കാസര്‍കോട് ജില്ലയില്‍ ഡെങ്കിപ്പനി ബാധിതര്‍ പെരുകുമ്പോള്‍
കാസര്‍കോട് ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ദിവസങ്ങള്‍ കടന്നുചെല്ലുന്തോറും പെരുകുകയാണ്. കാലവര്‍ഷം കഴിഞ്ഞിട്ടും ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നതിനാല്‍ ആരോഗ്യവകുപ്പ് ആശങ്കയിലാണ്. സാധാരണ നവംബര്‍ മാസങ്ങളില്‍ ജില്ലയില്‍ വലിയതോതില്‍ റിപ്പോര്‍ട്ട് ചെയ്യാറില്ല. എന്നാല്‍ കഴിഞ്ഞ നവംബറില്‍ മാത്രം 149 പേര്‍ക്ക് ജില്ലയില്‍ ഡെങ്കിപ്പനി ലക്ഷണങ്ങള്‍ പ്രകടമായെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. 65 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 84 പേരാണ് ഡെങ്കിപ്പനി ലക്ഷണത്തോടെ ചികില്‍സ തേടിയത്. നവംബര്‍ മാസത്തില്‍ ഇത്രയും പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതിനെ ഏറെ ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്. മഴക്കാലങ്ങളില്‍ കൂടുതലായി […]

കാസര്‍കോട് ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ദിവസങ്ങള്‍ കടന്നുചെല്ലുന്തോറും പെരുകുകയാണ്. കാലവര്‍ഷം കഴിഞ്ഞിട്ടും ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നതിനാല്‍ ആരോഗ്യവകുപ്പ് ആശങ്കയിലാണ്. സാധാരണ നവംബര്‍ മാസങ്ങളില്‍ ജില്ലയില്‍ വലിയതോതില്‍ റിപ്പോര്‍ട്ട് ചെയ്യാറില്ല. എന്നാല്‍ കഴിഞ്ഞ നവംബറില്‍ മാത്രം 149 പേര്‍ക്ക് ജില്ലയില്‍ ഡെങ്കിപ്പനി ലക്ഷണങ്ങള്‍ പ്രകടമായെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. 65 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 84 പേരാണ് ഡെങ്കിപ്പനി ലക്ഷണത്തോടെ ചികില്‍സ തേടിയത്. നവംബര്‍ മാസത്തില്‍ ഇത്രയും പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതിനെ ഏറെ ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്. മഴക്കാലങ്ങളില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ള ഡെങ്കിപ്പനി കേസുകള്‍ മഴ മാറിയിട്ടും വര്‍ധിച്ചതിന്റെ കാരണങ്ങള്‍ ആരോഗ്യവകുപ്പ് വിശദമായി പരിശോധിച്ചു വരികയാണ്. ഡെങ്കിപ്പനി എല്ലാ സീസണിലും വ്യാപിക്കുന്ന സാംക്രമികരോഗമായി മാറിയിരിക്കുകയാണ്. ഇടവിട്ടുള്ള മഴ ഡെങ്കിപ്പനിക്ക് കാരണമാകുന്നുണ്ട്. അതേ സമയം നഗരങ്ങളിലും ഗ്രാമങ്ങളിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കാത്തതും ഉറവിട നശീകരണത്തില്‍ പാളിച്ചകള്‍ സംഭവിക്കുന്നതും ഡെങ്കിപ്പനി പരത്തുന്ന കൊതുകുകള്‍ പെരുകാന്‍ ഇടവരുത്തുന്നു. ഉറവിട നശീകരണം ശക്തിപ്പെടുത്തണമെന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ടെങ്കിലുംഇക്കാര്യത്തില് ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകുന്നില്ല. ഡെങ്കിപ്പനിക്ക് പുറമെ എലിപ്പനിയും വൈറല്‍ പനിയും വ്യാപകമാണ്. നവംബര്‍ മാസത്തില്‍ മാത്രം ജില്ലയില്‍ 14,841 പേര്‍ക്കാണ് പകര്‍ച്ചപ്പനി സ്ഥിരീകരിച്ചത്. കാസര്‍കോട് ജനറല്‍ ആസ്പത്രിയിലും കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയിലും മറ്റ് സര്‍ക്കാര്‍ ആസ്പത്രികളിലും ദിവസവും പനി ബാധിച്ച് നിരവധി പേരാണ് ചികില്‍സക്കെത്തുന്നത്. പനിബാധിതരെ കൊണ്ട് സര്‍ക്കാര്‍ ആസ്പത്രികിടക്കകള് നിറയുകയാണ്. സ്വകാര്യാസ്പത്രികളിലും അനേകം പനിബാധിതര്‍ ചികില്‍സ തേടിയെത്തുന്നുണ്ട്. ഡെങ്കിപ്പനിയും എലിപ്പനിയും തുടക്കത്തില്‍തന്നെ ചികില്‍സിച്ചില്ലെങ്കില്‍ മാരകമായ അവസ്ഥയില്‍ എത്തും. ഡെങ്കിപ്പനി ബാധിതര്‍ക്ക് പ്രാഥമിക ചികിത്സ മാത്രമേ കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളില്‍ ലഭിക്കുന്നുള്ളൂ. വിദഗ്ധ ചികിത്സ നല്കുന്ന സജ്ജീകരണങ്ങള്‍ ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളിലില്ല. ജില്ലയിലെ സ്വകാര്യാസ്പത്രികളില്‍ പോലും കൂടുതല്‍ മെച്ചപ്പെട്ട ചികില്‍സ ലഭിക്കുന്നില്ല. അതുകൊണ്ട് ഡെങ്കിപ്പനി മൂര്‍ഛിച്ചാല്‍ രോഗികളെ മംഗളൂരുവിലെ ആസ്പത്രികളിലേക്കോ പരിയാരം മെഡിക്കല്‍ കോളേജിലേക്കോ കൊണ്ടുപോകുന്നു. ഇതോടെ ഭീമമായ തുക തന്നെ ചികില്‍സക്ക് ചിലവാക്കേണ്ടിവരുന്നു. പനി വ്യാപകമാകുമ്പോഴും ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലെന്നും മുഴുനീള ഒ.പി പരിശോധന ഇല്ലെന്നുമുള്ള പരാതികള്‍ ഉയരുന്നുണ്ട്. ഡെങ്കിപ്പനിക്കെതിരെ ജാഗ്രതയും പ്രതിരോധവും ശക്തമാക്കുന്നതിനൊപ്പം സര്‍ക്കാര്‍ ആസ്പത്രികളുടെ പ്രവര്‍ത്തനം കൂടി മെച്ചപ്പെടുത്തണം.