നരഭോജികളായ വന്യമൃഗങ്ങള്‍ നാടിറങ്ങുമ്പോള്‍
കേരളത്തിലെ പല ഭാഗങ്ങളിലും മനുഷ്യര്‍ക്ക് നേരെയുള്ള വന്യജീവികളുടെ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. നരഭോജികളായ കടുവകളുടെയും പുലികളുടെയും ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണവും കൂടിവരുന്നു. വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ക്ക് ഇരകളാകുന്നവരില്‍ ഏറെയും കര്‍ഷകരാണ്. വയനാട് ജില്ലയിലാണ് ഇത്തരത്തിലുള്ള മരണങ്ങള്‍ ഏറെയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഏറ്റവുമൊടുവില്‍ കര്‍ഷകനായ വയനാട് മൂടക്കൊല്ലിയിലെ പ്രജീഷ് എന്ന യുവാവിനാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പ്രജീഷിനെ കടുവ കടിച്ചുകൊന്നത്. പുല്ലരിയാന്‍ പോയ പ്രജീഷിനെ വൈകുന്നേരമായിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് സഹോദരന്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രജീഷിന്റെ മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍ […]

കേരളത്തിലെ പല ഭാഗങ്ങളിലും മനുഷ്യര്‍ക്ക് നേരെയുള്ള വന്യജീവികളുടെ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. നരഭോജികളായ കടുവകളുടെയും പുലികളുടെയും ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണവും കൂടിവരുന്നു. വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ക്ക് ഇരകളാകുന്നവരില്‍ ഏറെയും കര്‍ഷകരാണ്. വയനാട് ജില്ലയിലാണ് ഇത്തരത്തിലുള്ള മരണങ്ങള്‍ ഏറെയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഏറ്റവുമൊടുവില്‍ കര്‍ഷകനായ വയനാട് മൂടക്കൊല്ലിയിലെ പ്രജീഷ് എന്ന യുവാവിനാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പ്രജീഷിനെ കടുവ കടിച്ചുകൊന്നത്. പുല്ലരിയാന്‍ പോയ പ്രജീഷിനെ വൈകുന്നേരമായിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് സഹോദരന്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രജീഷിന്റെ മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍ കാണപ്പെട്ടത്.
കാട്ടാനകളുടെയും പുലികളുടെയും കടുവകളുടെയും സൈ്വര്യവിഹാരകേന്ദ്രങ്ങളായി വയനാട്ടിലെ നാട്ടിന്‍പ്രദേശങ്ങള്‍ മാറിയിരിക്കുകയാണ്. വയനാട്ടില്‍ ഒരു വര്‍ഷത്തിനിടെ അഞ്ചുപേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വന്യജീവി ആക്രമണത്തില്‍ വയനാട്ടില്‍ 43 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 150 പേരാണ്. 10 വര്‍ഷത്തിനിടെ 51 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
കാസര്‍കോട് ജില്ലയിലും വന്യജീവികളുടെ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. കാട്ടുപന്നികളുടെ ആക്രമണമാണ് കാസര്‍കോട് ജില്ലയിലെ അതിര്‍ത്തിപ്രദേശങ്ങളിലും മലയോരപ്രദേശങ്ങളിലും രൂക്ഷമായിരിക്കുന്നത്. കാട്ടാനകളുടെ ശല്യവും രൂക്ഷമാണ്. ജില്ലയിലും കാട്ടാനകളുടെയും കാട്ടുപന്നികളുടെയും ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുണ്ട്. പുലിയുടെയോ കടുവയുടേയോ ആക്രമണത്തില്‍ ആരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ അതും സംഭവിച്ചേക്കാം എന്ന നിലയിലേക്ക് പുലികളുടെ സാന്നിധ്യം ഇടയ്ക്കിടെ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പല ഭാഗങ്ങളിലും പുലിയെ കണ്ടതായി ആളുകള്‍ പറയുന്നുണ്ടെങ്കിലും സ്ഥിരീകരണമുണ്ടായിട്ടില്ല. എന്നാല്‍ ഇതിന് മുമ്പ് ജില്ലയിലെ ചില ഭാഗങ്ങളില്‍ പുലികള്‍ ഇറങ്ങുകയും വനംവകുപ്പ് ഇടപെട്ട് കൂട്ടിലടയ്ക്കുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. അതുകൊണ്ട് ജില്ലയിലെ ഏതെങ്കിലും ഭാഗത്ത് പുലിയെ കണ്ടതായി ആളുകള്‍ പറഞ്ഞാല്‍ അതിനെ നിസാരമായി കാണരുത്. ചിലപ്പോള്‍ വെറും ഊഹം മാത്രമായിരിക്കും. പുലിയെ കണ്ടുവെന്ന ചിലരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ കാട്ടുപൂച്ചയെ കണ്ട അനുഭവവും ഉണ്ടായിട്ടുണ്ട്. എങ്കിലും ഇത്തരം സന്ദര്‍ഭങ്ങളില്‍ അന്വേഷണവും ജാഗ്രതയും അത്യാവശ്യം തന്നെയാണ്. നാട്ടില്‍ പുലിയിറങ്ങുന്നത് ഇരതേടാന്‍ തന്നെയാണ്. മനുഷ്യരടക്കമുള്ള ജീവജാലങ്ങളെ പുലി അക്രമിക്കുക തന്നെ ചെയ്യും. വന്യജീവിസംരക്ഷണം നടപ്പാക്കുമ്പോള്‍ തന്നെ മനുഷ്യരുടെ ജീവന് ഭീഷണിയാകുന്ന ജീവികളെ കൊല്ലുക തന്നെ വേണം. അതിന് ഒരു നിയമവും തടസമാകാന്‍ പാടില്ല.
വയനാട്ടിലെ നരഭോജിക്കടുവയെ വെടിവെച്ചുകൊല്ലാനുള്ള ഉത്തരവ് തന്നെയുണ്ടായത് ജനങ്ങളുടെ കടുത്ത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. ഇല്ലായിരുന്നെങ്കില്‍ ഈ അപകടകാരിയായ കടുവക്ക് സൈ്വര്യവിഹാരം നടത്താന്‍ നിയമം തന്നെ കൂട്ടുനില്‍ക്കുകയായിരുന്നു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള ഭരണകൂടത്തിന്റെ മൗലികമായ ഉത്തരവാദിത്വം വന്യജീവികളുടെ ആക്രമണങ്ങള്‍ തടയുന്ന കാര്യത്തിലും ബാധകമാണ്.