സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് ക്രമസമാധാന പ്രശ്നമാകുമ്പോള്‍
സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് കേരളത്തില്‍ ഗുരുതരമായ ക്രമസമാധാനപ്രശ്നമായി മാറുകയാണ്. കേരളസര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ആദ്യം ആരോപണ-പ്രത്യാരോപണങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്നു. അപ്പോഴും ഈ പ്രശ്നം ഭരണപരമായ പ്രതിസന്ധിക്ക് ഇടവരുത്തിയിരുന്നു. സര്‍ക്കാരിന്റെ സുപ്രധാനമായ പല ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പിടാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കം ഒടുവിലെത്തിയത് നിയമപോരാട്ടത്തിലാണ്. വിഷയം സുപ്രീംകോടതി വരെയെത്തി. സുപ്രീംകോടതിയാകട്ടെ ഈ വിഷയത്തിലുള്ള ഗവര്‍ണറുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇപ്പോള്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍ കാവിവല്‍ക്കരിക്കുന്നുവെന്നരോപിച്ച് ഗവര്‍ണര്‍ക്കെതിരെ എസ്. എഫ്.ഐയുടെ നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികള്‍ […]

സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് കേരളത്തില്‍ ഗുരുതരമായ ക്രമസമാധാനപ്രശ്നമായി മാറുകയാണ്. കേരളസര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ആദ്യം ആരോപണ-പ്രത്യാരോപണങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്നു. അപ്പോഴും ഈ പ്രശ്നം ഭരണപരമായ പ്രതിസന്ധിക്ക് ഇടവരുത്തിയിരുന്നു. സര്‍ക്കാരിന്റെ സുപ്രധാനമായ പല ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പിടാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കം ഒടുവിലെത്തിയത് നിയമപോരാട്ടത്തിലാണ്. വിഷയം സുപ്രീംകോടതി വരെയെത്തി. സുപ്രീംകോടതിയാകട്ടെ ഈ വിഷയത്തിലുള്ള ഗവര്‍ണറുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇപ്പോള്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍ കാവിവല്‍ക്കരിക്കുന്നുവെന്നരോപിച്ച് ഗവര്‍ണര്‍ക്കെതിരെ എസ്. എഫ്.ഐയുടെ നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിച്ചിരിക്കുകയാണ്. സര്‍വകലാശാലകളില്‍ നിയമനം നല്‍കുന്നത് സംഘപരിവാര്‍ അനുകൂലികള്‍ക്കാണെന്നും ഇത്തരമൊരു നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ടാണ് എസ്.എഫ്.ഐ. സമരത്തിനിറങ്ങിയിരിക്കുന്നത്. ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി സമരത്തില്‍ തുടങ്ങിയ സമരം മറ്റൊരു തലത്തില്‍ എത്തിയിരിക്കുകയാണ്. കരിങ്കൊടി സമരത്തിനിടെ തന്റെ വാഹനം എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തടഞ്ഞത് ഗവര്‍ണറില്‍ വാശി വര്‍ധിപ്പിച്ചു. ഗവര്‍ണര്‍ റോഡിലിറങ്ങി പ്രതിഷേധിച്ചതോടെ രണ്ടുഭാഗത്തും വീറും വാശിയും വര്‍ധിച്ചു. സര്‍വകലാശാലകളില്‍ സന്ദര്‍ശനത്തിനെത്തുന്ന ഗവര്‍ണറെ തടയുമെന്ന പ്രഖ്യാപനം കൂടി എസ്.എഫ്.ഐ നടത്തിയതോടെ എങ്കില്‍ അത് കാണട്ടെ എന്ന നിലപാട് ഗവര്‍ണറും സ്വീകരിക്കുന്നു. കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ എത്തിയപ്പോള്‍ എസ്.എഫ്.ഐയുടെ സമരത്തെ നിയന്ത്രിക്കാന്‍ പൊലീസിന്റെ ശക്തമായ ഇടപെടല്‍ തന്നെ വേണ്ടിവന്നു. കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ ഗവര്‍ണര്‍ക്കെതിരെ ഉയര്‍ത്തിയ ബാനര്‍ ഗവര്‍ണര്‍ തന്നെ നേരിട്ടിറങ്ങി പൊലീസിനെക്കൊണ്ട് അഴിപ്പിച്ച സംഭവത്തോടെ എസ്.എഫ്.ഐ. കൂടുതല്‍ ബാനറുകള്‍ ഉയര്‍ത്തിയിരിക്കുകയാണ്. ഗവര്‍ണറാകട്ടെ ബാനറിന്റെ പേരില്‍ സര്‍വകലാശാല അധികൃതരോടും പൊലീസിനോടും രോഷാകുലനാവുകയും ചെയ്യുന്നു. ഗവര്‍ണര്‍ പോകുന്നിടത്തെല്ലാം പ്രതിഷേധപരിപാടികളുമായി എസ്.എഫ്.ഐ മുന്നോട്ടുപോകുമ്പോള്‍ അത് വലിയ ക്രമസമാധാനപ്രശ്നമായി മാറുകയാണ് ചെയ്യുന്നത്. നവകേരള സദസിനെതിരെയുള്ള കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രതിഷേധ പരിപാടികളും അതിനെതിരായ പൊലീസ് നടപടികളും കേരളത്തിന്റെ പൊതു അന്തരീക്ഷത്തെ കലുഷിതമാക്കിയിട്ടുണ്ട്. ജനാധിപത്യരീതിയിലുള്ള സമരങ്ങളെ സര്‍ക്കാര്‍ പൊലീസിനെയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെയും മുഖ്യമന്ത്രിയുടെ ഗണ്‍മാനെയും ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുന്നത് തെറ്റാണെന്ന് പറയുന്നവര്‍ തന്നെ ഗവര്‍ണര്‍ക്ക് കരിങ്കൊടി കാണിക്കുന്നവരെ പിന്തുണക്കുന്നത് ഇരട്ടത്താപ്പാണെന്ന്ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുകയാണ്. ജനാധിപത്യപരമായ സമരങ്ങള്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങളില്‍ പ്രധാനമാണ്. അത്തരം സമരങ്ങളോട് അധികാരമുള്ളവര്‍ അസഹിഷ്ണുത കാണിക്കേണ്ട ആവശ്യമില്ല. അതേ സമയം ക്രമസമാധാനനില തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ സമരക്കാരുടെ ഭാഗത്തുനിന്നുമുണ്ടാകരുത്. സമാധാനാന്തരീക്ഷം നിലനിര്‍ത്തിക്കൊണ്ടുതന്നെയാകണം എല്ലാ തലത്തിലുമുള്ള പ്രതിഷേധ പരിപാടികള്‍ മുന്നോട്ടുപോകേണ്ടത്. ജനാധിപത്യബോധമുള്ള ഭരണത്തലവന്മാര്‍ ജനാധിപത്യരീതിയുള്ള സമരങ്ങളെ കായികമായി നേരിടാനുള്ള സാഹചര്യമുണ്ടാക്കുന്നതും ഒരുവിധത്തിലും ഭൂഷണമല്ല