റോഡിലെ നിയമ ലംഘനങ്ങള്‍
കാസര്‍കോട് ജില്ലയില്‍ റോഡുകള്‍ കേന്ദ്രീകരിച്ചുള്ള നിയമലംഘനങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. വാഹനാപകടങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ റോഡുകളിലെ നിയമലംഘനം കൂടിയാകുമ്പോള്‍ അത് വാഹനങ്ങള്‍ ഓടിക്കുന്നവരുടെയും യാത്രക്കാരുടെയും സുരക്ഷക്ക് കനത്ത വെല്ലുവിളിയായി മാറുന്നു. റോഡ് സുരക്ഷാവാരാചരണത്തിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കാസര്‍കോട് ജില്ലയിലുടനീളം നടത്തിയ പരിശോധനയില്‍ നിരവധി വാഹനങ്ങളാണ് പിടിയിലായത്. ഓട്ടോറിക്ഷകളും കാറുകളും ഇരുചക്രവാഹനങ്ങളുമടക്കം അമ്പതോളം വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലൈസന്‍സ് ഇല്ലാതെയും ഇന്‍ഷൂറന്‍സ് ഉള്‍പ്പെടെ രേഖകളില്ലാതെയും ഓടിച്ച വാഹനങ്ങളാണ് പിടികൂടിയവയില്‍ ഏറെയും. പ്രായപൂര്‍ത്തിയാകാത്തവര്‍ […]

കാസര്‍കോട് ജില്ലയില്‍ റോഡുകള്‍ കേന്ദ്രീകരിച്ചുള്ള നിയമലംഘനങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. വാഹനാപകടങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ റോഡുകളിലെ നിയമലംഘനം കൂടിയാകുമ്പോള്‍ അത് വാഹനങ്ങള്‍ ഓടിക്കുന്നവരുടെയും യാത്രക്കാരുടെയും സുരക്ഷക്ക് കനത്ത വെല്ലുവിളിയായി മാറുന്നു. റോഡ് സുരക്ഷാവാരാചരണത്തിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കാസര്‍കോട് ജില്ലയിലുടനീളം നടത്തിയ പരിശോധനയില്‍ നിരവധി വാഹനങ്ങളാണ് പിടിയിലായത്. ഓട്ടോറിക്ഷകളും കാറുകളും ഇരുചക്രവാഹനങ്ങളുമടക്കം അമ്പതോളം വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലൈസന്‍സ് ഇല്ലാതെയും ഇന്‍ഷൂറന്‍സ് ഉള്‍പ്പെടെ രേഖകളില്ലാതെയും ഓടിച്ച വാഹനങ്ങളാണ് പിടികൂടിയവയില്‍ ഏറെയും. പ്രായപൂര്‍ത്തിയാകാത്തവര്‍ ഓടിച്ച പത്തോളം ഇരുചക്രവാഹനങ്ങളും ഒരേ ദിവസം കസ്റ്റഡിയിലെടുത്തു. ഇവരുടെ രക്ഷിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ദേശീയപാത വികസനം ദ്രുതഗതിയില്‍ നടക്കുമ്പോഴും നിയമലംഘനങ്ങള്‍ക്ക് യാതൊരു കുറവുമില്ല. സംസ്ഥാനപാതയിലെയും മറ്റ് പ്രധാന റോഡുകളിലെയും സ്ഥിതിയും വ്യത്യസ്തമല്ല. ദേശീയപാത വികസനം പുരോഗമിക്കുന്നതിനാല്‍ സര്‍വീസ് റോഡുകളിലെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇതിന് പുറമെയാണ് പല തരത്തിലുള്ള നിയമലംഘനങ്ങള്‍ നടക്കുന്നത്. എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതോടെ പല നിയമലംഘനങ്ങളും കണ്ടെത്താനും നിയമനടപടികള്‍ സ്വീകരിക്കാനും സാധിക്കുന്നു. കുട്ടികള്‍ക്ക് വാഹനങ്ങള്‍ ഓടിക്കാന്‍ നല്‍കുന്ന രക്ഷിതാക്കള്‍ അടക്കമുള്ള ആര്‍.സി ഉടമകള്‍ക്കെതിരെ നിയമനടപടികള്‍ ശക്തമാക്കുമ്പോഴും ഈ രീതിയിലുള്ള നിയമലംഘനങ്ങള്‍ക്ക് കുറവൊന്നുമില്ലാത്തതാണ് ദൗര്‍ഭാഗ്യകരം. പൊലീസ് സ്റ്റേഷനുകളിലും കോടതികളിലും ഇത്തരം കേസുകള്‍ കുമിഞ്ഞുകൂടുകയാണ്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വാഹനങ്ങള്‍ ഓടിക്കാന്‍ നല്‍കുന്നവര്‍ക്ക് ഇപ്പോള്‍ കോടതിയില്‍ പിഴയൊടുക്കേണ്ടിവരുന്നത് 25,000 രൂപയാണ്. കോടതിപിരിയും വരെ തടവും അനുഭവിക്കണം. മുമ്പ് 10,000 രൂപയായിരുന്നു പിഴ. പിഴതുക ഇരട്ടിയിലധികമായിട്ടും കുട്ടികള്‍ വണ്ടികളില്‍ നിരത്തുകളിലൂടെ ചീറിപ്പായുകയാണ്. ഇത്കുട്ടികള്‍ അപകടത്തില്‍പെടാനും കുട്ടികള്‍ കാരണം മറ്റുള്ളവര്‍ അപകടത്തില്‍പെടാനും ഇടവരുത്തുന്നു. കുട്ടികള്‍ വാഹനമോടിക്കുന്ന കേസുകളില്‍ അറസ്റ്റിലാകുന്നവരില്‍ ഭൂരിഭാഗവും രക്ഷിതാക്കളാണ്. കുട്ടികളെ അപകടസാധ്യതകളെപ്പറ്റി ബോധ്യപ്പെടുത്തി അവരുടെ സുരക്ഷിതത്വം കൂടി ഉറപ്പുവരുത്തേണ്ടതിന് പകരം വാഹനങ്ങള്‍ ഓടിക്കാന്‍ നല്‍കുന്ന രക്ഷിതാക്കള്‍ ആ കുട്ടികളെ മാത്രമല്ല സമൂഹത്തെ കൂടിയാണ് അപകടത്തിലാക്കുന്നത്. ഇനിയും പിഴ കൂട്ടിയും കൂടുതല്‍ തടവുശിക്ഷ നല്‍കിയും ഇത്തരം കേസുകളുടെ എണ്ണം പരമാവധി കുറയ്ക്കാനും പടിപടിയായി ഇല്ലാതാക്കാനും നിയമപരമായ ഇടപെടലുകള്‍ ശക്തമാക്കണം. മദ്യപിച്ച് വാഹനങ്ങള്‍ ഓടിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. മദ്യപിച്ച് വാഹനമോടിച്ചുള്ള നിരവധിഅപകടങ്ങള്‍ ജില്ലയിലുണ്ടായിട്ടുണ്ട്. നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമ സംവിധാനങ്ങള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നതിനൊപ്പം ലംഘനം നടത്തുന്നവരില്‍ സ്വയം തിരിച്ചറിവുണ്ടാക്കുന്നതിനുള്ള ബോധവല്‍ക്കരണവും ആവശ്യമാണ്.