില്ലാത്ത വകുപ്പുകളിലേക്ക് അയച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിലനില്‍ക്കുന്നുണ്ട്. നവകേരളസദസ്സില്‍ നല്‍കുന്ന അപേക്ഷകളിലും പരാതികളിലും ഉടനടി പരിഹാരമോ പരിഹാര നിര്‍ദ്ദേശമോ ഉണ്ടാകുമെന്ന സര്‍ക്കാരിന്റെ ഉറപ്പ് ആത്മാര്‍ത്ഥമാണെങ്കില്‍ ഇക്കാര്യത്തില്‍ ഗൗരവമേറിയ ഇടപെടല്‍ തന്നെ നടത്തണം.