ആ കുഞ്ഞിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുക തന്നെ വേണം
ആലുവയില്‍ ആറുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് സമാനമായിരുന്നു വണ്ടിപ്പെരിയാറിലുണ്ടായ സംഭവം. ആലുവയിലെ ആറുവയസുകാരിയെ പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചപ്പോള്‍ കുട്ടിയുടെ മരണമുണ്ടാക്കിയ വേദനയ്ക്കിടയിലും പൊതുസമൂഹം ആശ്വസിച്ചു. കുഞ്ഞുങ്ങളെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന നരാധമന്‍മാര്‍ക്ക് നമ്മുടെ നീതിപീഠങ്ങള്‍ കടുത്ത ശിക്ഷ തന്നെ നല്‍കുന്നുവെന്നതായിരുന്നു ആ ആശ്വാസത്തിന് കാരണം. കുട്ടികള്‍ക്ക് നേരെയുണ്ടാക്കുന്ന അതിക്രമങ്ങള്‍ തടയാന്‍കടുത്ത ശിക്ഷ തന്നെ നല്‍കണമെന്ന പൊതുവികാരത്തിനൊപ്പം ചേര്‍ന്നുനില്‍ക്കുന്നതായിരുന്നുആലുവ കേസിലെ കോടതി വിധി.ആലുവയിലെ ആറുവയസുകാരിക്കുണ്ടായതുപോലുള്ള ക്രൂരമായ അനുഭവമാണ് ഇടുക്കി വണ്ടിപ്പെരിയാറിലെ ആറുവയസുകാരിക്കുമുണ്ടായത്. […]

ആലുവയില്‍ ആറുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് സമാനമായിരുന്നു വണ്ടിപ്പെരിയാറിലുണ്ടായ സംഭവം. ആലുവയിലെ ആറുവയസുകാരിയെ പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചപ്പോള്‍ കുട്ടിയുടെ മരണമുണ്ടാക്കിയ വേദനയ്ക്കിടയിലും പൊതുസമൂഹം ആശ്വസിച്ചു. കുഞ്ഞുങ്ങളെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന നരാധമന്‍മാര്‍ക്ക് നമ്മുടെ നീതിപീഠങ്ങള്‍ കടുത്ത ശിക്ഷ തന്നെ നല്‍കുന്നുവെന്നതായിരുന്നു ആ ആശ്വാസത്തിന് കാരണം. കുട്ടികള്‍ക്ക് നേരെയുണ്ടാക്കുന്ന അതിക്രമങ്ങള്‍ തടയാന്‍കടുത്ത ശിക്ഷ തന്നെ നല്‍കണമെന്ന പൊതുവികാരത്തിനൊപ്പം ചേര്‍ന്നുനില്‍ക്കുന്നതായിരുന്നുആലുവ കേസിലെ കോടതി വിധി.
ആലുവയിലെ ആറുവയസുകാരിക്കുണ്ടായതുപോലുള്ള ക്രൂരമായ അനുഭവമാണ് ഇടുക്കി വണ്ടിപ്പെരിയാറിലെ ആറുവയസുകാരിക്കുമുണ്ടായത്. വണ്ടിപ്പെരിയാര്‍ എസ്റ്റേറ്റ് ലയത്തില്‍ ആ കുഞ്ഞിനെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു. നിരന്തരമായ പീഡനങ്ങള്‍ക്കൊടുവിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഈ കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കുറ്റപത്രം സമര്‍പ്പിച്ചു. കോടതിയില്‍ വിചാരണയും അന്തിമവാദവും പൂര്‍ത്തിയായി. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദപ്രതിവാദങ്ങള്‍ നടന്നു. പ്രതിക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്ന് എല്ലാവരും കരുതി. എന്നാല്‍ കുറ്റം തെളിയിക്കുന്നതിന് മതിയായ തെളിവുകളില്ലെന്ന കാരണത്താല്‍ കോടതി പ്രതിയെ വെറുതെ വിടുകയാണുണ്ടായത്. കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് തന്നെയാണെന്ന് കോടതിയിലും തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ കേസില്‍ അറസ്റ്റിലായ ആളാണ് ഈ ക്രൂരകൃത്യം നടത്തിയതെന്ന് കോടതിയില്‍ തെളിയിക്കാനായില്ല. ഇക്കാര്യത്തില്‍ കോടതി പ്രോസിക്യൂഷനെയും പൊലീസിനെയും രൂക്ഷമായാണ് വിമര്‍ശിച്ചത്. കേസില്‍ പൊലീസിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടായെന്ന കോടതിയുടെ പരാമര്‍ശം ഏറെ ഗൗരവമര്‍ഹിക്കുന്നതാണ്. വണ്ടിപ്പെരിയാര്‍ സംഭവത്തില്‍ പൊലീസ് ശരിയായ രീതിയില്‍ അന്വേഷണം നടത്തുകയോ ശക്തമായ തെളിവുകള്‍ ശേഖരിക്കുകയോ ചെയ്യാതിരുന്നതാണ് പ്രതി രക്ഷപ്പെടാന്‍ ഇടയാക്കിയതെന്നാണ് പൊതുവായ വിമര്‍ശനം. കോടതി വെറുതെ വിട്ട പ്രതിയാണ് കുറ്റം ചെയ്തതെന്ന് കുഞ്ഞിന്റെ കുടുംബവും നാട്ടുകാരും ഒന്നടങ്കം പറയുന്നു. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്നും പ്രതി പറയുന്നു. എങ്കില്‍ പിന്നെ ആരാണ് കുറ്റം ചെയ്തതെന്ന് തെളിയിക്കേണ്ടത് നിയമപാലകരുടെയും നിയമവ്യവസ്ഥയുടെയും ഉത്തരവാദിത്വമാണ്. പ്രതിയെ വെറുതെ വിട്ടതറിഞ്ഞപ്പോള്‍ കോടതിവളപ്പില്‍ കുഞ്ഞിന്റെ അമ്മയും മുത്തശ്ശിയും ഉരുണ്ട് കരഞ്ഞ് നടത്തിയ നിലവിളി ഇവിടത്തെ നീതിന്യായ വ്യവസ്ഥക്കും അധികാരവ്യവസ്ഥക്കും നേരെയുള്ള അവിശ്വാസം രേഖപ്പെടുത്തലാണ്. നിഷ്‌ക്കളങ്കയായ പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയ വ്യക്തി ആരായാലും ശിക്ഷിക്കപ്പെട്ടേ മതിയാകൂ. അതുകൊണ്ട് ഈ കേസില്‍ നിയമപോരാട്ടം ശക്തമായി തുടരണം. നീതി ലഭിച്ചതിന് ശേഷം മാത്രമേ ആ പോരാട്ടം അവസാനിപ്പിക്കാന്‍ പാടുള്ളൂ. പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള കോടതിവിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ ദുര്‍ബലമായ തെളിവും വെച്ചാണ് തുടര്‍ന്നുള്ള നിയമപോരാട്ടമെങ്കില്‍ പ്രതീക്ഷക്ക് വകയുണ്ടാകില്ല. ശക്തമായ തെളിവുശേഖരണത്തിന് ശേഷമാകണം കേസിലെ തുടര്‍ന്നുള്ള നീക്കങ്ങള്‍. കുഞ്ഞിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുക തന്നെ വേണം.