യാത്രക്കാരുടെ ദൈന്യതക്ക് നേരെ കണ്ണടയ്ക്കുന്ന റെയില്‍വേ അധികൃതര്‍
ട്രെയിന്‍ യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങളും കഷ്ടപ്പാടുകളും നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ട്രെയിന്‍ യാത്രയോട് തന്നെ വെറുപ്പുതോന്നുന്ന തിക്താനുഭവങ്ങളാണ് യാത്രക്കാര്‍ക്ക് പറയാനുള്ളത്. ക്രിസ്തുമസിനും ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കും ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതോടെ ട്രെയിനുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.ക്രിസ്തുമസ് അവധി കൂടിയാകുമ്പോള്‍ വരും ദിവസങ്ങളില്‍ ട്രെയിനുകളില്‍ സൂചി കുത്താന്‍ ഇടമില്ലാത്ത വിധത്തിലുള്ള തിരക്കായിരിക്കും ഉണ്ടാവുക. പഠനത്തിനും ജോലിയാവശ്യാര്‍ഥവും വിനോദയാത്രക്കും മറ്റു ആവശ്യങ്ങള്‍ക്കുമൊക്കെ ആളുകള്‍ ബസ് യാത്രയേക്കാള്‍ ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. ഇതരസംസ്ഥാനങ്ങളിലേക്ക് ഭൂരിഭാഗം മലയാളികളും യാത്ര പോകുന്നതും തിരിച്ചുവരുന്നതും ട്രെയിനുകളിലാണ്. […]

ട്രെയിന്‍ യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങളും കഷ്ടപ്പാടുകളും നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ട്രെയിന്‍ യാത്രയോട് തന്നെ വെറുപ്പുതോന്നുന്ന തിക്താനുഭവങ്ങളാണ് യാത്രക്കാര്‍ക്ക് പറയാനുള്ളത്. ക്രിസ്തുമസിനും ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കും ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതോടെ ട്രെയിനുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
ക്രിസ്തുമസ് അവധി കൂടിയാകുമ്പോള്‍ വരും ദിവസങ്ങളില്‍ ട്രെയിനുകളില്‍ സൂചി കുത്താന്‍ ഇടമില്ലാത്ത വിധത്തിലുള്ള തിരക്കായിരിക്കും ഉണ്ടാവുക. പഠനത്തിനും ജോലിയാവശ്യാര്‍ഥവും വിനോദയാത്രക്കും മറ്റു ആവശ്യങ്ങള്‍ക്കുമൊക്കെ ആളുകള്‍ ബസ് യാത്രയേക്കാള്‍ ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. ഇതരസംസ്ഥാനങ്ങളിലേക്ക് ഭൂരിഭാഗം മലയാളികളും യാത്ര പോകുന്നതും തിരിച്ചുവരുന്നതും ട്രെയിനുകളിലാണ്. തിരക്ക് കാരണം വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ട്രെയിനുകളില്‍ തൂങ്ങിപ്പിടിച്ച് യാത്ര ചെയ്യുന്നത് പതിവ് കാഴ്ചയാണ്.
മലബാറിലാണ് യാത്രാക്ലേശം കൂടുതല്‍ രൂക്ഷമായ തോതില്‍ അനുഭവപ്പെടുന്നത്. കാസര്‍കോടിനും കോഴിക്കോടിനും ഇടയില്‍ ട്രെയിന്‍ യാത്രക്കിടെ തളര്‍ന്നുവീഴുന്നവരുടെ എണ്ണം കൂടുകയാണ്. ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ യാത്ര ചെയ്യുന്നവരാണ് ഇങ്ങനെ കുഴഞ്ഞുവീഴുന്നത്. ഇവരില്‍ ഏറെയും വിദ്യാര്‍ത്ഥികളാണ്. തിരക്കില്‍ ഏറെനേരം നിന്ന് യാത്ര ചെയ്യുമ്പോള്‍ യാത്രക്കാര്‍ക്ക് ശ്വാസം കിട്ടാത്ത അവസ്ഥയും ക്ഷീണവും ഉണ്ടാകുന്നു. ഇതാണ് തളര്‍ന്നുവീഴാന്‍ കാരണം.
ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികള്‍ക്കാണ് തിരക്ക് കാരണം കടുത്ത ദേഹാസ്വാസ്ഥ്യമുണ്ടാകുന്നത്. വരാനിരിക്കുന്നത് ചൂടിന്റെ കാഠിന്യം വര്‍ധിക്കുന്ന മാസങ്ങളാണ്. ഈ സമയങ്ങളിലെ ട്രെയിന്‍ യാത്ര കൂടുതല്‍ ദുഷ്‌ക്കരവും ദുസഹവുമാകുമെന്നതില്‍ സംശയമില്ല. ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ കൊടും ചൂട് അനുഭവിച്ച് വിയര്‍ത്തൊലിച്ച് യാത്ര ചെയ്യുമ്പോള്‍ കൂടുതല്‍ ശാരീരിക പ്രശ്നങ്ങളുണ്ടാകും.
ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റുകള്‍ വെട്ടിച്ചുരുക്കിയതാണ് ഇത്തരമൊരു ദുരവസ്ഥക്ക് കാരണം. മലബാര്‍ മേഖലയില്‍ മുമ്പ് കൂടുതല്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളുണ്ടായിരുന്ന നിരവധി പാസഞ്ചര്‍ വണ്ടികള്‍ ഓടിയിരുന്നു. ഇതാകട്ടെ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരം തന്നെയായിരുന്നു. എന്നാലിപ്പോള്‍ പാസഞ്ചര്‍ വണ്ടികളുടെ എണ്ണം പകുതിയിലും താഴെയാണ്. എക്സ്പ്രസ് ട്രെയിനുകളാണ് കൂടുതലും.
എക്സ്പ്രസ് വണ്ടികളില്‍ ജനറല്‍ കമ്പാര്‍ട്ടുകള്‍ കുറവാണ്. എന്നാല്‍ യാത്രക്കാരുടെ എണ്ണം മുമ്പത്തെക്കാള്‍ വര്‍ധിച്ചു.
കൂടിയ നിരക്കുള്ള മറ്റ് കമ്പാര്‍ട്ടുമെന്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് നിരക്ക് കുറവുള്ള കമ്പാര്‍ട്ടുമെന്റുകളുടെ എണ്ണം വെട്ടിക്കുറച്ചപ്പോള്‍ യാത്രക്കാര്‍ നേരിടുന്ന ദുരിതങ്ങള്‍ കാണാന്‍ റെയില്‍വെ അധികൃതര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹവും വേദനാജനകവുമാണ്. യാത്രക്കാരില്‍ നിന്നുള്ള വരുമാനം മാത്രം മതിയെന്നും അവരുടെ സുരക്ഷയും സ്വസ്ഥതയോടെയും സന്തോഷത്തോടെയും യാത്ര ചെയ്യാനുള്ള അവകാശവും പ്രധാനമല്ലെന്നുമുള്ള റെയില്‍വെയുടെ നിലപാട് യാത്രക്കാരോടുള്ള ക്രൂരതയും വെല്ലുവിളിയുമാണ്. പരിഹാരമില്ലാതെ തുടരുന്ന ദുരിതയാത്ര എത്രനാള്‍ എന്ന ചോദ്യമാണ് യാത്രക്കാര്‍ ഉന്നയിക്കുന്നത്. പരിഹാരം കാണേണ്ട ഉത്തരവാദിത്വം റെയില്‍വെക്കാണ്. പരിഹാരം കണ്ടേ മതിയാകൂ.